TRENDING:

TT family | പടച്ചോൻ ശക്തി തരട്ടെ എന്ന് ഫോളോവേഴ്സ്; ഷെമി, ഷെഫി ദമ്പതിമാരുടെ കാത്തിരുന്ന കുഞ്ഞ് വിടപറഞ്ഞു

Last Updated:
പ്രായവ്യത്യാസത്തെ വകവെക്കാതെ ജീവിതത്തിൽ ഒന്നിച്ചവരാണ് ടി.ടി. ഫാമിലിയിലെ ഷെമിയും ഷെഫിയും. ഇവർക്ക് ഒരു മകളുണ്ട്
advertisement
1/6
TT family | പടച്ചോൻ ശക്തി തരട്ടെ എന്ന് ഫോളോവേഴ്സ്; ഷെമി, ഷെഫി ദമ്പതിമാരുടെ കാത്തിരുന്ന കുഞ്ഞ് വിടപറഞ്ഞു
മലയാളികൾക്ക് ഏറെ സുപരിചിതമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ ടി.ടി. ഫാമിലി. ഷെമി എന്ന ഭാര്യയും ഷെഫി എന്ന ഭർത്താവിനെയും അവരുടെ കുഞ്ഞിനേയും എല്ലാവർക്കും അറിയാം. ഇക്കഴിഞ്ഞ നവംബറിൽ ഷെമി വീണ്ടും ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയുമായി ദമ്പതികൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. പ്രായത്തെ മറികടന്നു കൊണ്ടുള്ള വിവാഹമായിരുന്നു ഇവരുടേത്. രണ്ടുപേരുടെയും സന്തോഷം എല്ലാവരും കണ്ടുവെങ്കിലും, തന്റെ ഈ പ്രായത്തിൽ ഒരു കുഞ്ഞെന്ന തീരുമാനത്തിൽ ഷെമി അൽപ്പം വിഷമിച്ചിരുന്നു. ഷെമി പേടിച്ചത് സംഭവിച്ചിരിക്കുന്നു
advertisement
2/6
മകൾ ആയിഷയ്ക്ക് കൂട്ടായി ഒരാൾ കൂടി വരും എന്ന് കരുതിയെങ്കിലും, അവർ വിചാരിച്ചതു പോലായിരുന്നില്ല കാര്യങ്ങൾ. പിറന്നത് പെൺകുഞ്ഞെന്നും, ജനിച്ച ഉടൻ കുട്ടി മരിച്ചു എന്നും ടി.ടി. ഫാമിലി അവരുടെ പേജിലൂടെ അറിയിച്ചു. വിവാഹമോചനം കഴിഞ്ഞ് രണ്ടു പെണ്മക്കളുമായി ജീവിച്ചിരുന്ന ഷെമിയെ ഷെഫി ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. ഈ കുടുംബം വൈറലായി മാറിയെങ്കിലും, ഷെമിയും ഷെഫിയും സോഷ്യൽ മീഡിയയിൽ കല്ലെറിയലിനു വിധേയരായവരായിരുന്നു. ഇതിനു രണ്ടുപേരും ചേർന്ന് മറുപടി കൊടുക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
ഷെഫിയെക്കാൾ ഷെമിക്ക് പ്രായക്കൂടുതൽ ഉണ്ടെന്നതായിരുന്നു പ്രധാന ആരോപണം. വിവാഹമോചിതയായ സ്ത്രീ 14 വർഷം ഒറ്റയ്ക്ക് ജീവിച്ച ശേഷം ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയെങ്കിലും, അത് സോഷ്യൽ മീഡിയക്ക് ദഹിച്ചില്ല. ഭാര്യയും ഭർത്താവും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം ഉണ്ടെന്ന കാര്യം ഇരുവരും എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഷെമി കൂടെ പോകുമ്പോൾ, അമ്മയാണോ എന്ന് പോലും പലരും കളിയാക്കിയ വിവരം ഷെഫി മറച്ചുവച്ചില്ല. അമ്മയല്ല, തന്റെ ഭാര്യയാണ് എന്ന് ഷെമിയെ ചേർത്തുനിർത്തി ഷെഫി അഭിമാനത്തോടെ പറഞ്ഞു
advertisement
4/6
തനിക്ക് ആദ്യത്തെ മൂന്നു കുഞ്ഞുങ്ങളും പെണ്മക്കൾ ആയതിനാൽ, മൂന്നാമത്തെ കുഞ്ഞും പെൺകുട്ടിയായിരിക്കും എന്ന് ഷെമി പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചത് പോലെ പെൺകുഞ്ഞു വന്നുവെങ്കിലും, ദുഃഖം പിന്നാലെയെത്തുകയായിരുന്നു. കുഞ്ഞിനെ നഷ്‌ടമായ വിവരം പോസ്റ്റ് ചെയ്ത ഷെഫി, എല്ലാവരും ദുആ ചെയ്യണം എന്നും അഭ്യർത്ഥിച്ചു. ദുഃഖകരമായ ഈ വേളയിൽ സുമനസുകളായ ഫോളോവേഴ്‌സും ദമ്പതികളുടെ ഒപ്പം ചേരുന്നു. ഈ ദുഃഖം താങ്ങാൻ അള്ളാഹു ശക്തിപകരട്ടെ എന്നും, തളർന്നു പോകരുത് എന്നും മറ്റും പലരും കമന്റ് ചെയ്തു
advertisement
5/6
മകൾക്കൊപ്പം സന്തോഷം നിറഞ്ഞ ദാമ്പത്യം നയിക്കുകയായിരുന്നു ഷെമിയും ഷെഫിയും. ഗർഭകാലത്ത്, ഷെമിയെ ഒരു കുഞ്ഞിനെ എന്ന പോലെ പരിചരിക്കുന്ന ഷെഫിയുടെ വീഡിയോസ് അവരുടെ പേജിൽ കാണാം. ഭർത്താവിന്റെ ഉത്തരവാദിത്തങ്ങൾ പൂർണമായും നോക്കി നടത്തുന്ന കൂട്ടത്തിലാണ് ഷെഫി. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഷെമിയും ഷെഫിയും ജീവിതത്തിൽ ഒന്നിച്ചത്. ഇവരുടെ പ്രായവ്യത്യാസം എത്രയെന്ന ചോദ്യത്തിന് ദമ്പതികൾ മറുപടി ഏതും നൽകിയില്ല എങ്കിലും, 10 വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നു റിപ്പോർട്ടുകളിൽ പരാമർശിക്കുന്നു
advertisement
6/6
ആയിഷയാണ് ദമ്പതികളുടെ ഏക മകൾ. ഇവരുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിന് 229K ഫോളോവേഴ്സ് ഉണ്ട്. യൂട്യൂബ് ചാനലും സജീവമാണ്. കൺടെന്റ് നിർമിക്കാൻ വേണ്ടിയുള്ള തട്ടിപ്പ് എന്ന് പോലും കളിയാക്കിയവരുണ്ട് എന്ന കാര്യം ഷെമിയും ഷെഫിയും മറച്ചു വച്ചിട്ടില്ല. രണ്ടാമത് ഗർഭം പോലും വ്യാജമെന്ന് ആരോപണം ഉന്നയിച്ചു ചിലർ. എന്നിട്ടും സധൈര്യം മുന്നോട്ടു പോകുകയായിരുന്നു ഈ ദമ്പതികൾ
മലയാളം വാർത്തകൾ/Photogallery/Life/
TT family | പടച്ചോൻ ശക്തി തരട്ടെ എന്ന് ഫോളോവേഴ്സ്; ഷെമി, ഷെഫി ദമ്പതിമാരുടെ കാത്തിരുന്ന കുഞ്ഞ് വിടപറഞ്ഞു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories