TRENDING:

Anoop Menon | വിലയൊന്നും നോക്കിയില്ല; ഇഷ്‌ടപ്പെട്ടു, വാങ്ങി; അനൂപ് മേനോന്റെ പുത്തൻ കാറിന്റെ വിശേഷങ്ങൾ

Last Updated:
BMW X7-ന്റെ ഉടമകളായി അനൂപ് മേനോനും ഭാര്യ ഷമ അലക്‌സാണ്ടറും
advertisement
1/6
Anoop Menon | വിലയൊന്നും നോക്കിയില്ല; ഇഷ്‌ടപ്പെട്ടു, വാങ്ങി; അനൂപ് മേനോന്റെ പുത്തൻ കാറിന്റെ വിശേഷങ്ങൾ
അഭിനയം, എഴുത്ത്, സംവിധാനം, പിന്നെ അൽപ്പം നിയമവും. ഇത്രയും ചേർന്നാൽ അനൂപ് മേനോനെ (Anoop Menon) നിർവചിക്കാമെന്ന് കരുതിയാൽ പോരാ എന്നാകും മറുപടി. യാത്രകൾ, വാഹനങ്ങൾ എന്നിവയിലും അനൂപിന് കമ്പമുണ്ട്. ഭാര്യ ഷമ അലക്‌സാണ്ടറിനൊപ്പം കാർ ഷോറൂമിൽ പോയ അനൂപ് മടങ്ങിയെത്തിയത് പുതുപുത്തൻ ബി.എം.ഡബ്ള്യൂ. (BMW) കാറുമായാണ്
advertisement
2/6
ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച BMW X7-ന്റെ പതിപ്പാണ് അനൂപ് മേനോൻ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമിൽ നിന്നുമാണ് അനൂപ് മേനോൻ കാർ വാങ്ങിയത്. ഇ.വി.എം. ഓട്ടോക്രാഫ്റ്റ് ഷോറൂമിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നുമാണ് കാർ വാങ്ങിയതിന്റെ വിവരം പുറത്തുവന്നത് (തുടർന്നു വായിക്കുക)
advertisement
3/6
ഫിയറ്റ് കാറിന്റെ ഉടമയായാണ് അനൂപ് മേനോന്റെ തുടക്കം. ശേഷം, ഹ്യുണ്ടായി ആക്‌സെന്റ്, ഹോണ്ട സിവിക്, ജഗ്വാര്‍ എക്‌സ്.ജെ, ഔഡി ക്യൂ7, ബി.എം.ഡബ്ല്യു. 7 സീരീസ് തുടങ്ങിയ കാർ ശേഖരങ്ങളും സ്വന്തമാക്കി
advertisement
4/6
3.0 ലിറ്ററിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് BMW X7 വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലിന് 381 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ്. 340 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്റേത്
advertisement
5/6
5.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ഇതിന്റെ മറ്റൊരു കരുത്ത്. എക്സ് ഷോറൂം വില 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ്. X7 എസ്.യു.വിയുടെ എക്‌സ് ഡ്രൈവ് 40ഐ എം സ്‌പോര്‍ട്ടാണത്രേ അനൂപ് മേനോന്റെ പക്കൽ. ഓണ്‍റോഡ് വില 1.57 കോടിയോളമുണ്ട്
advertisement
6/6
പോയ വർഷം 21 ഗ്രാംസ്, CBI5, വരാൽ, കിംഗ് ഫിഷ്, പത്മ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ അനൂപ് മേനോന്റേതായി റിലീസ് ചെയ്തിരുന്നു. നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി, തിമിംഗലവേട്ട, നിഗൂഡം തുടങ്ങിയ സിനിമകൾ ഇനി വരാനിരിക്കുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Money/
Anoop Menon | വിലയൊന്നും നോക്കിയില്ല; ഇഷ്‌ടപ്പെട്ടു, വാങ്ങി; അനൂപ് മേനോന്റെ പുത്തൻ കാറിന്റെ വിശേഷങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories