Vandebharat | മലപ്പുറത്തേക്ക് പോകാൻ വന്ദേഭാരതിൽ വന്ന് തിരൂരിൽ ഇറങ്ങാം; കണക്ഷൻ ബസുമായി കെഎസ്ആർടിസി
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്
advertisement
1/6

കേരളത്തിന്റെ രണ്ടാം വന്ദേഭാരതിൽ വന്‍ ഹിറ്റായി മാറിയത് തിരൂർ സ്റ്റോപ്പ് ആണ്. ആദ്യ വന്ദേ ഭാരത് വന്നപ്പോൾ തിരൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതിൽ ലഭിച്ച സ്റ്റോപ്പ് തിരൂരുകാർ വന്‍ ആഘോഷമാക്കി. സർവീസ് തുടങ്ങിയ മുതൽ തിരൂരിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
advertisement
2/6
കാസര്‍കോഡ്- തിരുവനന്തപുരം റൂട്ടിലും തിരുവനന്തപുരം കാസര്‍കോഡ് റൂട്ടിലും വരുന്ന ഒക്ടോബർ 5 വരെ മുഴുവൻ ടിക്കറ്റ് വിറ്റുതീർന്നു. ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് വെയിറ്റിങ് ലിസ്റ്റ് മാത്രമേ ലഭിക്കുന്നുള്ളൂ.
advertisement
3/6
ഇപ്പോഴിതാ, തിരൂർ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കണക്ഷൻ സർവീസായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സർവീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
advertisement
4/6
വന്ദേഭാരത് എത്തിയ ശേഷം മടങ്ങുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെയാണ് സർവീസ്. ഈ മാസം മൂന്നിനാണ് ആദ്യ യാത്ര. മഞ്ചേരിയിൽനിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂർ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് 9 മണിക്ക് ബസ് റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവർക്കും വന്ദേഭാരതിൽ കയറി കാസർഗോഡ് ഭാഗത്തേക്ക് പോകുന്നവർക്കും ഈ ബസ് പ്രയോജനപ്പെടും.
advertisement
5/6
തിരൂർ വന്ദേ ഭാരത് കണക്ഷന്‍ കെഎസ്ആർടിസി ബസ് സമയക്രമം ഇങ്ങനെ: മഞ്ചേരി-തിരൂർ ബസ് സർവീസ് (07.00PM മഞ്ചേരി-തിരൂർ, 07.00PM മഞ്ചേരി ,07.30PM മലപ്പുറം, 08.00PM-കോട്ടക്കൽ ,08.40PM-തിരൂർ)
advertisement
6/6
വന്ദേ ഭാരത് തിരൂർ എത്തിയ ശേഷം റിട്ടേൺ സർവീസ് തിരൂർ - മലപ്പുറം ബസ് സർവീസ് (09.00PM തിരൂർ - മലപ്പുറം, 09.00PM തിരൂർ 09.30PM കോട്ടക്കൽ 10.00PM മലപ്പുറം; വന്ദേ ഭരത് കണക്ഷൻ ബസ് സര്‍വീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി മലപ്പുറം ഡിപ്പോ ഡിപ്പോയുമായി ബന്ധപ്പെടാം- ഫോൺ- 0483 2734950)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Vandebharat | മലപ്പുറത്തേക്ക് പോകാൻ വന്ദേഭാരതിൽ വന്ന് തിരൂരിൽ ഇറങ്ങാം; കണക്ഷൻ ബസുമായി കെഎസ്ആർടിസി