ബേക്കിൽ ബീച്ച് ഫെസ്റ്റിൽ നടന്ന വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിരക്കിനിടെയാണ് ശിവാനന്ദിനെ ട്രെയിനിടിച്ചത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നാണ് വിവരം. പിന്നീട് ഇതുവഴി എത്തിയ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്.
പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് സ്ഥലത്തുണ്ടായിരുന്നത്. ആളുകളെ കയറ്റിവിടുന്നതിൽ സംഘാടകരുടെ ഭാഗത്ത് നിന്നും അനാസ്ഥ സംഭവിച്ചതായി വിവരമുണ്ട്. വേടൻ പരിപാടിക്കെത്താൻ വൈകിയതും തിരക്ക് കൂടാൻ കാരണമാവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Mar 13, 2026 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് വേടന്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കി
