TRENDING:

Nayanthara | നയൻ‌താര ഒരു കുഞ്ഞിനെ മാത്രം ലാളിക്കും, ക്യാമറ കണ്ടാലേ കയ്യിലെടുക്കൂ എന്ന് പറഞ്ഞവർക്ക് ഇതാ സ്റ്റൈലിഷ് മറുപടി

Last Updated:
യാഷ് ചിത്രം ടോക്‌സിക്കിന്റെ ഷൂട്ടിങ്ങിനായി മുംബൈയിൽ മക്കൾക്കൊപ്പം എത്തിയതാണ് നയൻ‌താര
advertisement
1/6
Nayanthara | നയൻ‌താര ഒരു കുഞ്ഞിനെ മാത്രം ലാളിക്കും, ക്യാമറ കണ്ടാലേ കയ്യിലെടുക്കൂ എന്ന് പറഞ്ഞവർക്ക് ഇതാ മറുപടി
ഉത്തരവാദിത്തത്തിന്റെ കാര്യത്തിൽ അച്ഛന്മാരെക്കാൾ പലപ്പോഴും അമ്മമാർക്ക് ആകും ചുമതല കൂടുതൽ എന്ന തത്വത്തിന് സാധാരണക്കാർ എന്നോ താരങ്ങൾ എന്നോ വ്യത്യാസമില്ല. നടി നയൻ‌താരയെ (Nayanthara) സംബന്ധിച്ചും അതുതന്നെയാണ് സ്ഥിതിവിശേഷം. രണ്ടു കുഞ്ഞുങ്ങളുടെ, അതും ഇരട്ടക്കുട്ടികളുടെ അമ്മയാണ് ഇനി ആരും ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുത് എന്ന് എല്ലാവരോടും പറഞ്ഞ നയൻ‌താര. കഴിഞ്ഞ ദിവസവും ഈ ഉത്തരവാദിത്തം എല്ലാവരും കണ്ടിരുന്നു. മക്കളായ ഉയിർ, ഉലകം എന്നിവരെയും കൊണ്ട് എയർപോർട്ടിൽ എത്തിയ നയൻ‌താരയുടെ ദൃശ്യങ്ങൾ വൈറലായി
advertisement
2/6
മുംബൈ എയർപോർട്ടിൽ രണ്ടു മക്കളുടെ ഒപ്പമാണ് നയൻ‌താരയെ കണ്ടത്. സാധാരണ ഗതിയിൽ മക്കളെ എടുത്തുകൊണ്ടു നടക്കുന്ന വിഷയത്തിൽ നയൻ‌താര പഴി കേൾക്കാറുണ്ട്. ഒരിക്കൽ എയർപോർട്ടിൽ എത്തിയ നയൻ‌താരയുടെ ഒരു കുഞ്ഞിനെ അവർ ക്യാമറ കണ്ടപ്പോൾ മാത്രമാണ് എടുത്തത് എന്ന സംഭവം ഏറെ ചർച്ചയായിരുന്നു. ഒരു മകൻ വിഗ്നേഷ് ശിവന്റെ ഒക്കത്തിരുന്നപ്പോൾ, പിന്നാലെ വന്ന ആയയുടെ കയ്യിലായിരുന്നു വേറൊരു കുഞ്ഞ്. ക്യാമറ കണ്ടപ്പോൾ മാത്രം ഈ കുഞ്ഞിനെ നയൻ‌താര എടുത്തു എന്നായിരുന്നു ആക്ഷേപം (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോൾ നയൻ‌താര പോയത് ഗീതു മോഹൻദാസ്, യാഷ് ചിത്രം ടോക്‌സിക്കിന്റെ ഷൂട്ടിങ്ങിനായാണ് എന്ന് റിപ്പോർട്ട്. വിഗ്നേഷ് ശിവൻ നയൻ‌താരയുടെ ഷൂട്ടിംഗ് വേളകളിൽ കൂടെപോകാറില്ല എങ്കിലും, മക്കളുടെ ചുമതല നയൻസ് വേറാരെയും ഏൽപ്പിക്കാറില്ല. അവരെയും കൊണ്ടുപോകും. കൂടെ ആയമാർ ഉണ്ടെങ്കിലും, അവർ അമ്മയുടെ നിരീക്ഷണത്തിൽ തന്നെ വളരണം എന്ന് നയൻതാരയ്ക്ക് നിർബന്ധമുണ്ട്. അതിനാൽ കുഞ്ഞുങ്ങളെയും അവരുടെ ആയമാരെയും കൊണ്ടുപോകും
advertisement
4/6
മക്കളിൽ ഒരാൾക്ക് നയൻ‌താരയുടെ കുട്ടിക്കാലത്തെ മുഖവുമായി ഏറെ സാദൃശ്യമുള്ളതിനാൽ, നയൻസ് എപ്പോഴും മകനായ ഉയിരിനെ മാത്രമേ താലോലിക്കാറുള്ളൂ എന് ചിലർ ആക്ഷേപം ഉയർത്താറുണ്ട്. ഇരട്ടകൾ എങ്കിലും, ഒരാൾക്ക് വിഗ്നേഷ് ശിവനുമായും, മറ്റൊരാൾക്ക് നയൻ‌താരയുമായാണ് രൂപസാദൃശ്യം കൂടുതൽ. വിഗ്നേഷ് ശിവനെ പോലെയുള്ള ഉലകം വിക്കിയെ ഒട്ടിച്ചേർന്നേ നടക്കാറുള്ളൂ എന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ. എന്നാൽ, ഇതൊന്നുമല്ല താൻ എന്ന് നയൻ‌താര പ്രവർത്തിയിലൂടെ മറുപടി നൽകുകയാണിവിടെ
advertisement
5/6
ഇത്തവണ ഉലകം ആണ് അമ്മയുടെ ഒക്കത്തിരിപ്പുറപ്പിച്ചത്. രണ്ടാമത്തെയാൾ, പിന്നാലെവന്ന ആയയുടെ കയ്യിലും. രണ്ടു കുഞ്ഞുങ്ങൾക്കും മഞ്ഞ ഉടുപ്പും ബ്ലാക്ക് ജീൻസ്‌ ഷോർട്ട്സുമാണ് വേഷം. കുട്ടികളുമായി എയർപോർട്ടിൽ വന്ന നയൻ‌താര മുഖത്തു മാസ്ക് ധരിച്ചിരിക്കുന്നു. മുംബൈ എന്നാൽ പാപ്പരാസികളുടെ സ്വന്തം നാടാണ്. ഇവിടെ കാലുകുത്തിയാൽ, ഏതൊരു നടനും നടിയും ഇവരുടെ ക്യാമറയിൽ കടന്നുകൂടിയിരിക്കും. പാൻ ഇന്ത്യൻ താരങ്ങൾ എങ്കിൽ പ്രത്യേകിച്ചും. 'L2 എമ്പുരാൻ' പ്രൊമോഷൻ പരിപാടികൾക്ക് എത്തിച്ചേർന്ന മോഹൻലാലും പൃഥ്വിരാജും പാപ്പരാസികളുടെ ക്യാമറകളിൽ പതിഞ്ഞിരുന്നു
advertisement
6/6
മകന്റെ മുഖം ക്യാമറയിൽ പതിയാതിരിക്കാൻ നയൻ‌താര പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുട്ടിയുടെ മുഖം നയൻ‌താര കൈകൊണ്ടു മറച്ചുപിടിക്കാൻ ശ്രദ്ധിച്ചു. എന്നാലും അവരെ നിർബന്ധമായി പിടിച്ചിരുത്താൻ നയൻ‌താര ശ്രമിച്ചില്ല. താരം തന്നെയാകും ടോക്‌സിക്കിലെ നായിക എന്ന വാർത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചിട്ട് കുറച്ചു നാളുകളായി. യാഷിനും നായികയ്ക്കും ഒരുപോലെ പ്രതിഫലം നൽകുന്ന സിനിമയാണ് ടോക്സിക് എന്നും റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. തമിഴ് ചിത്രം മൂക്കുത്തിഅമ്മൻ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നയൻ‌താര ആരംഭിച്ചിരുന്നു. സുന്ദർ സിയുടെ ബിഗ് ബജറ്റ് ചിത്രമാണിത്. നയൻ‌താരയും വിഗ്നേഷ് ശിവനും ചേർന്ന് നിർമാണ കമ്പനിയും ബിസിനസുകളും നടത്തിവരുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Life/
Nayanthara | നയൻ‌താര ഒരു കുഞ്ഞിനെ മാത്രം ലാളിക്കും, ക്യാമറ കണ്ടാലേ കയ്യിലെടുക്കൂ എന്ന് പറഞ്ഞവർക്ക് ഇതാ സ്റ്റൈലിഷ് മറുപടി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories