TRENDING:

Makeup Tips | മേക്കപ്പ് ഇടുന്നതിൽ നിങ്ങൾ തുടക്കക്കാരാണോ? എങ്കിൽ ഇക്കാര്യങ്ങൾ പിന്തുടരൂ...

Last Updated:
തുടക്കക്കാർ എപ്പോഴും സിമ്പിൾ ആയിട്ടായിരിക്കണം മേക്കപ്പ് ഇടേണ്ടത്
advertisement
1/7
Makeup Tips | മേക്കപ്പ് ഇടുന്നതിൽ നിങ്ങൾ തുടക്കക്കാരാണോ? എങ്കിൽ ഇക്കാര്യങ്ങൾ പിന്തുടരൂ...
മുഖസൗന്ദര്യം വർധിക്കാനാണ് എല്ലാവരും മേക്കപ്പ് ഉപയോ​ഗിക്കുന്നത്. എന്നാൽ, അമിതമായി മേക്കപ്പ് ചെയ്താൽ നമ്മുടെ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുകയും കാണുന്നവർക്ക് അരോചകമായി തോന്നുകയും ചെയ്യും. അതിനാൽ, മേക്കപ്പ് ചെയ്യുന്നതിന് ശരിയായ രീതിയും ചില നുറുങ്ങുകളുമുണ്ട്.
advertisement
2/7
ആദ്യമായി മേക്കപ്പ് ( Makeup) ചെയ്യുന്നവർ ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം. തുടക്കകാർ ശ്രദ്ധയോടെ ചെയ്തിരിക്കേണ്ട ഒന്നാണിത്. മേക്കപ്പ് എത്ര ഉപയോ​ഗിക്കണം ഏത് രീതിയിലാണ് ഇടേണ്ടത്. ജോലിക്കും ക്ലാസിനും പോകുമ്പോൾ ഇടുന്ന മേക്കപ്പും മറ്റ് പരിപാടികൾക്ക് പോകുമ്പോൾ ഇടുന്ന മേക്കപ്പും തമ്മിലുള്ള വ്യത്യാസം. സ്കിൻ ടോൺ അനുസരിച്ച് ലിപ്സറ്റിക് മുതൽ സെറ്റിങ് പൗഡർ വരെ എങ്ങനെ തെരഞ്ഞെടുക്കാം. ഇങ്ങനെയുള്ള ചില കാര്യങ്ങളെങ്കിലും തുടക്കകാർ‌ അറിഞ്ഞിരിക്കണം. കൺഫ്യൂഷനില്ലാതെ മേക്കപ്പിടാൻ താഴെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി.
advertisement
3/7
തുടക്കക്കാർ എപ്പോഴും സിമ്പിൾ ആയിട്ടായിരിക്കണം മേക്കപ്പ് ഇടേണ്ടത്. ചർമ്മത്തിന് ചേരുന്ന രീതിയിൽ വളരെ മിതമായി മേക്കപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്. സ്വാഭാവിക സൗന്ദര്യം നിലനിർത്തികൊണ്ട് മേക്കപ്പ് ഇടുന്നതാണ് പുതുതലമുറയിലുള്ളവർക്കും ഇഷ്ടം.
advertisement
4/7
മേക്കപ്പ് ഇടുന്നതിന് മുമ്പ് ക്ലെൻസർ ഉപയോ​ഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. തുടർന്ന് ടോണർ പുരട്ടി മുഖം നന്നായി തുടയ്ക്കുക. തുടർന്ന് നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന ഒരു മോയിസ്ചറൈസർ നന്നായി പുരട്ടുക. ഇത് ബേസിക് മേക്കപ്പായി എല്ലാ ദിവസവും ചെയ്യാവുന്നതാണ്. ഇതിന് ശേഷം സൺസ്ക്രീൻ ഉപയോ​ഗിക്കുന്നവരാണെങ്കിൽ‌ അതും പുരട്ടുക.
advertisement
5/7
ഇതിന് ശേഷം നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ പ്രൈമറും ഫൗണ്ടേഷനും ഉപയോ​ഗിക്കുക. ആവശ്യത്തിന് മിതമായ രീതിയിൽ ഇവ ഉപയോ​ഗിക്കാം. ഇതിന് ശേഷം പാടുകൾ ഉള്ളെടുത്തും കണ്ണിന്റെ താഴെയും താടിയുടെ ഭാ​ഗത്തുമായി കൺസീലർ പുരട്ടുക. ഇതിന് ശേഷം സെറ്റിങ് പൗഡറും ആവശ്യത്തിന് ബ്ലഷും ഇട്ടു കൊടുക്കാം.
advertisement
6/7
ഇവയൊക്കെ ഉപയോ​ഗിക്കുമ്പോൾ മേക്കപ്പ് സ്പഞ്ചും ബ്രഷും ഉപയോ​ഗിക്കുന്നതാണ് കൂടുതൽ ഉത്തമം. ചെറിയ നനവുള്ള മേക്കപ്പ് സ്പഞ്ച് ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇതു കഴിഞ്ഞ്, കണ്ണുകളെ സുന്ദരമാക്കാം.
advertisement
7/7
ഇതിനായി, ആദ്യം ഐബ്രോ നേരിയ രീതിയിൽ ഷെയ്പ് ചെയ്യുക.  ഐഷാഡോ ഇട്ടതിന് ശേഷം മാത്രമായിരിക്കണം ഐലെയ്നറും മസ്കാരയും ഇടേണ്ടത്. ഇനി അവസാനമായി ലിപ്സ്റ്റിക്കും സെറ്റിങ് സ്പ്രേയും ഉപയോ​ഗിച്ചാൽ‌ മതി. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ലിപ് ബാം എപ്പോഴും ഉപയോ​ഗിക്കുക. നല്ല ബ്രാൻഡുകളുടെ ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതാണ് എപ്പോഴും ചുണ്ടുകൾക്ക് നല്ലത്.
മലയാളം വാർത്തകൾ/Photogallery/Life/
Makeup Tips | മേക്കപ്പ് ഇടുന്നതിൽ നിങ്ങൾ തുടക്കക്കാരാണോ? എങ്കിൽ ഇക്കാര്യങ്ങൾ പിന്തുടരൂ...
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories