TRENDING:

Love Horoscope September 2 | ഒരുമിച്ചുള്ള പ്രണയ യാത്രകള്‍ സന്തോഷം നല്‍കും; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 2-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14
Love Horoscope September 2 | ഒരുമിച്ചുള്ള പ്രണയ യാത്രകള്‍ സന്തോഷം നല്‍കും; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയ
ഇന്ന് എല്ലാ രാശിയില്‍ ജനിച്ചവര്‍ക്കും ബന്ധങ്ങളും പ്രണയവും പുനരുജ്ജീവിപ്പിക്കാന്‍ അവസരം ലഭിക്കും. പങ്കാളിയുടെ വരവിനെ കുറിച്ചുള്ള അപ്രതീക്ഷിത വാര്‍ത്തകള്‍ മേടം രാശിക്കാരെ ആവേശഭരിതരാക്കും. ഇടവം, മകരം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര പോകാനും പ്രണയം ആസ്വദിക്കാനും കഴിയും. ബന്ധങ്ങള്‍ ഇതുവഴി കൂടുതല്‍ ശക്തമാക്കാനും കഴിയും. മിഥുനം രാശിക്കാര്‍ക്ക് നിങ്ങളെ ആരാണ് കൂടുതല്‍ പിന്തുണയ്ക്കുന്നതെന്ന് കാണാനും ബന്ധം ശക്തമാക്കാനും അവസരം ലഭിക്കും. കര്‍ക്കിടകം, ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രണയം വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. സ്‌നേഹവും വിശ്വാസവും പുതുക്കാനാകും. 
advertisement
2/14
കന്നി, തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഒരുമിച്ചുള്ള പ്രണയ യാത്രകളിലൂടെ സന്തോഷം കണ്ടെത്താനാകും. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. വൃശ്ചികം രാശിക്കാര്‍ പങ്കാളിയുമായി സൗഹൃദവും സ്‌നേഹവും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ധനു രാശിക്കാര്‍ നിങ്ങളുടെ പങ്കാളിയുമൊത്തുള്ള മധുരസ്മരണകള്‍ ഇന്നത്തെ ദിവസം ആസ്വദിക്കും. കുംഭം, മീനം രാശിയില്‍ ജനിച്ചവര്‍ക്കും നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അവസരം ലഭിക്കും. 
advertisement
3/14
ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അകന്നിരിക്കുന്നവര്‍ക്ക് സര്‍പ്രൈസിംഗ് ആയിട്ടുള്ള വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങളെ കാണാന്‍ വന്നേക്കും. അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ പദ്ധതിയിടുന്നുണ്ടാകാം. ഈ വാര്‍ത്ത നിങ്ങളില്‍ ആവേശവും സന്തോഷവും നിറയ്ക്കും. നിങ്ങളുടെ പ്രത്യേക അതിഥിയെ വരവേല്‍ക്കാനായി ഇന്ന് തയ്യാറായിരിക്കുക. 
advertisement
4/14
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും വളരെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി നഗരത്തില്‍ പ്രണയം ആസ്വദിക്കുക. നിങ്ങളുടെ പങ്കാളിയുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരമാണിത്. അത് നന്നായി ഉപയോഗപ്പെടുത്തുക.
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിന്നുള്ള പിന്തുണ ആഗ്രഹിക്കും. നിങ്ങള്‍ക്കാവശ്യമുള്ള ഊര്‍ജ്ജവും പ്രോത്സാഹനവും ഇതിലൂടെ ലഭിച്ചേക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. മറ്റേത് സമയത്തേക്കാളും വ്യക്തമായി നിങ്ങളെ മറ്റുള്ളവര്‍ പിന്തുണയ്ക്കുന്നതായി നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ പങ്കാളിയും നിങ്ങളെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലുണ്ടെങ്കില്‍ എന്തുകൊണ്ട് ഈ ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോയി കൂടാ. 
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി അടുത്തിടെ നിങ്ങള്‍ക്ക് കഴിയാതിരുന്ന വിധത്തില്‍ വീണ്ടും ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ജോലി ജീവിതത്തിലെയും ഗാര്‍ഹിക ജീവിതത്തിലെയും പതിവ് നിങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രണയത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കിയിരിക്കാം. പ്രണയത്തെ പുനരുജ്ജീവിപ്പിക്കാനും ആ തീപ്പൊരികള്‍ വീണ്ടും ജ്വലിപ്പിക്കാനും ഇന്ന് നല്ല ദിവസമാണ്.
advertisement
7/14
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിന് ഒരു വാഗ്ദാനമായിരിക്കും. കാരണം നിങ്ങളുടെ പങ്കാളിയുടെ പ്രതിഫലം ലഭിക്കാത്ത സ്‌നേഹം ഭൂതകാലത്തെ മറന്ന് വരാനിരിക്കുന്ന സന്തോഷകരമായ സമയങ്ങള്‍ക്കായി കാത്തിരിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് പ്രണയഫലം പറയുന്നു. നിങ്ങളെ മനസ്സിലാക്കുകയും നിങ്ങള്‍ ആയിരിക്കുന്ന അതേ രീതിയില്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങള്‍ ഒടുവില്‍ കണ്ടെത്തിയതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇത്തരം ആളുകള്‍ എല്ലാ ദിവസവും ഒത്തുവരില്ല എന്നതിനാല്‍ ഈ ബന്ധം വളര്‍ത്തിയെടുക്കുന്നത് ഉറപ്പാക്കുക. 
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടിയ ശേഷം നിങ്ങളുടെ ജീവിതം എങ്ങനെ മാറിയെന്ന് അവരോട് തുറന്നുപറയാനുള്ളതാണ്. ഇത് അവരെ വളരെ ആവേശത്തിലാക്കും. നിങ്ങള്‍ രണ്ട് പേര്‍ക്കും ഒരകുമിച്ച് ഒരു യാത്ര പോകാനാകും. നിങ്ങളുടെ ഹൃദയത്തില്‍ എന്താണെന്ന് അവരോട് തുറന്നുപറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. 
advertisement
9/14
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ ശക്തമായ വ്യക്തിത്വം നിങ്ങള്‍ക്ക് ഉന്മേഷം നല്‍കും. നിങ്ങള്‍ രണ്ടുപേരും ഈ സഹവര്‍ത്തിത്വം പരസ്പരം ആസ്വദിക്കും. നിങ്ങളെ ആരും ശല്യപ്പെടുത്താനില്ലാത്ത ഒരിടത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാവുന്നതാണെന്ന് പ്രണയഫലം പറയുന്നു. ഇത് നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ സംരക്ഷിക്കുക മാത്രമല്ല, ഇത് കൂടുതല്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാനും പുതിയ ജീവിതം ആസ്വദിക്കാനും നിങ്ങള്‍ക്ക് പ്രചോദനമാകും. 
advertisement
10/14
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ വിശ്വസ്തനായ പങ്കാളിയും മികച്ച ഒരു സുഹൃത്തുമാണെന്ന് ഉറപ്പിക്കണം. സാധ്യമെങ്കില്‍ ഇന്ന് അവരോടുള്ള നിങ്ങളുടെ പ്രണയം തുറന്നു പ്രകടിപ്പിക്കുക. നിങ്ങള്‍ അവരെ എത്രമാത്രം കെയര്‍ ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ പങ്കാളിക്ക് അവസരം നല്‍കുക. പ്രണയാതുരമായതും ഗൗരവമേറിയതുമായ നിമിഷങ്ങള്‍ പരസ്പരം പങ്കിടുക. ഒരുമിച്ച് രസകരമായ നിമിഷങ്ങള്‍ ആസ്വദിക്കുക. നിങ്ങളുടെ സൗഹൃദം പരിപോഷിപ്പിക്കാന്‍ പ്രണയം ഊട്ടിഉറപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുക. 
advertisement
11/14
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ മധുര സ്മരണകളില്‍ നിങ്ങള്‍ സ്വയം മറന്നുപോകാനുള്ള സാധ്യതയുണ്ടെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ അതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് നിങ്ങള്‍ അവരെ അഭിനന്ദിക്കണം. ഈ ചിന്തകള്‍ നിങ്ങളെ ജോലിയില്‍ നിന്നും വ്യതിചലിപ്പിച്ചേക്കും. എന്നാല്‍ അവരും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങള്‍ പരസ്പരം സൃഷ്ടിച്ചിട്ടുള്ള അടുപ്പം ആസ്വദിക്കുക. പരസ്പരം പങ്കിട്ട നിമിഷങ്ങള്‍ ആസ്വദിക്കുക.
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ പോകാനാഗ്രഹിക്കുന്ന യാത്ര ഇന്ന് നിറവേറ്റാനാകും. നിങ്ങള്‍ പങ്കാളിയുമായി ഒരു ഡേറ്റിംഗിനു പേകാനും സംസാരിക്കാനും തീരുമാനിക്കുന്നുണ്ടെങ്കില്‍ അത് നല്ലതായിരിക്കും. ഒരു ചായ കുടിക്കാനോ ഒരു ഡ്രൈവിനോ പങ്കാളിക്കൊപ്പം പോയി ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുക. പരസ്പരം മനസ്സിലാക്കുക എന്നതായിരിക്കണം ഈ യാത്രയുടെ ഉദ്ദേശ്യം. 
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ പങ്കുവെച്ചിട്ടുള്ള രസകരമായ ഹോബികള്‍ അവരുടെ പങ്കാളിത്തം ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അവഗണന തോന്നുന്നത് ഒഴിവാക്കാനുമുള്ള അവസരമായി ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്തണമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ ശരിയായ ദിശയിലാണോ അല്ലെയോ എന്നതിന്റെ മതിയായ തെളിവായിരിക്കും പങ്കാളിയുടെ പ്രതികരണം.
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ പ്രണയജീവിതം അനുഗ്രൃഹീതമായിരിക്കും. നിങ്ങള്‍ക്ക് പങ്കാളിയെ പെട്ടെന്നുതന്നെ കാണാനാകും. ഒരുമിച്ച് ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. ജീവിതത്തിലെ ആശങ്കകളും ആകുലതകളും മറക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള മധുരഭാഷണങ്ങള്‍ നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറപാകാന്‍ സഹായിക്കും. 
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope September 2 | ഒരുമിച്ചുള്ള പ്രണയ യാത്രകള്‍ സന്തോഷം നല്‍കും; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
Open in App
Home
Video
Impact Shorts
Web Stories