TRENDING:

'ഇത് പൊളിക്കും ' സ്റ്റൈലിഷ് ലൂക്കും കിടിലൻ ഫീച്ചറുകളും; പുതിയ 'ബറ്റാലിയൻ ബ്ലാക്ക് 'ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

Last Updated:
പുതിയ നിറത്തിൽ ബ്ലാക്ക് ഷേഡിൽ മാത്രം അഞ്ച് കളർ ഓപ്ഷനുകളാണ് കമ്പനി നൽകിയിരിക്കുന്നത് , കളർ വേരിയൻ്റിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.75 ലക്ഷം രൂപയാണ്.
advertisement
1/5
'ഇത് പൊളിക്കും ' സ്റ്റൈലിഷ് ലൂക്കും കിടിലൻ ഫീച്ചറുകളും; പുതിയ 'ബറ്റാലിയൻ ബ്ലാക്ക് 'ബുള്ളറ്റുമായി റോയൽ എൻഫീൽഡ്
ഇന്ത്യയുടെ ഐക്കോണിക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് പുതിയ കളർ ഓപ്ഷനുകൾ പുറത്തിറക്കി . ബറ്റാലിയൻ ബ്ലാക്ക്' എന്നാണ് പുതിയ നിറത്തിന് കമ്പനി നൽകിയിരിക്കുന്ന പേര്.പുതിയ നിറത്തിൽ ബ്ലാക്ക് ഷേഡിൽ മാത്രം അഞ്ച് കളർ ഓപ്ഷനുകളാണ് കമ്പനി നൽകിയിരിക്കുന്നത് .പുതിയ കളർ വേരിയൻ്റിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.75 ലക്ഷം രൂപയാണ്. നിലവിലുള്ള മിലിട്ടറി ബ്ലാക്ക് നിറത്തേക്കാൾ ഏകദേശം 1,000 രൂപ കൂടുതലാണ്.
advertisement
2/5
'ബറ്റാലിയൻ ബ്ലാക്ക്' കളർ ഉൾപ്പെടുത്തിയതിന് ശേഷം, റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇപ്പോൾ മൊത്തം അഞ്ച് ബ്ലാക്ക് കളർ ഷേഡുകളിൽ വിൽപ്പനയ്ക്ക് ലഭ്യമാകും. പുതിയ ബുള്ളറ്റിൽ കറുപ്പ് നിറത്തിന് പുത്തൻ ഷേഡ് നൽകിയതല്ലാതെ അതിൽ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ഇതിൻ്റെ എഞ്ചിൻ മെക്കാനിസവും ഫീച്ചറുകളും മറ്റും പഴയതുപോലെ തന്നെ തുടരുന്നു.
advertisement
3/5
അടുത്തിടെ റോയൽ എൻഫീൽഡ് ബുള്ളറ്റിൻ്റെ പുതിയ മോഡൽ പുറത്തിറക്കിയിരുന്നു. 349 സിസി ശേഷിയുള്ള എയർ കൂൾഡ് എഞ്ചിനാണ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഡബിൾ ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ള ഈ ബൈക്കിന് 19-18 ഇഞ്ച് സ്‌പോക്ക് വീൽ പെയർ ഉണ്ട്.
advertisement
4/5
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350-ൽ ബൾബ്-ടൈപ്പ് ടെയിൽ ലൈറ്റുകളും ഹാലൊജൻ ഹെഡ്‌ലൈറ്റുകളുള്ള ഇൻഡിക്കേറ്ററകളുമുണ്ട്. ക്ലാസിക് 350-ൽ നിന്ന് അനലോഗ് സ്പീഡോമീറ്ററുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ ലഭിക്കുന്നു. അതേസമയം ഡിജിറ്റൽ സ്ക്രീൻ ഓഡോമീറ്റർ, ഫ്യൂവൽ ഗേജ്, ട്രിപ്പ് മീറ്റർ, മറ്റ് അടിസ്ഥാന ടെൽറ്റേൽ ലൈറ്റുകൾ തുടങ്ങിയവയും ലഭ്യമാണ്.
advertisement
5/5
സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും പിന്തുണയ്‌ക്കുന്ന ഒരു ഓപ്‌ഷണൽ ട്രിപ്പർ പോഡ് ബുള്ളറ്റ് 350-ൽ ഉണ്ട്. ഈ ബൈക്കിന് യുഎസ്ബി ചാർജിംഗ് പോർട്ട് ഉണ്ട്. അത് ഹാൻഡിൽബാറിൻ്റെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ് സസ്പെൻഷനുമുണ്ട്. ഒരു ഡിസ്‍ക്-ഡ്രം കോംബോ ഉപയോഗിച്ച് ബ്രേക്കിംഗ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, അതേസമയം ടോപ്പ്-എൻഡ് ട്രിമ്മിൽ രണ്ട് അറ്റത്തും ഡിസ്‍ക് ബ്രേക്കുകൾ ഉണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
'ഇത് പൊളിക്കും ' സ്റ്റൈലിഷ് ലൂക്കും കിടിലൻ ഫീച്ചറുകളും; പുതിയ 'ബറ്റാലിയൻ ബ്ലാക്ക് 'ബുള്ളറ്റുമായി റോയൽ എൻഫീൽഡ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories