കൊറോണ വൈറസ് പുരുഷ ഹോർമോൺ അളവ് കുറയ്ക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ പഠനം
- Published by:Anuraj GR
- news18-malayalam
Last Updated:
ടെസ്റ്റോസ്റ്റീറോൺ കുറയുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നാണ് പഠനസംഘം അഭിപ്രായപ്പെടുന്നതിനുള്ള കാരണം ഇതാണ്
advertisement
1/6

കോവിഡിന്‍റെ പിടിയിലമർന്നിരിക്കുകയാണ് ലോകം. എങ്ങനെ ഈ മഹാമാരിയെ പ്രതിരോധിക്കാമെന്ന ഗവേഷണങ്ങൾ ലോകത്ത് പലയിടങ്ങളിലും പുരോഗമിക്കുന്നു. വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. അതിനിടെ കോവിഡ് ബാധിക്കുന്നവരിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടും പുറത്തുവരുന്നു.
advertisement
2/6
കോവിഡ് ബാധിച്ചവരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ കുറയുന്നുവെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ടെസ്റ്റോസ്റ്റീറോൺ കുറയുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നാണ് ഏജിങ് മെയിൽ എന്ന മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
advertisement
3/6
കോവിഡ് 19 മൂലം മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാള്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവാണെന്നും പഠനം സംഘം വ്യക്തമാക്കുന്നു. 232 പുരുഷന്‍മാര്‍ ഉള്‍പ്പടെ 438 കോവിഡ് 19 സ്ഥിരീകരിച്ച രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്.
advertisement
4/6
ടെസ്റ്റോസ്റ്റിറോണ്‍ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്റെ അളവ് കുറയുന്നത് ശ്വാസകോശത്തിലെ അണുബാധ രൂക്ഷമാക്കുന്നുവെന്നും പഠനസംഘം അവകാശപ്പെടുന്നു.
advertisement
5/6
കോവിഡ് ബാധിക്കുന്നവരിൽ രോഗം ഗുരുതരമാകുമ്പോൾ ന്യൂമോണിയ ബാധിക്കുകയും രോഗിക്ക് വെന്‍റിലേറ്റർ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. ടെസ്റ്റോസ്റ്റീറോൺ അളവ് കുറയുന്നത് ശ്വാസകോശത്തിന്‍റെ പ്രതിരോധശേഷി ദുർബലമാകുകയും, ന്യൂമോണിയ നിയന്ത്രണാതീതമായി മാറുകയും ചെയ്യുന്നുവെന്ന് പഠനസംഘം പറഞ്ഞു.
advertisement
6/6
മെര്‍സിന്‍ സര്‍വകലാശാലയിലെ യൂറോളജി പ്രൊഫസര്‍ സെലാഹിറ്റിന്‍ സയാന്‍ ഉൾപ്പെട്ട സംഘമാണ് ഈ പഠനം നടത്തിയത്. ടെസ്റ്റോസ്റ്റിറോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കാനാവാത്ത സ്ഥിതിവിശേഷത്തെ ഹൈപ്പോഗൊണാഡിസം എന്നാണ് വിളിക്കുന്നതെന്നും ഡോ. സയാൻ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/
കൊറോണ വൈറസ് പുരുഷ ഹോർമോൺ അളവ് കുറയ്ക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ പഠനം