TRENDING:

Love Horoscope July 1| ഒരു കുടുംബ പ്രശ്‌നം ഇന്നത്തെ ദിവസം നശിപ്പിക്കും; ചില ആളുകള്‍ക്ക് വിവാഹം നടക്കാനും സാധ്യതയുണ്ട്: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 1-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് ചിരാഗ് ധാരുവാല
advertisement
1/12
Love Horoscope July 1| ഒരു കുടുംബ പ്രശ്‌നം ഇന്നത്തെ ദിവസം നശിപ്പിക്കും; ചില ആളുകള്‍ക്ക് വിവാഹം നടക്കാനും സാധ്യതയുണ്
ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍ മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച്  ഒരു കുടുംബ പ്രശ്‌നം നിങ്ങളുടെ ഇന്നത്തെ മുഴുവന്‍ ദിവസത്തെയും നശിപ്പിക്കും. പ്രശ്‌നങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യുകയും കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് നിങ്ങളുടെ ഇന്നത്തെ പ്രണയഫലം പറയുന്നു. ഇതിലെല്ലാം നിങ്ങളുടെ പങ്കാളി നിങ്ങളെ വളരെയധികം സഹായിക്കും. ദിവസത്തിന്റെ അവസാനം എല്ലാ പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണാനാകും. ചില ആളുകള്‍ക്ക് ഇന്നത്തെ ദിവസം വിവാഹം നടക്കാനും സാധ്യതയുണ്ട്. 
advertisement
2/12
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധത്തിന്റെ വിവിധ സൂക്ഷ്മവശങ്ങളെ കുറിച്ച് അറിയാനാകും. ഈ ബന്ധം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ മനസ്സിലാക്കും. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ മാധുര്യം നിറഞ്ഞ നിരവധി സംഭാഷണങ്ങള്‍ ഇന്ന് നടത്താനാകുമെന്നും നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇന്നത്തെ ദിവസം പരസ്പരം ആഴത്തില്‍ മനസ്സിലാക്കാനാകും. 
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അവിശ്വസനീയമായി ഒരാളെ കണ്ടുമുട്ടുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അയാളുടെ ആകര്‍ഷണീയതയില്‍ നിങ്ങള്‍ ആകൃഷ്ടനാകും. ഇത് ഒരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ നിങ്ങള്‍ കണ്ടുമുട്ടുന്നത് തുടരും. ഇത് നിങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അറിയാന്‍ അവസരം നല്‍കും. 
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. ഈ പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ ശരിയായി ആശയവിനിമയം നടത്തുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കാര്യങ്ങള്‍ നേരെയാകും. 
advertisement
5/12
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അത്ര ശുഭകരമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ ബന്ധത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. സമയം കഴിയുന്തോറും നിങ്ങളുടെ ബന്ധം വഷളാകുന്നുവെന്ന് പ്രണയഫലം പറയുന്നു. നിങ്ങളുടെ ബന്ധം നന്നായി പരിശോധിച്ച് ഈ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ ശരിയായാല്‍ മുന്നോട്ട് പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ വേര്‍പിരിയുന്നതാണ് നല്ലത്.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ ബന്ധത്തില്‍ പരസ്പരമുള്ള ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുെ നിങ്ങളുടെ പങ്കാളിയും പരസ്പരം വികാരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണം. രണ്ടുപേര്‍ക്കും ബന്ധത്തില്‍ ഇടം നല്‍കണം. ചെറിയ തെറ്റിദ്ദാരണകള്‍ നിങ്ങളുടെ ബന്ധത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്. കാര്യങ്ങള്‍ പതുക്കെയെടുക്കുക. എല്ലാം ശരിയാകും. 
advertisement
7/12
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അത്ര നല്ലതല്ല. നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ വളരെ അശ്രദ്ധയും തുറന്ന മനസ്സുള്ളവരുമാണെന്ന് പ്രണയഫലം പറയുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് അത്ര താല്‍പ്പര്യമില്ലായിരിക്കാം. നിങ്ങളുടെ ഈ മനോഭാവം നിങ്ങളുടെ ബന്ധത്തിന് ഹാനികരമാണെന്ന് തെളിഞ്ഞേക്കാം. നിങ്ങളുടെ പങ്കാളി അതേ രീതിയില്‍ പ്രതികരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുറച്ച് കരുതലും സ്‌നേഹവും കാണിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ അനുകൂല ദിവസമായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. വിനോദം, പ്രണയം, പ്രണയ നിമിഷങ്ങൾ എന്നിവയാല്‍ നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്കെന്നും പ്രണയഫലം പറയുന്നു. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഇന്ന് വൈകുന്നേരം സമയം ചെലവഴിക്കാന്‍ പദ്ധതിയിടുക. ചിലര്‍ക്ക് ഇന്നത്തെ ദിവസം ഒരു നീണ്ട അവധിയെടുക്കാനും ആലോചിക്കാവുന്നതാണ്.
advertisement
9/12
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ചില കടുത്ത മാനസികാവസ്ഥാ മാറ്റങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായി പോകുന്നു. നിങ്ങള്‍ നിയന്ത്രണം ഏറ്റെടുത്ത് കാര്യങ്ങള്‍ വീണ്ടും ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ഒരു പുതിയ ബന്ധത്തിലാണ്. ഒരു പുതിയ ബന്ധത്തില്‍ പതുക്കെ കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. വിവാഹിതര്‍ക്ക് ഈ ദിവസം നല്ലതായിരിക്കും. പരസ്പരം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഒടുവില്‍ ഇന്നത്തെ ദിവസം അവസരം ലഭിക്കും. നിങ്ങൾക്കിടയിൽ ഉണ്ടായിരുന്ന മുന്‍കാല തെറ്റിദ്ധാരണകള്‍ ഇപ്പോള്‍ അവസാനിച്ചു. ഇപ്പോള്‍ നിങ്ങള്‍ പരസ്പരം മികച്ച ധാരണ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സ്‌നേഹത്തിന്റെ കാര്യത്തില്‍ നിങ്ങൾക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞതാണെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ജോലിയില്‍ നിന്ന് ഒരു ദിവസം അവധിയെടുക്കാനും ഇന്ന് കഴിയും. നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണമെങ്കില്‍ ചില വശങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ അതിനായി ശ്രമിക്കുക. പ്രണയത്തിന് അനുകൂല ദിവസമാണ്.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ അത് പ്രതിബദ്ധതയും സമര്‍പ്പണവുമാണ്. നിങ്ങള്‍ പൂര്‍ണമായും ആ വ്യക്തിയെ സ്‌നേഹിക്കുന്നു. പക്ഷേ നിങ്ങളുടെ പങ്കാളി ഇന്ന് അതേ രീതിയില്‍ നിങ്ങളോട് പെരുമാറിയേക്കില്ലെന്ന് ഇന്നത്തെ നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ വിചിത്രമായ പെരുമാറ്റത്തില്‍ നിങ്ങൾ നിരാശപ്പെടരുത്. അവരുടെ പെരുമാറ്റം അത് ഒടുവില്‍ മെച്ചപ്പെടും. കാര്യങ്ങൾ സാധാരണ നിലയിലാകും. വിശ്വാസത്തോടെ മുന്നോട്ട് പോകുക.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope July 1| ഒരു കുടുംബ പ്രശ്‌നം ഇന്നത്തെ ദിവസം നശിപ്പിക്കും; ചില ആളുകള്‍ക്ക് വിവാഹം നടക്കാനും സാധ്യതയുണ്ട്: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories