ഒറ്റ ചാർജിൽ 125 കി.മീ.; പുത്തൻ ഇലക്‌ട്രിക് ബൈക്കുമായി ഒഡീസി
- Published by:Rajesh V
- news18-malayalam
Last Updated:
പുതുപുത്തൻ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ മുടക്കി ഒഡീസി വേഡർ ഇന്നു മുതൽ ബുക്ക് ചെയ്യാനാവും
advertisement
1/12

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഡീസി ഇന്ത്യയിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. വേഡർ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്‌സ്‌ഷോറൂം വില 1.30 ലക്ഷം രൂപയാണ്. എന്നാൽ അഹമ്മദാബാദിൽ 1.10 ലക്ഷം രൂപ മുടക്കിയാൽ വാഹനം സ്വന്തമാക്കാനാവും. മറ്റ് സംസ്ഥാനങ്ങളിൽ 1.30 ലക്ഷമാണ് നൽകേണ്ടത്. (Photo: Mayank Gupta/ News18.com)
advertisement
2/12
ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇലക്ട്രിക് ബൈക്കാണിത്. ഇന്ത്യൻ വിപണിയിൽ ഇതിനകം വിൽപനയിലുള്ള ഇവോക്കിസിന് താഴെയായാണ് ഇത് സ്ഥാനംപിടിച്ചിരിക്കുന്നത്. ഇവോക്കിസിന്റെ വില 1.71 ലക്ഷം രൂപയാണെങ്കിൽ കൂടുതൽ താങ്ങാനാവുന്ന ബദലായാണ് വേഡറിനെ കമ്പനി പരിചയപ്പെടുത്തുന്നത്. (Photo: Mayank Gupta/ News18.com)
advertisement
3/12
പുതുപുത്തൻ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ മുടക്കി ഒഡീസി വേഡർ ഇന്നു മുതൽ ബുക്ക് ചെയ്യാനാവും. ഗൂഗിൾ ആൻഡ്രോയിഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിനായി 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററാണ് കമ്പനി നൽകിയിരിക്കുന്നത്. (Photo: Mayank Gupta/ News18.com)
advertisement
4/12
ഒഡീസി ഇവി ആപ്പ് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനുമാവുമെന്നും കമ്പനി പറയുന്നു. ഇതിനായി ഇ-ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും സ്റ്റാർട്ടപ്പ് ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയും സിസ്റ്റം സാധ്യമാക്കുന്നുണ്ട്. (Photo: Mayank Gupta/ News18.com)
advertisement
5/12
ബൈക്ക് ലൊക്കേറ്റർ, ജിയോ ഫെൻസ്, ഇമ്മൊബിലൈസേഷൻ, ആന്റി തെഫ്റ്റ്, ട്രാക്ക്, ട്രെയ്സ്, ലോ ബാറ്ററി അലേർട്ട്, മറ്റ് ഫീച്ചറുകൾ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളോടെയാണ് ഒഡീസിയുടെ ആപ്പ് വരുന്നത്. (Photo: Mayank Gupta/ News18.com)
advertisement
6/12
നിരവധി ആവേശകരമായ പുതിയ ഫീച്ചറുകൾ, പുതിയ എഞ്ചിൻ സാങ്കേതികവിദ്യകൾ എന്നിവയുമായി വരുന്ന ഇലക്ട്രിക് മോട്ടോർബൈക്ക് മിഡ്‌നൈറ്റ് ബ്ലൂ, ഫിയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീൻ, മിസ്റ്റി ഗ്രേ എന്നിങ്ങനെ അഞ്ച് പുതിയ നിറങ്ങളിൽ ലഭ്യമാണ്. (Photo: Mayank Gupta/ News18.com)
advertisement
7/12
എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റും സ്‌പോർട്ടി ബോഡി ഗ്രാഫിക്‌സും ചേർന്നാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന പൂർത്തിയാക്കിയിരിക്കുന്നത്. (Photo: Mayank Gupta/ News18.com)
advertisement
8/12
ഒഡീസി വേഡർ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഏകദേശം 128 കിലോഗ്രാം ഭാരമുണ്ടെന്നാണ് പറയുന്നത്. (Photo: Mayank Gupta/ News18.com)
advertisement
9/12
ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 220 mm ഡിസ്‌ക് ബ്രേക്കോടുകൂടിയ കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. (Photo: Mayank Gupta/ News18.com)
advertisement
10/12
AIS 156 അംഗീകൃതവും IP67 റേറ്റിംഗുള്ളതുമായ 3.7 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബൈക്കിലുള്ളത്. ഇക്കോ മോഡിൽ 125 കിലോമീറ്റർ സഞ്ചരിക്കാൻ മോഡലിനാവും. (Photo: Mayank Gupta/ News18.com)
advertisement
11/12
ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഒഡീസി വേഡർ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ പൂർണമായി റീചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററിക്ക് ഒഡീസി മൂന്ന് വർഷത്തെ വാറണ്ടിയാണ് നൽകുന്നത്. (Photo: Mayank Gupta/ News18.com)
advertisement
12/12
പെർഫോമൻസിലേക്ക് നോക്കിയാൽ 4.50 kW പീക്ക് പവറിൽ 170 Nm torque വരെ സൃഷ്ടിക്കാൻ കഴിയുന്ന 3 kWh യൂണിറ്റാണ് വേഡറിനെ ഇലക്ട്രിക് മോട്ടോർ.മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് ബൈക്കിന് സാധിക്കും (Photo: Mayank Gupta/ News18.com)