TRENDING:

കാസർകോട്ടുകാരൻ ഉസ്താദ് ഇന്ത്യയിലെ ആദ്യ സ്കോഡ കൈലാഖ് ഉടമ; സിയാദ് എസ്‌യുവി സ്വന്തമാക്കിയതിങ്ങനെ

Last Updated:
7.89 ലക്ഷം രൂപ വിലയുള്ള കാർ അടുത്ത വർഷം ജനുവരിയോടെ നിരത്തിലിറങ്ങും
advertisement
1/5
കാസർകോട്ടുകാരൻ ഉസ്താദ് ഇന്ത്യയിലെ ആദ്യ സ്കോഡ കൈലാഖ് ഉടമ; സിയാദ് എസ്‌യുവി സ്വന്തമാക്കിയതിങ്ങനെ
വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്.യു.വി കൈലാഖ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്.7.89 ലക്ഷം രൂപ വിലയുള്ള കാർ അടുത്ത വർഷം ജനുവരിയോടെ നിരത്തിലിറങ്ങും. പുതിയ എസ്.യു.വിക്ക് ഈ പേര് ലഭിച്ചതിന്റെ ക്രെഡിറ്റ് ഒരു മലയാളിക്കാണെന്നതും ഈ വാഹനത്തിന്റെ ഹൈലൈറ്റ് ആണ്.
advertisement
2/5
കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ  എസ്.യു.വിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. കാസർകോഡ് നായന്മാർമൂലയിൽ നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ ഖുറാൻ അദ്ധ്യാപകനാണ് മുഹമ്മദ് സിയാദ്. പുതിയ എസ്യുവിയുടെ പേരിന് ഇന്ത്യൻ ടച്ച് ഉണ്ടാകണമെന്ന് സ്കോഡ നേരത്തെ തീരുമാനിച്ചിരുന്നു.
advertisement
3/5
അതിന്റെ പശ്ചാത്തലത്തിൽ വാഹനത്തിന് പേര് നൽകാൻ പൊതുജനങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഫെബ്രുവരിയിൽ ഒരു മത്സരവും കമ്പനി സംഘടിപ്പിച്ചു. പേര് കെ എന്ന അക്ഷരത്തിൽ തുടങ്ങണമെന്നും ക്യൂവിൽ അവസാനിക്കണം എന്നുമായിരുന്നു നിബന്ധന.
advertisement
4/5
പൊതുജനങ്ങൾക്ക് പേര് നിർദ്ദേശിക്കുന്നതിനായി നെയിം യുവര്‍ സ്‌കോഡ എന്ന വെബ്സൈറ്റും സ്‌കോഡ ആരംഭിച്ചു.ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു മൊഹമ്മദ് സിയാദ് നിർദ്ദേശിച്ച കൈലാഖ്.സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാഖ്.
advertisement
5/5
രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ കമ്പനി വിജയിയായി പ്രഖ്യാപിച്ചത്. 2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്. ഇതില്‍ ആദ്യ യൂണിറ്റാണ് മുഹമ്മദ് സിയാദിന് ലഭിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
കാസർകോട്ടുകാരൻ ഉസ്താദ് ഇന്ത്യയിലെ ആദ്യ സ്കോഡ കൈലാഖ് ഉടമ; സിയാദ് എസ്‌യുവി സ്വന്തമാക്കിയതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories