യോഗാദിനത്തിൽ യുഎഇ ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശകേന്ദ്രത്തിലെ അഭ്യാസം
- Published by:Anuraj GR
- news18-malayalam
Last Updated:
പത്മാസന രീതിയിൽ യോഗ ചെയ്യുന്ന സുൽത്താൻ അൽനെയാദിയുടെ ചിത്രം ഇതിനോടകം വൈറലായി
advertisement
1/6

ദുബായ്: അന്താരാഷ്ട്ര യോഗാദിനത്തിൽ ബഹിരാകാശ നിലയത്തിൽ യോഗാഭ്യാസം നടത്തി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി. സമ്മർദമേറിയ ജീവിത സാഹചര്യത്തിലും ശാരീരികവും മാനസികവുമായ ഉൻമേഷത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകത്തോട് പറയുകയായിരുന്നു സുൽത്താൻ അൽനെയാദി. യോഗ ചെയ്യുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു.
advertisement
2/6
പത്മാസന രീതിയിൽ യോഗ ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം വൈറലായി. "ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ് , അതിനാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അൽപനേരം യോഗ പരിശീലിക്കുന്നു,
advertisement
3/6
വ്യക്തിപരമായി യോഗ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട യോഗപോസുകൾ പങ്കുവെക്കു" സുൽത്താൻ അൽനെയാദി ചിത്രത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചു.
advertisement
4/6
യോഗ എന്നത് കേവലം ശാരീരിക ഉൻമേഷത്തിന് വേണ്ടി മാത്രമല്ല മറിച്ച് മനസിന് ഉണർവേകാനും സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുമുള്ള ഉത്തമ ഉപാധിയാണെന്നും സുൽത്താൻ അൽനെയാദി പറഞ്ഞു.
advertisement
5/6
സുൽത്താൻ അൽനെയാദിയുടെ ബഹിരാകാശയാത്ര യുഎഇയുടെ ചരിത്രനേട്ടമായാണ് വിലയിരുത്തുന്നത്. ഏപ്രിൽ 28ന് അദ്ദേഹം ബഹിരാകാശ നടത്തത്തിലൂടെയും പ്രശസ്തി നേടി.
advertisement
6/6
ബഹിരാകാശ നടത്തം നടത്തിയ ആദ്യ എമിറാത്തി സഞ്ചാരിയാണ് സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇവിഎ) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായും യുഎഇ മാറി.
മലയാളം വാർത്തകൾ/Photogallery/Life/
യോഗാദിനത്തിൽ യുഎഇ ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശകേന്ദ്രത്തിലെ അഭ്യാസം