TRENDING:

Maruti Suzuki Electric EVX: ഇലക്ട്രിക് കാറുമായി മാരുതി; ഇവിഎക്സ് പ്രൊഡക്ഷൻ മോഡൽ നവംബർ നാലിനെത്തും

Last Updated:
ഇലക്ട്രിക് വാഹനമായ ഇവിഎക്‌സിന്റെ വലിയൊരു ഭാഗം ഇന്ത്യയിലാണ് നിർമിച്ചിരിക്കുന്നത്.
advertisement
1/8
Maruti Suzuki Electric EVX: ഇലക്ട്രിക് കാറുമായി മാരുതി; ഇവിഎക്സ് പ്രൊഡക്ഷൻ മോഡൽ നവംബർ നാലിനെത്തും
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹനമായ EVXന്റെ പ്രൊഡക്ഷൻ പതിപ്പ് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി. നവംബർ 4 ന് ഇറ്റലിയിലെ മിലാനിൽ വച്ച് പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കും.
advertisement
2/8
നിര്‍മാണം പൂര്‍ത്തിയായ മോഡലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഈ വാഹനം 2025 ജനുവരിയില്‍ തന്നെ ഇ.വി.എക്‌സ്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുകയും മാര്‍ച്ചോടെ അവതരിപ്പിക്കുകയും ചെയ്‌തേക്കും.
advertisement
3/8
ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് പറയുമ്പോൾ, കമ്പനി ഇതുവരെ കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം രാജ്യത്തെ വിലവിവരങ്ങൾ കമ്പനി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
advertisement
4/8
ഇലക്ട്രിക് വാഹനമായ ഇവിഎക്‌സിന്റെ വലിയൊരു ഭാഗം ഇന്ത്യയിലാണ് നിർമിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് പുറമെ, ജപ്പാന്‍, യുറോപ്പ് തുടങ്ങിയ വിപണികളിലേക്കും ഈ വാഹനം സുസുക്കി എത്തിക്കും.
advertisement
5/8
പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളിലേക്കുള്ള കയറ്റുമതി ഉള്‍പ്പെടെയായിരിക്കും പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റ് നിര്‍മിക്കുകയെന്നും വിലയിരുത്തലുകളുണ്ട്
advertisement
6/8
4300 mm നീളവും 1800 mm വീതിയും 1600 mm ഉയരവുമുള്ള ഈ വാഹനത്തില്‍ 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും നല്‍കും. 550 കിലോമീറ്റര്‍ റേഞ്ച് ഈ വാഹനത്തിന് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
advertisement
7/8
ഇവിഎക്‌സ് എന്ന പേരിലാണ് മാരുതി ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് പുറത്തിറക്കിയതെങ്കിലും പ്രൊഡക്ഷന്‍ പതിപ്പ് ഈ പേരില്‍ തന്നെ എത്തണമെന്നില്ല. അടുത്തിടെ മാരുതി സുസുക്കി ചില പേരുകള്‍ക്ക് പകര്‍പ്പവകാശം നേടിയിരുന്നു. ഇതില്‍ ഏതെങ്കിലും പേര് ഈ വാഹനത്തിന് നല്‍കാനുള്ള സൂചനയുമുണ്ട്.
advertisement
8/8
വിലയുമായി ബന്ധപ്പെട്ട ഒന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 19 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ പ്രാരംഭ വിലയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പുതുതായി ലോഞ്ച് ചെയ്ത ടാറ്റ Curvv EV, ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന Creta EV എന്നിവയുമായിരിക്കും എതിരാളികൾ.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Maruti Suzuki Electric EVX: ഇലക്ട്രിക് കാറുമായി മാരുതി; ഇവിഎക്സ് പ്രൊഡക്ഷൻ മോഡൽ നവംബർ നാലിനെത്തും
Open in App
Home
Video
Impact Shorts
Web Stories