TRENDING:

ജാഗ്വറിൻ്റെ ആദ്യ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ; സവിശേഷതകൾ അറിയാം

Last Updated:
അമേരിക്കയിൽ വികസിപ്പിച്ചെടുത്ത 4-ഡോർ ഇലക്ട്രിക് സെഡാൻ കൺസെപ്റ്റ് മോഡലിലുള്ള കാർ ആയിരിക്കും ആദ്യം വിപണിയിൽ എത്തുക
advertisement
1/5
ജാഗ്വറിൻ്റെ ആദ്യ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ; സവിശേഷതകൾ അറിയാം
ടാറ്റാ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനി സമ്പൂർണ ഇലക്ട്രിക് ബ്രാൻഡായി മാറുന്നതിനുള്ള ഭാഗമായാണ് ഈ നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോ‍ട്ടുകൾ. കമ്പനിയുടെ പ്ലാനിലെ മൂന്ന് ഇലക്ട്രിക്ക് മോഡലുകളിൽ ആദ്യത്തേത് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്.
advertisement
2/5
2026ൽ പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനാവുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. അമേരിക്കയിൽ വികസിപ്പിച്ചെടുത്ത 4-ഡോർ ഇലക്ട്രിക് സെഡാൻ കൺസെപ്റ്റ് മോഡലിലുള്ള കാർ ആയിരിക്കും ആദ്യം വിപണിയിൽ എത്തുക. ഓഡി ഇട്രോൺ സെഡാനുമായും പോർഷെ ടെയ്‌കാനും വിപണിയിൽ വെല്ലുവിളി ഉയർത്തിയേക്കാവുന്ന മോഡലാണിത്.
advertisement
3/5
ജാഗ്വാറിൽ നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് സെഡാൻ പുതിയ ഇലക്ട്രിക് മോഡലുകളുടെ തുടക്കമാവാൻ സാധ്യതയുണ്ട്. ജാഗ്വാർ ഇലക്‌ട്രിഫൈഡ് പ്ലാറ്റ്‌ഫോമിലാണ് കാർ നിർമ്മിക്കുന്നത്. പുതിയ ഇലക്ട്രിക് കാറുകൾക്ക് വിപണി വില കൂടുതൽ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
advertisement
4/5
കമ്പനിയുടെ ഐസിഇ മോഡലിൻ്റെ വിൽപ്പന അടുത്ത വർഷം പൂർണമായി നിർത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണ്ണമായും ഇലക്ട്രിക് ബ്രാൻഡായി ശ്രമത്തിന്റെ തുടർച്ചയായാണ്‌ കമ്പനി തന്റെ പ്രീമിയം മോഡലുകളായ ഐ-പേസ്, ഇ-പേസ് എന്നിവയുടെ വിൽപ്പന നിർത്താൻ തീരുമാനിച്ചിരിക്കുന്നത് .
advertisement
5/5
മുൻപ് എഫ്-ടൈപ്പ്, എക്സ്ഇ, എക്സ്എഫ് എന്നിവ ഉൾപ്പെടെ വാഹന ശ്രേണിയിലെ മറ്റ് പ്രധാന മോഡലുകളും കമ്പനി നിർത്തലാക്കിയിരുന്നു. ഇപ്പോൾ നിലവിൽ ജാഗ്വറിൻ്റെ പോർട്ട്‌ഫോളിയോയിലെ അവസാന ഐസിഇ മോഡലായി F-പേസ് മാത്രമാണ് നിലനിൽക്കുന്നത്. എന്നാൽ 2025-ൻ്റെ തുടക്കത്തിൽ ഈ മോഡലുകളും നിർത്തലാകുമെന്നാണ് വിവരം.ഇതിന് ശേഷമാവും കമ്പനി തന്റെ പുതിയ ഇലക്ട്രിക്ക് കാറുകൾ വിപണിയിൽ എത്തിക്കുക.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ജാഗ്വറിൻ്റെ ആദ്യ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ; സവിശേഷതകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories