കിടപ്പറയിലെ മികച്ച പെർഫോമർ സസ്യാഹാരികളാണ്; വെറുതെയല്ല, സർവേ പറയുന്നതാണ്
Last Updated:
നിങ്ങൾ മാംസാഹാരിയാണെങ്കിൽ സർവേ റിപ്പോർട്ട് കണ്ട് പൂർണമായി സസ്യാഹാരി ആകാനുള്ള ശ്രമമൊന്നും നടത്തേണ്ടതില്ല. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കൂടുതലായി സസ്യാഹാരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മതിയാകും.
advertisement
1/8

മികച്ച ലൈംഗികജീവിതം സാധ്യമാകാൻ ചിലരൊക്കെ കാമാസക്തിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ഔഷധങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, പുതിയ ഒരു സർവേ തെളിയിക്കുന്നത് സസ്യാഹാരികൾക്കാണ് മാംസഭക്ഷണം കഴിക്കുന്നവരേക്കാൾ മികച്ച ലൈംഗികജീവിതം സാധ്യമാകുന്നത് എന്നാണ്.
advertisement
2/8
യുകെ ആസ്ഥാനമായുള്ള ഇല്ലിസിറ്റ്എൻകൗണ്ടേഴ്സ്.കോം എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച് സർവേ നടത്തിയത്. 500 സസ്യാഹാരികളിലും (അതിൽ തന്നെ 38 ശതമാനം ആളുകൾ വീഗനായിരുന്നു) 500 മാംസാഹാരികളിലുമായിരുന്നു സർവേ.
advertisement
3/8
സസ്യാഹാരികളിൽ 57ശതമാനം ആളുകളും ആഴ്ചയിൽ മൂന്നും നാലും തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ മാംസാഹാരികളായ 49 ശതമാനം ആളുകൾക്കും ഒന്നോ രണ്ടോ തവണ മാത്രമാണ് ആഴ്ചയിൽ ലൈംഗികബന്ധം സാധ്യമാകുന്നത്.
advertisement
4/8
അതു മാത്രമല്ല, കൂടുതലായും അശ്ലീലസംഭാഷണങ്ങൾ ആനന്ദകരമായി ആസ്വദിക്കുന്നതും സസ്യാഹാരികളാണ്. സർവേയിൽ പങ്കെടുത്ത 84 ശതമാനം സസ്യാഹാരികളും തങ്ങളുടെ ലൈംഗികജീവിതത്തിൽ സംതൃപ്തരായിരുന്നു. എന്നാൽ, മാംസാഹാരികളായ 59 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ലൈംഗികജീവിതത്തിൽ സംതൃപ്തരായിരുന്നത്.
advertisement
5/8
ലൈംഗികാസക്തി ഉണർത്തുന്ന ഭക്ഷണങ്ങൾ സസ്യാഹാരികളുടെ ഭക്ഷണക്രമത്തിൽ ധാരാളമായി ഉണ്ടായിരിക്കും. ഇത് അവർക്ക് ലൈംഗികതയോട് കൂടുതൽ താൽപര്യം ഉണ്ടാക്കുന്നു. അതു മാത്രമല്ല, ലൈംഗികജീവിതത്തിന് ഗുണകരമാകുന്ന ധാരാളം സസ്യഭക്ഷണങ്ങൾ ഉണ്ട്.
advertisement
6/8
ഇലക്കറികളിൽ വിറ്റാമിൻ സി, പോളിഫെനോൾസ്, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ലൈംഗികാസക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കിഴങ്ങുവർഗങ്ങളായ മധുരക്കിഴങ്ങ്, കാരറ്റ്, അവോക്കാഡോ എന്നിവയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിച്ച് നിങ്ങളുടെ ലൈംഗികാസക്തിയെ മെച്ചപ്പെടുത്തുന്നു.
advertisement
7/8
എന്നാൽ, മികച്ച ലൈംഗികജീവിതം ആഗ്രഹിക്കുന്ന സ്ത്രീകൾ മാംസാഹാരം കൂടെ കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. കാരണം, സസ്യാഹാരികളായ സ്ത്രീകൾക്ക് ക്രമം തെറ്റി ആർത്തവം വരാൻ സാധ്യത കൂടുതലാണ്.
advertisement
8/8
നിങ്ങൾ മാംസാഹാരിയാണെങ്കിൽ സർവേ റിപ്പോർട്ട് കണ്ട് പൂർണമായി സസ്യാഹാരി ആകാനുള്ള ശ്രമമൊന്നും നടത്തേണ്ടതില്ല. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കൂടുതലായി സസ്യാഹാരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മതിയാകും.
മലയാളം വാർത്തകൾ/Photogallery/Life/
കിടപ്പറയിലെ മികച്ച പെർഫോമർ സസ്യാഹാരികളാണ്; വെറുതെയല്ല, സർവേ പറയുന്നതാണ്