വീട്ടിലെത്തി സ്ത്രീകളുമായി സെക്സ്; പങ്കാളികൾ എത്തുന്നതിനു മുമ്പേ രക്ഷപ്പെടൽ; 150ൽ അധികം കുട്ടികളുടെ പിതാവായ ആളുടെ കഥ
Last Updated:
കൊറോണക്കാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അദ്ദേഹം പക്ഷേ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനും തയ്യാറായില്ല. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മാസ്ക് ധരിക്കാനും വൈറസ് ബാധ ഒഴിവാക്കുന്ന തരത്തിലുള്ള പൊസിഷനുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിച്ചു.
advertisement
1/8

ചാനലുകളിൽ പ്രഭാതപരിപാടിക്കിടെ നിരവധി അതിഥികൾ ഉണ്ടാകാറുണ്ട്. എന്നാൽ, 150ൽ അധികം കുട്ടികളുടെ പിതാവായ ഒരാൾ പ്രഭാതപരിപാടിയിൽ അതിഥിയായി എത്തിയാലോ. ജോ ഡോണർ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന അമേരിക്കൻ പൗരനായിരുന്നു ആ വിശിഷ്ടാതിഥി.
advertisement
2/8
നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള ജോ ഇതിനകം തന്നെ 150ൽ അധികം കുട്ടികളുടെ പിതാവാണ്. ഹോള്ളി മാരി വില്ലോഫ്ബി അവതാരകയായ 'ദിസ് മോണിംഗ്' എന്ന പരിപാടിയിൽ ആയിരുന്നു ഇയാൾ അതിഥിയായി എത്തിയത്. ബീജദാതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാണ് പുതിയ ജീവിതം നൽകുന്നത്. പക്ഷേ, സ്ത്രീകളുടെ പങ്കാളികൾ വീട്ടിലെത്തുന്നതിനു മുമ്പേ രക്ഷപ്പെടണമെന്നും ഇദ്ദേഹം സമ്മതിക്കുന്നു.
advertisement
3/8
കഴിഞ്ഞ 12 വർഷമായി താൻ ബീജദാതാവായി പ്രവർത്തിക്കുകയാണെന്ന് ജോ സമ്മതിക്കുന്നു. ഇതിനകം തന്നെ 150ഓളം കുട്ടികളുടെ പിതാവായി കഴിഞ്ഞു. മിക്ക ഗർഭധാരണങ്ങളും നടക്കുന്നത് സാധാരണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് തന്നെയാണെന്നും ജോ സമ്മതിക്കുന്നു.
advertisement
4/8
താൻ ഏർപ്പെട്ടിരിക്കുന്ന ഉദ്യമത്തിൽ താൻ വിജയിയാണെന്നാണ് ജോയുടെ അവകാശവാദം. തന്റെ വിജയങ്ങൾ ഇടയ്ക്കിടെ അദ്ദേഹം പരിശോധിക്കുകയും ചെയ്യുന്നു.
advertisement
5/8
അതേസമയം, തന്റെ ജോലിക്ക് റിസ്ക് കുറവൊന്നുമില്ലെന്നും ജോ പറയുന്നു. കോപാകുലരായ പങ്കാളികൾ പലപ്പോഴും തന്നെ തോക്കിൻമുനയിൽ നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
advertisement
6/8
"എല്ലാവർക്കും അറിയാവുന്നതു പോലെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എല്ലാവരുടെയും കൈവശം തോക്കുണ്ട്. ചില സമയത്ത് വീട്ടിലേക്ക് എത്തുന്ന പങ്കാളികൾ 'ഓ എന്റെ ദൈവമേ, എന്താണ് ഇവിടെ നടക്കുന്നത്' എന്നു പറഞ്ഞ് തോക്കെടുക്കാറുണ്ട്. തോക്ക് കാണുമ്പോഴാണ് പലപ്പോഴും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കാറുള്ളത്" - ജോ അനുഭവങ്ങൾ പങ്കുവച്ചു. ഇതുകേട്ട് അവതാരകയും ഒരു നിമിഷം അന്തംവിട്ടിരുന്നു.
advertisement
7/8
തന്റെ ബീജത്തിന്റെ അളവിനെ പ്രശംസിച്ച ജോ ഒരു വർഷം ശരാശരി 10 ഗർഭധാരണങ്ങൾ വരെ നടക്കാറുണ്ടെന്ന് വ്യക്തമാക്കി. കൊറോണ ലോകം മുഴുവൻ പടർന്ന ലോക്ക്ഡൗൺ കാലത്ത് അർജന്റീനയിൽ ആയിരുന്നു ജോ. ആ സമയത്ത് അഞ്ച് സ്ത്രീകളെയാണ് അദ്ദേഹം ഗർഭം ധരിക്കാൻ സഹായിച്ചത്.
advertisement
8/8
കൊറോണക്കാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അദ്ദേഹം പക്ഷേ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനും തയ്യാറായില്ല. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മാസ്ക് ധരിക്കാനും വൈറസ് ബാധ ഒഴിവാക്കുന്ന തരത്തിലുള്ള പൊസിഷനുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിച്ചു.
മലയാളം വാർത്തകൾ/Photogallery/Life/
വീട്ടിലെത്തി സ്ത്രീകളുമായി സെക്സ്; പങ്കാളികൾ എത്തുന്നതിനു മുമ്പേ രക്ഷപ്പെടൽ; 150ൽ അധികം കുട്ടികളുടെ പിതാവായ ആളുടെ കഥ