TRENDING:

Love Horoscope May 31| തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക; സന്തോഷവും വിജയവും ഉണ്ടാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 31-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് ചിരാഗ് ധാരുവാല
advertisement
1/12
Love Horoscope May 31| തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക; സന്തോഷവും വിജയവും ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ നിങ്ങളുടെ തൊഴില്‍ കാര്യത്തില്‍ വളരെയധികം തിരക്കിലായിരിക്കും. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പങ്കാളിയുടെ കാര്യത്തില്‍ അത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. എന്നാല്‍ പ്രണയ സന്ദേശങ്ങള്‍ നിങ്ങളിൽ പങ്കാളിയെ കുറിച്ചുള്ള ഓര്‍മ്മകളുണര്‍ത്തും. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ സന്തോഷകരവും വിജയകരവുമായ ജീവിതത്തിന് ആവശ്യമാണ്
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ വിലയിരുത്തല്‍ സ്വഭാവം മാറ്റിവെക്കണം. നിങ്ങളുടെ പങ്കാളിയുമായി ഇടപെടുമ്പോള്‍ ഈ സ്വഭാവം മാറ്റിനിര്‍ത്തുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തില്‍ പങ്കാളിയെ സര്‍പ്രൈസ് ചെയ്യുന്നതിനായി സമയം ചെലവഴിക്കുക. ഒരു സമ്മാനം അവര്‍ക്കായി കരുതാന്‍ മറക്കരുത്
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് അനുകൂലമായ പ്രതികരണം ലഭിച്ചേക്കും. ആത്മവിശ്വാസത്തിലൂടെയും ആകര്‍ഷകമായ വ്യക്തിത്വത്തിലൂടെയും നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നുന്ന വ്യക്തിയുടെ ശ്രദ്ധ നേടുക
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഗാര്‍ഹിക കലഹങ്ങള്‍ നിങ്ങളെ ക്ഷീണിപ്പിക്കും. നിങ്ങളുടെ കോപവും പെരുമാറ്റവും നിങ്ങളുടെ ബന്ധത്തിലെ അടുപ്പത്തെ ദുര്‍ബലപ്പെടുത്തും. ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സ്വയം നിയന്ത്രിക്കുക. കാരണം ഇത് നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കാര്യങ്ങള്‍ നിങ്ങളുടെ വേര്‍പിരിയലിലേക്ക് വരെ നയിച്ചേക്കാം
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് എല്ലാം നല്ല രീതിയിലും സമാധാനപരവുമായാണ് പോകുന്നത്. പങ്കാളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച് ആനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുക. തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കുക. ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ പോയിന്റ് മനസ്സിലാക്കാന്‍ സഹായകമാകും
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി സ്ഥലത്ത് അഭിനന്ദനം ലഭിക്കും. ഇത് നിങ്ങളെ സന്തോഷവാനാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കുവെക്കാന്‍ നിങ്ങള്‍ അധിക ശ്രമം എടുക്കേണ്ടതുണ്ട്. പങ്കാളിയുമായി പദ്ധതികള്‍ ചര്‍ച്ച ചെയ്തുകൊണ്ട് മികച്ച സമയം ആസ്വദിക്കാം
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ നിങ്ങളുടെ ബന്ധത്തെയും പങ്കാളിയെയും നിസ്സാരമായി കാണുന്നത് ഒഴിവാക്കണം. നിങ്ങളുടെ എല്ലാ വിഷമം നിറഞ്ഞ ഘട്ടങ്ങളിലും നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണച്ചിരുന്നു. നിങ്ങളുടെ വിജയവും സന്തോഷവും അവരുമായി പങ്കുവെക്കാനുള്ള സമയമാണിത്. നിങ്ങളുടെ അവഗണന ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയില്‍ നിന്നും പ്രോത്സാഹനം ലഭിക്കും. അവര്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ ജോലി ചെയ്യാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍, പങ്കാളിയുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരെ സംബന്ധിച്ച് ഇത് വാശിയും വിദ്വേഷവും കാണിക്കാനുള്ള സമയമല്ല. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ത്യാഗം ചെയ്യാന്‍ നിങ്ങള്‍ തയ്യാറെടുക്കണം. അവിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ വിട്ടുനില്‍ക്കുക. അല്ലാത്തപക്ഷം അത് നിങ്ങളുടെ ബന്ധത്തെ അവസാനിപ്പിച്ചേക്കും
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം ആശ്വാസം അനുഭവിക്കും. നിങ്ങളുടെ പ്രണയിനിയെ കാണുമ്പോള്‍ നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദങ്ങളും മാറും. നിങ്ങളുടെ പങ്കാളി വികാരമറ്റതായി തോന്നിയേക്കാം. എന്നാല്‍ ഈ സാഹചര്യത്തെ പ്രായോഗിക ചിന്താഗതിയോടെ നിങ്ങള്‍ കൈകാര്യം ചെയ്യണം
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചെറിയൊരു അവധിക്കാലം ആസ്വദിക്കാന്‍ പറ്റിയ സമയമാണ് കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത്. പങ്കാളിയുമായി നിങ്ങളുടെ നല്ല സമയം ആസ്വദിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയേക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടും. നിങ്ങളുടെ വികാരങ്ങള്‍ ശരിയായ രീതിയില്‍ പങ്കാളിയോട് പ്രകടിപ്പിക്കുക. കൂടുതല്‍ മൗനം പാലിക്കുന്നത് നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope May 31| തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക; സന്തോഷവും വിജയവും ഉണ്ടാകും: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories