TRENDING:

'ഓഫീസിലിരുന്ന് യോഗ ചെയ്യൂ' സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവനക്കാരോട് കേന്ദ്ര സര്‍ക്കാര്‍

Last Updated:
ജോലി സ്ഥലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു
advertisement
1/6
'ഓഫീസിലിരുന്ന് യോഗ ചെയ്യൂ' സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവനക്കാരോട് കേന്ദ്ര സര്‍ക്കാര്‍
ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം കുറയ്ക്കാനും ജോലിക്കിടയില്‍ ഓഫീസിലിരുന്ന് കുറച്ച് സമയം യോഗ ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. 'വൈ ബ്രേക്ക് അറ്റ് വര്‍ക്ക് പ്ലേസ്' (Y-Break at the workplace) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയെ കുറിച്ചുള്ള ഉത്തരവ് ജൂണ്‍ 12നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ആയുഷ് മന്ത്രാലയത്തിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.
advertisement
2/6
ഈ പുതിയ യോഗ പ്രോട്ടോക്കോള്‍ പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കാനും എല്ലാ വകുപ്പുകളോടും ജീവനക്കാരോടും കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ ഓഫീസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ ഏറെ പ്രയോജനം ലഭിക്കും. ഇതുമൂലം ജീവനക്കാര്‍ക്ക് പുതിയ ഉന്മേഷം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
advertisement
3/6
'Y-Break at workplace  യോഗ അറ്റ് ചെയര്‍' നെ കുറിച്ച് അവബോധം ഉണ്ടാക്കാനും മറ്റ് ജീവനക്കാര്‍ക്കിടയിലേക്ക് പ്രചരിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. യോഗ അഭ്യസിക്കാനുള്ള യൂട്യൂബ് ലിങ്കും ആയുഷ് മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഓഫീസിലും അവിടെയുള്ള കസേരയില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്നതുമായ യോഗ അഭ്യാസങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ശ്വസനരീതികള്‍, ധ്യാനം, ആസനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലളിതമായ യോഗ പരീശലീനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
advertisement
4/6
പുതിയോ യോഗ പ്രോട്ടോക്കോളിനെ കുറിച്ച് മികച്ച ഫീഡ്ബാക്കാണ് ജീവനക്കാര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. ജോലി തിരക്കുകാരണം പുറത്തുപോയി യോഗ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി കേന്ദ്ര ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേര്‍ന്ന് ചില പുതിയ യോഗഭ്യാസ രീതികളും അവതരിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
advertisement
5/6
ജീവനക്കാര്‍ക്ക് ജോലി സമയത്ത് അവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നുകൊണ്ട് തന്നെ 'Y-Break@workplace yoga' ചെയ്യുന്നതിലൂടെ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം കുറച്ച് പുതിയ ഉണര്‍വ് നേടാനും സഹായിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
advertisement
6/6
ഓഫീസിലിരുന്ന് യോഗാഭ്യാസം ചെയ്യുന്നതിനുള്ള യൂട്യൂബ് വീഡിയോ ലിങ്കുകളും ആയുഷ് മന്ത്രാലയം പുറത്തുവിട്ടു.https://youtu.be/2zBEUqc7nCc,  https://youtu.be/aqYJR8HnSJI, https://youtu.be/I8YBnxWjHbg, and also the Yoga portal https://yoga.ayush.gov.in/Y-Break/.
മലയാളം വാർത്തകൾ/Photogallery/Life/
'ഓഫീസിലിരുന്ന് യോഗ ചെയ്യൂ' സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവനക്കാരോട് കേന്ദ്ര സര്‍ക്കാര്‍
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories