TRENDING:

1.69 കോടി രൂപയുടെ പോര്‍ഷെ കാറിന് ഇഷ്ട നമ്പറിനായി 13.01 ലക്ഷം രൂപ

Last Updated:
പോര്‍ഷെ കെയിന്‍ ജിടിഎസ് കാറിനായി  KL 07 DA 9999 എന്ന ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ 13.01 ലക്ഷം രൂപയാണ് എറണാകുളത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജിജി കോശി മുടക്കിയത്.
advertisement
1/6
1.69 കോടി രൂപയുടെ പോര്‍ഷെ കാറിന് ഇഷ്ട നമ്പറിനായി 13.01 ലക്ഷം രൂപ
ഇഷ്ടപ്പെട്ട വാഹനങ്ങള്‍ പൊന്നുംവില കൊടുത്ത് വാങ്ങുന്നത് സമ്പന്നരായ ആളുകളുടെ പതിവ് ശൈലിയാണ്. കോടികള്‍ ചെലവഴിച്ച് അത്യാധുനിക രീതിയിലുള്ള ആഡംബര കാറുകള്‍ വാങ്ങുന്ന ബിസിനസുകാരില്‍ ചിലര്‍ ഇക്കാര്യം കൂടി ചെയ്യാറുണ്ട്.
advertisement
2/6
ഇഷ്ടപ്പെട്ട വാഹനത്തിന് അതിലും ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടാനായി എത്ര പണം വേണമെങ്കിലും മുടക്കുന്ന വാഹനപ്രേമികളുള്ള നാടുകൂടിയാണ് നമ്മുടെത്. അത്തരമൊരു വണ്ടിയും നമ്പറുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം
advertisement
3/6
പുതുതായി സ്വന്തമാക്കിയ പോര്‍ഷെ കെയിന്‍ ജിടിഎസ് കാറിനായി  KL 07 DA 9999 എന്ന ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ 13.01 ലക്ഷം രൂപയാണ് എറണാകുളത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജിജി കോശി മുടക്കിയത്.
advertisement
4/6
അഞ്ചു പേർ പങ്കെടുത്ത ഓൺലൈൻ ലേലത്തിൽ 12,51,000 രൂപ വരെയാണ് ജിജി വിളിച്ചത്. നേരത്തെ ഫാൻസി നമ്പർ ഫീസായി 50,000 രൂപ അടച്ചിരുന്നു. ഇതുൾപ്പെടെയാണ് ഇഷ്ട നമ്പറിന് 13,01,000 രൂപ മുടക്കുന്നത്.
advertisement
5/6
ജോയിന്റ് ആർടിഒ കെ.കെ.രാജീവിന്റെ നേതൃത്വത്തിലായിരുന്നു ലേലം. നമ്പര്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ തുക അടയ്ക്കാന്‍ വെള്ളിയാഴ്ച വരെ സമയമുണ്ട്. എന്നിട്ടും പണം അടയ്ക്കാതെ വന്നാല്‍ ലേലം റദ്ദാക്കി പുതിയ ലേലം വിളിക്കും എന്നാണ് ജോയിന്റ് ആർടിഒ കെ.കെ.രാജീവ് അറിയിച്ചത്
advertisement
6/6
പോർഷെ പുറത്തിറക്കിയ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് കെയിൻ ജിടിഎസ്. 4 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 460 പിഎസ് കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 4.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്‍യുവിയുടെ ഉയർന്ന വേഗം 270 കിലോമീറ്ററാണ്. ഏകദേശം 1.69 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.
മലയാളം വാർത്തകൾ/Photogallery/Money/
1.69 കോടി രൂപയുടെ പോര്‍ഷെ കാറിന് ഇഷ്ട നമ്പറിനായി 13.01 ലക്ഷം രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories