TRENDING:

ഭർത്താവ് പല്ലുതേച്ചു; അവിഹിതം ടൂത്ബ്രഷോട് കൂടി കയ്യോടെ പിടിച്ച് ഭാര്യ

Last Updated:
ഭർത്താവിന്റെ കാര്യത്തിൽ സംശയമുള്ള ഭാര്യമാർക്ക് ഇത്തരമൊരു ട്രിക്ക് മറ്റെവിടെയെങ്കിലും ഉപകാരപ്പെടാനും സാധ്യതയുണ്ട്
advertisement
1/6
ഭർത്താവ് പല്ലുതേച്ചു; അവിഹിതം ടൂത്ബ്രഷോട് കൂടി കയ്യോടെ പിടിച്ച് ഭാര്യ
ഭർത്താവ് വീട്ടിലുണ്ടോ, ജോലിക്ക് പോയോ, ജോലിക്ക് പോയ ഭർത്താവ് ജോലിസ്ഥലത്തു തന്നെയുണ്ടോ, ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിനു മുൻപ് മറ്റെവിടെയെങ്കിലും പോയിക്കാണുമോ, അവർ ഉണ്ടാകും എന്ന് കരുതുന്ന സഥലത്ത് അയാൾക്കായി മറ്റൊരുവൾ കാത്തിരിക്കുന്നുണ്ടാവുമോ തുടങ്ങിയ ചോദ്യങ്ങൾ ഒരു ഭാര്യയുടെ മനസ്സിൽ ഉടലെടുത്തലുണ്ടാവുന്ന സംഭവവികാസങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിൽ, ഇതാ ഇവിടെ ഒരു ഭാര്യ ഭർത്താവിന്റെ പല്ലുതേപ്പിൽ നിന്നും അയാളുടെ പരസ്ത്രീബന്ധം കണ്ടുപിടിച്ചിരിക്കുന്നു. ഇനിയും ഭർത്താവിന്റെ കാര്യത്തിൽ സംശയമുള്ള ഭാര്യമാർക്ക് ഇത്തരമൊരു ട്രിക്ക് മറ്റെവിടെയെങ്കിലും ഉപകാരപ്പെടാനും സാധ്യതയുണ്ട്
advertisement
2/6
ഫോണിൽ ആരുമായി ചാറ്റ് ചെയ്യുന്നു, വരുന്നതെപ്പോൾ, പോകുന്നതെപ്പോൾ തുടങ്ങിയ അന്വേഷണങ്ങൾക്ക് പുറമേ ഒരു ടൂത്ബ്രഷിലൂടെ അവരെ ട്രാക്ക് ചെയ്യുന്ന മിടുക്കികളുണ്ടാവും. എ.ആർ.എഫ്. ഇൻവെസ്റിഗേറ്റേഴ്‌സ് എന്ന സ്വകാര്യ ഇൻവെസ്റ്റിഗേഷൻ സ്ഥാപനത്തിലെ പോൾ ജോൺസാണ് വീട്ടിലെ ഒരു ടൂത്ബ്രഷിലൂടെ ഭർത്താവിന്റെ പരസ്ത്രീബന്ധം ഭാര്യ പുറത്തുകൊണ്ടുവന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. അതെങ്ങനെ എന്നും അദ്ദേഹം വിശദീകരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
'പലപ്പോഴും ഇത്തരം ബന്ധങ്ങൾ പങ്കാളിക്കുണ്ട് എന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ജോലിസ്ഥലത്തു കൂടുതൽ സമയം ചിലവഴിക്കുക, പുതിയ ഒരു ഹോബി ആരംഭിക്കുക, ലുക്കിൽ കൂടുതൽ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാവും അവരുടെ മറ്റു ബന്ധങ്ങളെക്കുറിച്ച് ഭാര്യമാർ മനസിലാക്കുക. എന്നാൽ, അവരുടെ ഡാറ്റ പിന്തുടരുന്നു എന്ന കാര്യം ഇവർ വിസ്മരിക്കുന്നു. ഇവിടെ ആ ഡാറ്റ വന്നത് സ്മാർട്ഫോണിലൂടെയല്ല, ടൂത്ബ്രഷിൽ നിന്നാണെന്നു മാത്രം. ഭർത്താവ് പല്ലുതേക്കാൻ അസ്വാഭാവികമായ സമയങ്ങൾ തിരഞ്ഞെടുത്തതിലൂടെയാണ് ഭാര്യ അങ്ങനെയൊരു കണ്ടെത്തൽ നടത്തിയത്
advertisement
4/6
ഈ വീട്ടിലെ ഭർത്താവും മക്കളും പല്ലു തേച്ചിരുന്നത് സ്മാർട്ട് ടൂത്ബ്രഷ് ഉപയോഗിച്ചാണ്. കുട്ടികൾ പല്ലുതേക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സ്ഥാപിച്ച ഇലക്ട്രിക്ക് ടൂത്ബ്രഷിന്റെ കൂട്ടത്തിൽ ഒരെണ്ണം ഭർത്താവിനും സമ്മാനിച്ചിരുന്നു. എന്നാൽ, ഓരോ സെഷനും ഭാര്യയുടെ ഫോണിലെ ആപ്പിൽ ട്രാക്ക് ചെയ്യപ്പെടുകയായിരുന്നു. ഒടുവിൽ ഭർത്താവിന്റെ പല്ലുതേപ്പ് അസ്വാഭാവികമായ സമയങ്ങളിൽ നടക്കുന്നു എന്ന് ഫോൺ ഡാറ്റയിലൂടെ ഭാര്യ കണ്ടെത്തുകയായിരുന്നു. പ്രത്യേകിച്ചും ജോലിസമയങ്ങളിൽ
advertisement
5/6
വെള്ളിയാഴ്ചകളിൽ രാവിലെ വൈകിയുള്ള പല്ലുതേപ്പ് തുടക്കത്തിൽ സംശയം ജനിപ്പിച്ചിരുന്നില്ല എങ്കിലും, ഇത് ആവർത്തിക്കാൻ തുടങ്ങിയതോടു കൂടി ഭാര്യക്ക് ആ പാറ്റേൺ മനസ്സിലാവാൻ തുടങ്ങി. എല്ലാ ആഴ്ചയും ഒരേ സമയം ഭർത്താവ് പല്ലുതേക്കുന്നതെങ്ങനെ എന്ന സംശയം ഭാര്യയുടെ മനസിലുരുത്തിരിഞ്ഞു. ജോലിക്ക് പോകുന്ന ഭർത്താവെങ്ങനെ വീട്ടിൽ ആ സമയം പല്ലുതേക്കും. ബ്രഷ് ഓഫിസിൽ കൊണ്ടുപോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇനി ആപ്പ് തെറ്റായ വിവരം കൈമാറുന്നതാണോ എന്നും അവർ സംശയിച്ചു
advertisement
6/6
എന്നാൽ, മൂന്നു മാസങ്ങളായി ഭർത്താവ് വെള്ളിയാഴ്ചകളിൽ ഓഫീസിൽ പോയിരുന്നില്ല എന്ന് ഭാര്യക്ക് മനസിലായി. വെള്ളിയാഴ്ച തോറും ഈ സമയം ഭർത്താവ് കൂടെ ജോലിചെയ്തിരുന്ന മറ്റൊരു സ്ത്രീയുമായി വീട്ടിൽ വരുമായിരുന്നു. ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടാവില്ല എന്ന് അയാൾ ഉറപ്പു വരുത്തി. പരസ്ത്രീ ബന്ധം പുറത്തുകൊണ്ടുവരാൻ സന്ദേശങ്ങളോ മെയിലുകളോ വേണമെന്ന് കരുതിയിരുന്ന തങ്ങൾക്ക് ടൂത്ബ്രഷിലെ ഡാറ്റ അതിനുപകാരപ്പെടും എന്ന കണ്ടുപിടുത്തം പുതിയതായിരുന്നു എന്ന് പോൾ. ഒൻപതു മണിക്ക് ഓഫീസിൽ എത്തേണ്ട ഭർത്താവ് രാവിലെ 10:48ന് പല്ലുതേച്ചതാണ് ഭാര്യക്ക് സംശയത്തിന് കാരണമായത്. ദി മിറർ യു.കെയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്
മലയാളം വാർത്തകൾ/Photogallery/Life/
ഭർത്താവ് പല്ലുതേച്ചു; അവിഹിതം ടൂത്ബ്രഷോട് കൂടി കയ്യോടെ പിടിച്ച് ഭാര്യ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories