TRENDING:

വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടതും വധുവിന്റെ കസിന്റെ ഒപ്പം വരൻ സ്ഥലംവിട്ടു; ശേഷം ട്വിസ്റ്റോടു ട്വിസ്റ്റ്

Last Updated:
ഭർത്താവ് കൂടെയില്ലാതെ അതിഥികൾക്കായി റിസപ്ഷൻ ഒറ്റയ്ക്ക് നടത്തേണ്ടി വന്നു എന്നും വധു പറയുന്നു
advertisement
1/4
വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടതും വധുവിന്റെ കസിന്റെ ഒപ്പം വരൻ സ്ഥലംവിട്ടു; ശേഷം ട്വിസ്റ്റോടു ട്വിസ്റ്റ്
ഏറെക്കാലമായി ഒരാൾക്കൊപ്പം സ്വപ്‌നങ്ങൾ നെയ്യുക. അയാൾ തന്നെയാണ് നിങ്ങൾക്ക് ജീവിതപങ്കാളിയെന്നു മനസിലുറപ്പിക്കുക. വിവാഹം (wedding) ചെയ്യാനും ഒന്നിച്ച് ജീവിതം പങ്കിടാനും ആഗ്രഹിക്കുക. എന്നാൽ, ഇത്രയുമെല്ലാമായിട്ടും ആ വിവാഹം ഒരു ദിവസം പോലും തികയുന്നതിനും മുൻപേ അവസാനിക്കുക. അങ്ങനെയൊരു വിവാഹം നടന്നത് അപസർപ്പക കഥകളിലല്ല എന്നുകൂടി അറിയുക. ആ വിധിയുമായി ജീവിക്കുന്ന ഒരാളുണ്ട്. വിവാഹം കഴിഞ്ഞ് കേവലം ഒരു മണിക്കൂർ പിന്നിട്ടതും വധുവിന്റെ കസിന്റെ ഒപ്പം വരൻ സ്ഥലംവിട്ടതാണ് ഇവിടുത്തെ ട്വിസ്റ്റ്
advertisement
2/4
മിറർ യുകെയിൽ വന്ന റിപ്പോർട്ട് പ്രകാരം കൈലി എന്ന മെൽബൺ വധുവിനാണ് ഈ ദുരവസ്ഥ നേരിടേണ്ടതായി വന്നത്. വിവാഹത്തിന്റെ പ്രതിജ്ഞ ചൊല്ലി കേവലം മിനിറ്റുകൾക്കുള്ളിൽ ഭർത്താവ് സ്ഥലംവിട്ടു എന്ന് യുവതി. നോവാസ് ലേറ്റ് ഡ്രൈവ് റേഡിയോ ഷോയിലാണ് യുവതി ഈ കഥ വിവരിച്ചത്. വിവാഹ റിസെപ്ഷനായി പുറപ്പെടുന്നു എന്ന് പറഞ്ഞാണ് വരൻ സ്ഥലംവിട്ടത് എന്നും വധു ഓർക്കുന്നു. വിവാഹം ചെയ്യുന്നതിനും ആറുവർഷം മുൻപ് പ്രണയത്തിലായവരാണ് കൈലിയും അവരുടെ ഭർത്താവും (തുടർന്ന് വായിക്കുക)
advertisement
3/4
'വിവാഹം നടന്നു കഴിഞ്ഞതും ഞങ്ങൾ ചിത്രങ്ങൾ പകർത്തി. ഫോട്ടോഷൂട്ടിൽ അദ്ദേഹം സുന്ദരനായിരുന്നു. പിന്നീട് അദ്ദേഹം അപ്രത്യക്ഷനായി. മാസങ്ങളോളം അദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല,' കൈലി പറഞ്ഞു. ഭർത്താവ് സ്ഥലത്തു നിന്നും മുങ്ങിയെങ്കിലും, വിവാഹ റിസപ്ഷൻ മുന്നോട്ടു പോയി. മറ്റുള്ളവർക്ക് മുന്നിൽ എല്ലാം ഭംഗിയായി അവതരിപ്പിച്ചുവെങ്കിലും ഉള്ളിന്റെ ഉള്ളിൽ കൈലി മനസിലെ വിങ്ങൽ ഒതുക്കിപ്പിടിച്ചു. അപ്പോൾ അവർക്ക് ഭർത്താവ് എങ്ങോട്ടു പോയി എന്നതിനെക്കുറിച്ച് തിട്ടമില്ലായിരുന്നു
advertisement
4/4
'റിസപ്ഷൻ കഴിഞ്ഞതും ഞാൻ റൂമിലേക്ക് പോയി. എന്റെ ഒപ്പം കഴിയാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല എങ്കിലും മറ്റൊരാൾക്കൊപ്പം അയാൾ സമയം ചിലവഴിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അയാൾ ഞങ്ങളുടെ വിവാഹവുമായി മുന്നോട്ടു പോകുകയായിരുന്നു,' കൈലി പറഞ്ഞു. ഹണിമൂണിനെ കുറിച്ചും മറ്റും മറ്റുള്ളവർ ചോദിക്കുമ്പോൾ താൻ ഉള്ളിൽ വിങ്ങിപ്പൊട്ടി എന്ന് കൈലി. ഭർത്താവ് സ്വന്തം കസിനെ വച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് മനസിലാക്കേണ്ടി വന്നതാണ് ഏറ്റവും വലിയ ഞെട്ടൽ ഉണ്ടാക്കിയത് എന്ന് കൈലി. എന്നാൽ, സംഭവിച്ച കാര്യങ്ങളിൽ നർമം കണ്ടെത്താൻ താൻ ശ്രമിച്ചു എന്ന് കൈലി. തന്റെ കുടുംബവും, പ്രത്യേകിച്ചും മക്കളും, സംഭവിച്ച കാര്യങ്ങളെയോർത്ത് പൊട്ടിച്ചിരിക്കാറുണ്ട് എന്ന് കൈലി
മലയാളം വാർത്തകൾ/Photogallery/Life/
വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടതും വധുവിന്റെ കസിന്റെ ഒപ്പം വരൻ സ്ഥലംവിട്ടു; ശേഷം ട്വിസ്റ്റോടു ട്വിസ്റ്റ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories