TRENDING:

മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മാശികൊട ഉത്സവത്തിന് കൊടിയേറി

Last Updated:
സജ്ജയ കുമാർ
advertisement
1/5
മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മാശികൊട ഉത്സവത്തിന് കൊടിയേറി
കന്യാകുമാരി : മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ മാശികൊട മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് നടന്നു. ഉത്സവ ദിവസങ്ങളിൽ രാവിലെ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. 6 മുതൽ 14 വരെയുള്ള തീയതികളിൽ രാവിലെയും രാത്രി 9.30നും ദേവി വെള്ളിപ്പല്ലക്കിൽ എഴുന്നള്ളും.
advertisement
2/5
മാർച്ച്‌ 10ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 13ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്‌,14ന് പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1ന് ഒടുക്ക് പൂജ. മറുകോട മാർച്ച്‌ 21ന്.
advertisement
3/5
മണ്ടയ്ക്കാട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്തിൽ നിന്നും തമിഴ്നാട് ട്രാൻസ്‌പോർട്ടിന്റെ പ്രത്യേക ബസ് സർവീസുകളും ഉണ്ട്.
advertisement
4/5
സുരക്ഷക്കായി ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ 1000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതായി അറിയിച്ചു.
advertisement
5/5
ഹൈന്ദവ സേവാ സംഘത്തിന്റെ മതസമ്മേളന പന്തലിൽ 86-ാമത് സമ്മേളനത്തിന് തുടക്കമായി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ദേവസ്വം മന്ത്രി ശേഖർ ബാബു, മന്ത്രി മനോ തങ്കരാജ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മാശികൊട ഉത്സവത്തിന് കൊടിയേറി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories