'അമല്‍ ഡേവിസി'ന്റെ യാത്ര ഇനി ടൈഗൂണില്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പിന്നാലെ ഫോക്‌സ്‌വാഗണ്‍ SUV സ്വന്തമാക്കി സംഗീത് പ്രതാപ്
- Published by:Rajesh V
- news18-malayalam
Last Updated:
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 1.0 ലിറ്റര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സംഗീത് പ്രതാപ് സ്വന്തമാക്കിയത്
advertisement
1/6

മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സന്തോഷത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടൻകൂടിയായ മലയാളികളുടെ പ്രിയപ്പെട്ട 'അമല്‍ ഡേവിസ്' എന്ന സംഗീത് പ്രതാപ്.
advertisement
2/6
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്‌സൈസ് എസ് യു വിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇവിഎമ്മില്‍ കുടുംബസമേതം എത്തിയാണ് സംഗീത് തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
advertisement
3/6
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ 1.0 ലിറ്റര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സംഗീത് തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വാഹനമാണിത്. ഏകദേശം 19 ലക്ഷം രൂപയാണ് ടൈഗൂണിന്റെ ഈ പ്രത്യേക പതിപ്പിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തുന്ന ടൈഗൂണിന്റെ 1.0 ലിറ്റര്‍ പതിപ്പാണ് സംഗീത് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
4/6
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എഞ്ചിനുകളിലാണ് ടൈഗൂണ്‍ എത്തുന്നത്. 1.0 ലിറ്റര്‍ എഞ്ചിന്‍ 115 പി എസ് പവറും 178 എന്‍ എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി എസ് പവറും 250 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
advertisement
5/6
അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ പുറത്തിറങ്ങുന്നത്. റെഗുലര്‍ പതിപ്പിന് 11.62 ലക്ഷം രൂപ മുതല്‍ 19.46 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്പ്ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍.
advertisement
6/6
സുരക്ഷാ സംവിധാനങ്ങളും കണക്ടിവിറ്റി ഫീച്ചറുകളും ടൈഗൂണിനെ ആകര്‍ഷകമാക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ആറ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, ഓട്ടോ ഡിമ്മിങ്ങ് ഐആര്‍വിഎം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക് തുടങ്ങിവ സുരക്ഷാ ഫീച്ചറുകളോടെയാണ് ടൈഗൂൺ പുറത്തിറങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
'അമല്‍ ഡേവിസി'ന്റെ യാത്ര ഇനി ടൈഗൂണില്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പിന്നാലെ ഫോക്‌സ്‌വാഗണ്‍ SUV സ്വന്തമാക്കി സംഗീത് പ്രതാപ്