TRENDING:

Valentine's Day | ഫ്രാൻസിൽ ഇത്തവണ വാലന്റൈൻസ് ദിന ആഘോഷങ്ങൾ ഇങ്ങനെ; സെക്സ് ടോയ്സ് വിൽപനയിൽ വൻ വർധനവ്

Last Updated:
സെക്സ് ടോയ്സിന്റെ ഒരു വലിയ ശേഖരം തന്നെ മധ്യ പാരീസിലെ ചില കടകളിൽ നിറഞ്ഞിട്ടുണ്ട്. കിടപ്പുമുറിയിൽ ഉപയോഗിക്കാവുന്ന 14 തരം സെക്സ് ടോയ്സ് അടങ്ങിയ വലിയ ഹൃദയ ആകൃതിയിലുള്ള ചുവന്ന ബോക്സുകളാണ് ഇത്തവണത്ത വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി പുറത്തിറക്കിയിരിക്കുന്നത്.
advertisement
1/6
ഫ്രാൻസിൽ ഇത്തവണ വാലന്റൈൻസ് ദിന ആഘോഷങ്ങൾ ഇങ്ങനെ; സെക്സ് ടോയ്സ് വിൽപനയിൽ വൻ വർധനവ്
പാരീസ്: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇത്തവണ ആഡംബര റെസ്റ്റോറന്റുകളിൽ വാലന്റൈൻസ് ആഘോഷങ്ങൾ കുറവാണെങ്കിലും ഫ്രാൻസിൽ പ്രണയദിനത്തോട് അനുബന്ധിച്ച് സെക്സ് ടോയ്സ് വിൽപനയിൽ വൻ വർധനവ്. പ്രണയദിനാഘോഷങ്ങൾക്ക് കോവിഡ് വിലങ്ങ് തടിയായതോടെ ലൈംഗികത കമിതാക്കളുടെ സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ ആയുധമായി മാറിയിരിക്കുകയാണ്.
advertisement
2/6
ഈ വർഷത്തെ വാലന്റൈൻസ് ഡേ വരെയുള്ള മൂന്ന് മാസങ്ങളിൽ പ്രധാന സെക്സ് ടോയ്സ് സ്റ്റോറായ പാസേജ് ടു ഡിസൈറിന്റെ ഏഴ് ഔട്ട്‌ലെറ്റുകളിലെ വിൽപ്പന കഴിഞ്ഞ മാസങ്ങളിൽ 68 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 14ന് മുമ്പുള്ള ഇതേ കാലയളവിൽ വിൽപ്പന വെറും 12 ശതമാനമാണ് ഉയർന്നിരുന്നത്.
advertisement
3/6
സെക്സ് ടോയ്സിന്റെ ഒരു വലിയ ശേഖരം തന്നെ മധ്യ പാരീസിലെ ചില കടകളിൽ നിറഞ്ഞിട്ടുണ്ട്. കിടപ്പുമുറിയിൽ ഉപയോഗിക്കാവുന്ന 14 തരം സെക്സ് ടോയ്സ് അടങ്ങിയ വലിയ ഹൃദയ ആകൃതിയിലുള്ള ചുവന്ന ബോക്സുകളാണ് ഇത്തവണത്ത വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി പുറത്തിറക്കിയിരിക്കുന്നത്.
advertisement
4/6
സാധാരണയായി വാലന്റൈൻസ് ഡേയ്ക്ക് റെസ്റ്റോറന്റിലേക്ക് പോകുന്നതാണ് പതിവെങ്കിലും ഇത്തവണ അത് നടക്കില്ലെന്നും കാമുകനൊപ്പം വീട്ടിൽ തന്നെ കഴിയാനാണ് പ്ലാനെന്നും 21 കാരിയായ മേരിൻ ഫ്രോഡിൻ പറഞ്ഞു. ഫ്രഞ്ചുകാർ സെക്സ് ടോയ്സ് അംഗീകരിക്കുന്നതിൽ ഏറെ പിന്നിലായിരുന്നു.
advertisement
5/6
കൊറോണ വൈറസ് എത്തിയതിനെ തുടർന്ന് പല ദമ്പതികളും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ വർദ്ധനവുണ്ടാക്കിയതായി ഫ്രാൻസിലെ സെക്സ് ടോയ്സ് സ്റ്റോർ ഉടമകൾ പറയുന്നു. കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് മറ്റ് രാജ്യങ്ങളിലും സമാനമായ പ്രതിഭാസം കണ്ടിരുന്നു.
advertisement
6/6
ഡെന്മാർക്ക് മുതൽ യാഥാസ്ഥിതിക രാജ്യമായ കൊളംബിയയിൽ വരെ, ലൈംഗിക കളിപ്പാട്ടങ്ങളുടെ വിൽപ്പനയിൽ മഹാമാരിയുടെ തുടക്കത്തിൽ വൻ വർധനവ് ഉണ്ടായിരുന്നു. ബ്രിട്ടീഷ് അടിവസ്ത്ര വിൽപ്പന ശൃംഖലയായ ആൻ സമ്മർ ആദ്യ ലോക്ക്ഡൌൺ സമയത്ത് ഉയർന്ന വിൽപ്പന റിപ്പോർട്ട് ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Life/
Valentine's Day | ഫ്രാൻസിൽ ഇത്തവണ വാലന്റൈൻസ് ദിന ആഘോഷങ്ങൾ ഇങ്ങനെ; സെക്സ് ടോയ്സ് വിൽപനയിൽ വൻ വർധനവ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories