ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരാൾ 100 മില്ലിലിറ്റിർ വീഞ്ഞ് കുടിച്ചാൽ 10 ഗ്രാം ആൽക്കഹോൾ ശരീരത്തിൽ എത്തുന്നു. ഇത്രയും അളവ് ബിയറിൽ 34 എംഎലും വിസ്കകിയിൽ 28 എംഎലും ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.
advertisement
1/13

ഒരു നിശ്ചിത അളവിൽ മദ്യം കഴിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് ചില പഠനങ്ങൾ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് വാർത്തയായതോടെ ഈ വാദം ഉയർത്തിപ്പിടിച്ച് മദ്യപിക്കുന്നതിനെ ന്യായീകരിക്കുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ശരിക്കും ചെറിയ അളവിലായാൽപ്പോലും മദ്യപിക്കുന്നത് ആരോഗ്യകരമോ?
advertisement
2/13
'മദ്യം ആരോഗ്യത്തിന് ഹാനികരമാണ്'- ലോകാരോഗ്യസംഘടന നൽകിയിട്ടുള്ള മുന്നറിയിപ്പാണ്. എന്നാലും ഈ ലോകത്ത് മദ്യപരുടെ എണ്ണം അനുദിനം കൂടിവരുന്നു. ചെറിയ അളവിൽ കുടിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ലെന്ന് കരുതുന്നവരുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ദിവസവും ചെറിയ അളവിൽ മദ്യപിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ നേരത്തെ വന്നിട്ടുണ്ട്. ഇത് എത്രത്തോളം ആധികാരികമാണ്?
advertisement
3/13
ഒരു പെഗ് മാത്രമാണെങ്കിലും മദ്യം ദിവസവും കഴിക്കുന്നത് നിങ്ങൾക്ക് ഗുരുതരമായ രോഗം വരാനിടയാക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 22 വർഷമായി മദ്യത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ 195 രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
advertisement
4/13
മദ്യത്തെക്കുറിച്ച് ഇതിനകം പ്രസിദ്ധീകരിച്ച 592 പഠന റിപ്പോർട്ടുകൾ പഠിക്കുകയും 694 സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
advertisement
5/13
'മദ്യം നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്. കുറഞ്ഞ അല്ലെങ്കിൽ കൂടുതൽ എന്നൊന്നുമില്ല'- കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ ഡേവിഡ് സ്പീഗൽട്ടർ പറഞ്ഞു
advertisement
6/13
195 രാജ്യങ്ങളിൽ നിന്നുള്ള മദ്യപാനികളുമായി കൂടിക്കാഴ്ച നടത്തിയ പഠന സംഘം ഓരോ രാജ്യത്തെയും ആളുകൾ എത്രമാത്രം മദ്യം ഉപയോഗിക്കുന്നുവെന്നതിന്റെ വിവരങ്ങൾ ശേഖരിച്ചു.
advertisement
7/13
ഒരാൾ 100 മില്ലിലിറ്റിർ വീഞ്ഞ് കുടിച്ചാൽ 10 ഗ്രാം ആൽക്കഹോൾ ശരീരത്തിൽ എത്തുന്നു. ഇത്രയും അളവ് ബിയറിൽ 34 എംഎലും വിസ്കകിയിൽ 28 എംഎലും ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.
advertisement
8/13
ലോകത്തെ മദ്യപരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 39 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും സ്ഥിരമായി മദ്യത്തിന് അടിമകളാണ്. ലോകത്തെ 700 ബില്യൺ ജനങ്ങളിൽ 240 ബില്യൺ ആളുകൾ മദ്യം ഉപയോഗിക്കുന്നു. ഒരു രാജ്യത്ത് മദ്യപാനികളുടെ അനുപാതം നിർണ്ണയിക്കുന്നത് അതത് രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയാണ്.
advertisement
9/13
സാമ്പത്തികമായി കൂടുതൽ ശക്തരായ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ മദ്യം ഉപയോഗിക്കുന്നതെന്ന് പഠന സംഘം പറഞ്ഞു.
advertisement
10/13
ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് പ്രതിവർഷം 28 ലക്ഷം പേർ മദ്യപാനം മൂലം മരിക്കുന്നു. ഓരോ വർഷവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന ആഗോള പ്രശ്‌നങ്ങളിൽ ഏഴാം സ്ഥാനത്താണ് മദ്യം.
advertisement
11/13
2016 ൽ മാത്രം 6.8% പുരുഷന്മാരും 2.2% സ്ത്രീകളും മദ്യപാനം മൂലം മരിച്ചു. 15 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ മദ്യം കഴിക്കുന്നത് ഗുരുതരമായ അസുഖങ്ങൾ വരുനനതിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്.
advertisement
12/13
മദ്യപാനവും പുകവലിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാൽ മദ്യത്തെക്കുറിച്ച് ഇത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പതിവായി മദ്യപിക്കുന്നത് നിരുപദ്രവകരമാണെന്ന് ആളുകൾ വിശ്വസിക്കുന്നുവെന്ന് വാഷിംഗ്ടൺ സർവകലാശാലയിലെ ഹെൽത്ത് മെട്രിക് സയൻസസ് പ്രൊഫസർ ഇമ്മാനുവേല ഗാക്കിഡോ പറയുന്നു
advertisement
13/13
മുമ്പ്, പല ഗവേഷണങ്ങളും ഒരു നിശ്ചിത അളവിൽ മദ്യം കഴിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ന്യായീകരണ വാദത്തിനായി മദ്യപാനികൾ ഇത് ഉയർത്തിപ്പിടിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് മദ്യാസക്തിയിൽനിന്ന് പുറത്തുകടക്കാൻ ഇവർ ശ്രമിക്കുന്നില്ലെന്ന് ഗവേഷകർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ