Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ആകാശയാത്ര അത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെങ്കിലും വിമാനത്താവളങ്ങളിലെ റൺവേകളിലേക്കു ഇറങ്ങുന്നതും പറന്നുയരുന്നതും നെഞ്ചിടിപ്പ് കൂട്ടുന്ന അനുഭവം തന്നെയാണ്
advertisement
1/10

കഴിഞ്ഞദിവസം കരിപ്പൂരിലുണ്ടായ റൺവേ അപകടത്തിന്‍റെ നടുക്കത്തിലാണ് നാം എല്ലാവരും. ഒരു ചെറിയ പേടി പോലുമില്ലാതെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമോ? ആകാശയാത്ര അത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെങ്കിലും വിമാനത്താവളങ്ങളിലെ റൺവേകളിലേക്കു ഇറങ്ങുന്നതും പറന്നുയരുന്നതും നെഞ്ചിടിപ്പ് കൂട്ടുന്ന അനുഭവം തന്നെയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ 10 എയർപോർട്ട് റൺവേകൾ ഇതാ... കോർചെവൽ ആൽടിപോർട്ട്, ഫ്രാൻസ്: ആൽപ്സിലെ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതാണ് 500 മീറ്റർ റൺവേ സൌകര്യങ്ങമുള്ള ഈ വിമാനത്താവളം. വർഷത്തിലേറെ ദിവസങ്ങളിലും ശക്തമായ മൂടൽമഞ്ഞുള്ള ഈ റൺവേ എപ്പോഴും പൈലറ്റുമാർക്ക് വലിയ വെല്ലുവിളിയാണ്.
advertisement
2/10
വെല്ലിംഗ്ടൺ എയർപോർട്ട്, ന്യൂസിലാൻഡ്: ചെറിയ വിമാനങ്ങൾ മാത്രം ഇറക്കാൻ അനുവദിക്കുന്ന എയർപോട്ടാണിത്. കാറ്റാണ് ഇവിടുത്ത റൺവേയിൽ വില്ലനാകുന്നത്. ലാൻഡിങ്ങിനിടെ വിമാനത്തിന് നിയന്ത്രണം നഷ്ടമാകുന്നത് ഇവിടെ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. (ചിത്രം: നിക്ക് സെർവിയൻ)
advertisement
3/10
ഗിസ്‌ബോൺ എയർപോർട്ട്, ന്യൂസിലാൻഡ്: റൺവേയ്ക്കു മധ്യഭാഗത്തുകൂടി റെയിൽവേ ലൈൻ കടന്നുപോകുന്ന വിമാനത്താവളമാണിത്. ഇതുതന്നെയാണ് ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതും (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
4/10
ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളം: മനുഷ്യനിർമിത ദ്വീപിലാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്! ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റ് എന്നിവ ഈ പ്രദേശത്ത് സാധാരണമാണ്. രാത്രിയിൽ ടേക്ക് ഓഫ്, ലാൻഡിംഗ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്ന വിമാനത്താവളമാണിത്. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
5/10
ഗുസ്താഫ് III വിമാനത്താവളം, സെന്റ്-ബാർത്തലെമി: സമ്പന്നർക്കും പ്രശസ്തർക്കും മാത്രമായുള്ള ഈ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം പരിമിതമാണ്. ചെറിയ അളവിലുള്ളതിനാൽ 20 പേരുടെ സ്വകാര്യ വിമാനങ്ങൾക്ക് മാത്രമേ ഇറങ്ങാനാകൂ. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
6/10
പ്രിൻസസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളം, സെന്റ് മാർട്ടൻ: വളരെ താഴ്ന്ന ഉയരത്തിലുള്ള ലാൻഡിംഗുകൾ മാത്രമാണ് ഈ വിമാനത്താവളത്തിൽ അനുവദിക്കുന്നത്. റൺവേയിലേക്കുള്ള വഴി വെള്ളത്തിന് മുകളിലായാണ്. ഇത് പൈലറ്റുമാർക്ക് സ്ഥിരമായി വെല്ലുവിളിയാകുന്നു. (ചിത്രം: SXMAirport)
advertisement
7/10
ഗ്രീൻലാൻഡിലെ നർസാർവാക് വിമാനത്താവളം: ഈ റൺവേ ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്ഥലമാണ്. സ്ഥിരമായി കൊടുങ്കാറ്റടിക്കുന്ന ഇവിടെ പർവ്വതങ്ങൾക്കിടയിലൂടെ വേണം ലാൻഡിങ്ങും ടേക്ക് ഓഫും. ഒരു യൂടേൺ കൂടിയുണ്ടെങ്കിൽ മാത്രമെ ലാൻഡിങ് പൂർണമാകുകയുള്ളു (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
8/10
ബാർറ ഇന്റർനാഷണൽ എയർപോർട്ട്, സ്കോട്ട്ലൻഡ്: സാധാരണ റൺവേ ഇല്ലാത്തതിനാൽ ബീച്ചി മൂന്നു ടാക്സിവേകളാണ് ഇവിടെയുള്ളത്. ഉയർന്ന വേലിയേറ്റ സമയത്ത് റൺവേകൾ ചിലപ്പോൾ വെള്ളത്തിനടിയിലാകും. വേലിയേറ്റം കഴിയുമ്പോൾ മാത്രമേ ഇവിടെ വിമാന സർവീസുകൾ നടത്താൻ സാധിക്കുകയുള്ളു. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
9/10
ടെൻസിംഗ്-ഹിലാരി വിമാനത്താവളം, നേപ്പാൾ: എവറസ്റ്റ് മലകയറ്റത്തിനായി എത്തുന്നവർ ഇവിടെയാണ് ഇറങ്ങേണ്ടത്. 1,500 അടി ദൈർഘ്യമുള്ള റൺവേ മലയോരത്ത് നിന്ന് വേറിട്ട നിലയിലാണ് സ്ഥിതി ചെയ്യുന്നത്. (ചിത്രം: സുബർണ്ണ ടി മാഗർ)
advertisement
10/10
ഡച്ച് കരീബിയൻ ദ്വീപായ സാബയിലെ ജുവാൻചോ ഇയറസ്ക്വിൻ വിമാനത്താവളം: ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ എയർസ്ട്രിപ്പ് വിമാനത്താവളം. റൺവേയുടെ നീളം 400 മീറ്റർ മാത്രം. കുന്നിൻ ചരിവിലായി സ്ഥിതി ചെയ്യുന്ന റൺവേയിൽ ഏറെ സങ്കീർണമായ സാഹചര്യത്തിലാണ് പൈലറ്റുമാർ വിമാനത്തിന്‍റെ ലാൻഡിങ്ങും ടേക്ക്ഓഫും നിയന്ത്രിക്കുന്നത്. (ചിത്രം: ജിയോമാനിയ.നെറ്റ്)
മലയാളം വാർത്തകൾ/Photogallery/Life/
Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ