കേരളീയത്തിൽ തരംഗമായ വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെ?
- Published by:Anuraj GR
- news18-malayalam
Last Updated:
വനസുന്ദരി ചിക്കന്‍റെ രുചിരഹസ്യമായ പച്ചക്കൂട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
advertisement
1/5

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ ഏറ്റവും ആകർഷകമായി മാറുന്നത് ഫുഡ് ഫെസ്റ്റുകളാണ്. വിവിധ വേദികളിലായി കേരളത്തിന്‍റെ തനത് രുചിവൈവിധ്യങ്ങളാണ് ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. അതിനിടെയാണ് അട്ടപ്പാടിയിലെ ഗോത്രത്തനിമയോടെ എത്തുന്ന വനസുന്ദരി ചിക്കൻ എന്ന വിഭവം വൈറലാകുന്നത്.
advertisement
2/5
വനസുന്ദരി ചിക്കന്‍റെ തുടക്കം അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിൽ നിന്നാണെങ്കിലും കേരളീയം വേദിയിൽ കുടുംബശ്രീയാണ് ഈ വിഭവം അവതരിപ്പിക്കുന്നത്. പ്രത്യേകമായി തയ്യാറെടുക്കുന്ന പച്ചക്കൂട്ടാണ് വനസുന്ദരി ചിക്കന് രുചിവൈവിധ്യം സമ്മാനിക്കുന്നത്.
advertisement
3/5
<strong>വനസുന്ദരി ചിക്കന് വേണ്ടിയുള്ള പച്ചക്കൂട്ട് തയ്യാറാക്കുന്നവിധം: </strong> സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ നാടൻ ചിക്കൻകറി തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൂട്ട് തന്നെയാണ് അടിസ്ഥാനം. ഇതിനൊപ്പം മറ്റ് ചില സുഗന്ധവ്യജ്ഞനങ്ങളും കൂടി ചേർക്കണമെന്ന് മാത്രം. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചക്കുരുമുളക്, മല്ലിയില, പച്ചിക്കാന്താരി, കാട്ടുജീരകം, പുതിനയില, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് കല്ലിൽ അരച്ചെടുക്കണം.
advertisement
4/5
അരച്ചെടുത്ത പച്ചക്കൂട്ട്, ഒരു പാത്രത്തിലാക്കി അടച്ചുവെക്കുക. ഇതിനുശേഷം മഞ്ഞള്‍ പൊടിയും കുരുമുളകും ഉപ്പും ചേര്‍ത്ത് കോഴിയിറച്ചി നന്നായി വേവിക്കണം. ബ്രോയിലറിനേക്കാൾ നാടൻകോഴി ആണ് വനസുന്ദരി ചിക്കൻ തയ്യാറാക്കാൻ കൂടുതൽ ഉത്തമം.
advertisement
5/5
വേവിച്ച് എടുത്ത ഇറച്ചിയില്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പച്ച കൂട്ട് ചേര്‍ത്ത് ഇടിച്ച് കൊത്തി ഇറച്ചിയെ നൂല്‍ പരുവത്തില്‍ ആക്കിയെടുത്താൽ ഏറെ രുചികരമായ വനസുന്ദരി ചിക്കൻ തയ്യാർ. ആദിവാസി ഊരുകളിൽ തയ്യാറാക്കുമ്പോൾ വനത്തിൽ ലഭ്യമാകുന്ന ചില പച്ചിലകൾ കൂടി ചേർക്കാറുണ്ടെന്ന് മാത്രം.