TRENDING:

Kawasaki Vulcan S : 'കാത്തിരിപ്പിന് വിരാമം'; പുതിയ കവാസാക്കി വൾക്കൻ എസ് ഇന്ത്യയിൽ പുറത്തിറക്കി

Last Updated:
ഈ പരിഷ്‍കരിച്ച മോട്ടോർസൈക്കിളിൽ കമ്പനി പുതിയ കളർ ഓപ്ഷനായ പേൾ മാറ്റ് സേജ് ഗ്രീൻ ചേർത്തിട്ടുണ്ട്
advertisement
1/6
Kawasaki Vulcan S : 'കാത്തിരിപ്പിന് വിരാമം'; പുതിയ കവാസാക്കി വൾക്കൻ എസ് ഇന്ത്യയിൽ പുറത്തിറക്കി
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവാസാക്കി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ വാഹന പോർട്ട്‌ഫോളിയോ പരിഷ്‌കരിച്ച് പുതിയ മോഡലായ കാവസാക്കി വൾക്കൻ എസ് (Kawasaki Vulcan S )പുറത്തിറക്കി. ഈ പരിഷ്‍കരിച്ച മോട്ടോർസൈക്കിളിൽ കമ്പനി പുതിയ കളർ ഓപ്ഷനായ പേൾ മാറ്റ് സേജ് ഗ്രീൻ ചേർത്തിട്ടുണ്ട്.വിലകുറഞ്ഞ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്കിന്റെ വില 7.10 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ) നിശ്ചയിച്ചിരിക്കുന്നത്.
advertisement
2/6
ബൈക്കിന്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. സീരിസിലെ 2024 മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയും അതേപടി തുടരുന്നു. 2024 കവാസാക്കി വൾക്കൻ എസ് ഇപ്പോഴും അതേ 649 സിസി പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനിൽ നിന്നാണ് പവർ എടുക്കുന്നത് .എന്നാൽ പുതിയ മോഡലിൽ ഇത് 7,500rpm-ൽ 60bhp പരമാവധി പവറും 6,600rpm-ൽ 62.4Nm പീക്ക് ടോർക്കും സൃഷ്‍ടിക്കും.
advertisement
3/6
ബൈക്കിൽ 649 സിസി ശേഷിയുള്ള പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. 59.9 ബിഎച്ച്പിയും 62.4 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. സിംഗിൾ-പോഡ് ഹെഡ്‌ലാമ്പ്, റൈഡർ-ഒൺലി സാഡിൽ, അണ്ടർബെല്ലി എക്‌സ്‌ഹോസ്‌റ്റ്, വൃത്താകൃതിയിലുള്ള റിയർ ഫെൻഡർ, സ്ലീക്ക് എൽഇഡി ടെയിൽലാമ്പ്, മുന്നിലും പിന്നിലും അലോയ് വീലുകൾ എന്നിവയുമായാണ് വാഹനം വരുന്നത്. 235 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം. ഇതിന്റെ ഉയരം 705 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 130 മില്ലീമീറ്ററുമാണ്
advertisement
4/6
ഈ ക്രൂയിസർ ബൈക്കിന് താഴ്ന്ന സ്ലംഗ് ഡിസൈൻ ഉണ്ട്, ഉയർന്ന റേക്ക്, ട്രയൽ എന്നിവയും താഴ്ന്നതും വീതിയുള്ളതുമായ ഹാൻഡിൽബാറിനൊപ്പം ഫോർവേഡ് സെറ്റ് ഫൂട്ട്പെഗുകളും മോട്ടോർസൈക്കിളിന് ദീർഘദൂരങ്ങളിൽ സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസ് നൽകുന്നു. റൈഡറിനും പിലിയനുമുള്ള സുഖപ്രദമായ ടൂറിംഗ് സീറ്റും കട്ടിയുള്ള കുഷ്യനിംഗും ഇതിലുണ്ട്. കവാസാക്കി വൾക്കൻ എസ് എഞ്ചിനും ഓൾ-ബ്ലാക്ക് സ്റ്റൈലിംഗും കൊണ്ട് ക്രൂയിസർ വേറിട്ടുനിൽക്കുന്നു. മോട്ടോർസൈക്കിളിലെ പുതിയ മാറ്റ് ഗ്രീൻ പെയിൻ്റ് സ്കീമിനൊപ്പം ഇത് മികച്ച വ്യത്യാസവും നൽകുന്നു.
advertisement
5/6
ഈ ബൈക്കിൽ 14 ലിറ്റർ ഇന്ധന ടാങ്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതുകൂടാതെ, യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ, 2023 കവാസാക്കി വൾക്കൻ എസ്, ഡ്യുവൽ സഹിതം മുന്നിലും പിന്നിലും രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
advertisement
6/6
എഞ്ചിൻ ശേഷിയുടെ കാര്യത്തിൽ, ഈ ബൈക്ക് റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650,ബെനെല്ലി 502 സി എന്നിവയുമായി മത്സരിക്കും. ഈ രണ്ട് ബൈക്കുകൾക്കും കാവസാക്കി വൾക്കൻ എസിനേക്കാൾ വില വളരെ കുറവാണെന്ന വസ്‌തുതയുണ്ട്. മെറ്റിയോർ 650 ന്റെ വില 3.49 ലക്ഷം മുതൽ 3.79 ലക്ഷം രൂപ വരെയും, ബെനെല്ലി 502C യുടെ വില 5.59 ലക്ഷം മുതൽ 5.69 ലക്ഷം രൂപ വരെയുമാണ്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Kawasaki Vulcan S : 'കാത്തിരിപ്പിന് വിരാമം'; പുതിയ കവാസാക്കി വൾക്കൻ എസ് ഇന്ത്യയിൽ പുറത്തിറക്കി
Open in App
Home
Video
Impact Shorts
Web Stories