TRENDING:

Nadeen Ayoub: നദീൻ അയൂബ്; പലസ്തീനിൽ നിന്ന് ആദ്യമായി വിശ്വസുന്ദരി മത്സരത്തിലേക്ക്

Last Updated:
Miss Universe 2025: തന്റെ രാജ്യത്തെ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താനുള്ള വേദിയാണിതെന്നും പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ ആഗ്രഹം പിന്തുടരാന്‍ മറ്റുള്ളവര്‍ക്കുള്ള പ്രചോദനമാണ് ഈ നേട്ടമെന്നും നദീൻ വ്യക്തമാക്കി
advertisement
1/7
നദീൻ അയൂബ്; പലസ്തീനിൽ നിന്ന് ആദ്യമായി വിശ്വസുന്ദരി മത്സരത്തിലേക്ക്
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരയ്ക്കുന്ന ആദ്യത്തെ പലസ്തീനുകാരിയായി മോഡൽ‌ നദീന്‍ അയൂബ്. നവംബര്‍ 21ന് തായ്‌ലന്‍ഡില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് താന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് 27കാരിയായ നദീന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നും ഒരുപാട് അഭിമാനമുണ്ടെന്നും പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറയുന്നു. (image: nadeen.m.ayoub/ instagram)
advertisement
2/7
മാതൃരാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ ഉത്തരവാദിത്തമാണ് തനിക്ക് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ രാജ്യത്തെ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താനുള്ള വേദിയാണിതെന്നും പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ ആഗ്രഹം പിന്തുടരാന്‍ മറ്റുള്ളവര്‍ക്കുള്ള പ്രചോദനമാണ് ഈ നേട്ടമെന്നും നദീൻ വ്യക്തമാക്കി. (image: nadeen.m.ayoub/ instagram)
advertisement
3/7
'ഇന്ന് ഞാന്‍ മിസ്സ് യൂണിവേഴ്‌സ് വേദിയിലേക്ക് കാലെടുത്തുവെക്കുന്നത് ഒരു സ്ഥാനപ്പേരുമായി മാത്രമല്ല, ഒരു സത്യവുമായി കൂടിയാണ്. പലസ്തീന്‍, പ്രത്യേകിച്ച് ഗാസ, ഹൃദയഭേദകമായ വേദന അനുഭവിക്കുമ്പോള്‍, നിശബ്ദരാക്കപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ ശബ്ദമാണ് ഞാന്‍ വഹിക്കുന്നത്. ലോകം കാണേണ്ട ഓരോ പലസ്തീനിയന്‍ സ്ത്രീയെയും കുട്ടിയെയും ഞാന്‍ പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ ദുരിതങ്ങള്‍ക്കപ്പുറമാണ് ഞങ്ങളുടെ അതിജീവനവും പ്രതീക്ഷയും, ഞങ്ങളിലൂടെ ജീവിക്കുന്നത് ഒരു രാജ്യത്തിന്റെ ഹൃയമിടിപ്പാണ്'- നദീന്‍ വീഡിയോയില്‍ പറയുന്നു. (image: nadeen.m.ayoub/ instagram)
advertisement
4/7
വെസ്റ്റ് ബാങ്കിലെ റാമെല്ലയില്‍ താമസിക്കുന്ന നദീന്‍ 2022ലാണ് മിസ് പലസ്തീന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതേ വര്‍ഷം മിസ് എര്‍ത്ത് മത്സരത്തില്‍ പങ്കെടുക്കുന്ന തന്റെ രാജ്യത്തെ ആദ്യത്തെ പ്രതിനിധിയായി അവര്‍ ചരിത്രം കുറിച്ചു. മത്സരത്തില്‍ ആദ്യ അഞ്ചിലെത്താനും അവര്‍ക്ക് കഴിഞ്ഞു. കാനഡയിലെ വെസ്റ്റേൺ ഒന്റാരിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിലും ലിറ്ററേച്ചറിലും ബിരുദധാരിയായ അവർ, ഫിറ്റ്നസ് പരിശീലകയായും ന്യൂട്രീഷ്യൻ കൺസൾ‌ട്ടന്റുമായി ജോലി നോക്കുന്നു. (image: nadeen.m.ayoub/ instagram)
advertisement
5/7
സൗന്ദര്യമത്സര രംഗത്ത് മാത്രമല്ല നദീൻ തിളങ്ങിയത്. അറിയപ്പെടുന്ന മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തക കൂടിയാണ് അവർ. ദുബായ് ആസ്ഥാനമായുള്ള ഒലിവ് ഗ്രീൻ അക്കാദമിയുടെ സ്ഥാപകയാണ് അവർ. സുസ്ഥിരത, AI എന്നീ മേഖലകളിൽ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിന് അവരെ ശാക്തീകരിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ആദ്യത്തെ അക്കാദമിയാണിത്. (image: nadeen.m.ayoub/ instagram)
advertisement
6/7
ശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ പ്രാദേശിക പലസ്തീൻ സ്ത്രീകളെ പിന്തുണയ്ക്കുന്ന മിസ് പലസ്തീൻ ഓർഗനൈസേഷന്റെ മാധ്യമ വിഭാഗമായ സായിദത്ത് ഫലസ്തീൻ പ്ലാറ്റ്‌ഫോമിലും അയൂബ് സജീവമായി പങ്കെടുക്കുന്നു. (image: nadeen.m.ayoub/ instagram)
advertisement
7/7
ആഗോള മത്സരത്തിൽ നദീൻ അയൂബിനെ തിരഞ്ഞെടുക്കപ്പെട്ടതിനെ വലിയ പിന്തുണ ലഭിച്ചപ്പോൾ, ചിലർ പ്രഖ്യാപനത്തെ പരിഹസിച്ചു. 'നിലവിലില്ലാത്ത രാജ്യത്തെ'അവർക്ക് പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന് അവകാശപ്പെട്ടാണ് വിമർശനം. റഷ്യയും ചൈനയും ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ ആകെ 147 എണ്ണം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു. മധ്യ തായ്ലൻഡിലെ പാക് ക്രെറ്റ് നഗരത്തില്‍ നവംബർ 21നാണ് മിസ് യൂണിവേഴ്സ് മത്സരങ്ങൾ നടക്കുക. (image: nadeen.m.ayoub/ instagram)
മലയാളം വാർത്തകൾ/Photogallery/Life/
Nadeen Ayoub: നദീൻ അയൂബ്; പലസ്തീനിൽ നിന്ന് ആദ്യമായി വിശ്വസുന്ദരി മത്സരത്തിലേക്ക്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories