TRENDING:

ഏഴുതവണ കരണംമറിഞ്ഞ കാറിൽ പോറലുപോലും ഏൽക്കാതെ യാത്രക്കാർ; ടാറ്റ ടിയാഗോക്ക് അഭിനന്ദനപ്രവാഹം

Last Updated:
നിയന്ത്രണം നഷ്‍ടപ്പെട്ട് ഏഴ് തവണ കരണം മറിഞ്ഞിട്ടും ടിയാഗോയിലെ യാത്രികര്‍ എല്ലാവരും പൂര്‍ണമായും സുരക്ഷിതരായിരുന്നു
advertisement
1/9
ഏഴുതവണ കരണംമറിഞ്ഞ കാറിൽ പോറലുപോലും ഏൽക്കാതെ യാത്രക്കാർ; ടാറ്റ ടിയാഗോക്ക് അഭിനന്ദനപ്രവാഹം
കുറച്ചുകാലങ്ങളായി ടാറ്റ കാറുകളുടെ സുരക്ഷയെക്കുറിച്ച് പുകഴ്ത്തി സോഷ്യൽമീഡിയയിൽ നിരവധി പോസ്റ്റുകൾ കാണാറുണ്ട്. അപകടങ്ങളിൽ നിന്നും ടാറ്റ കാറുകളിലെ യാത്രക്കാർ രക്ഷപെട്ടു എന്നതാണ് സംഭവം. സമാനമായ മറ്റൊരു അനുഭവം പങ്കുവെക്കുകയാണ് ടാറ്റ ടിയാഗോയുടെ മറ്റൊരു യാത്രക്കാരൻ.
advertisement
2/9
100 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നതിനിടെ കൊടുംവളവില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട് ഏഴ് തവണ കരണം മറിഞ്ഞിട്ടും ഈ ടിയാഗോയിലെ യാത്രികര്‍ എല്ലാവരും പൂര്‍ണമായും സുരക്ഷിതരായിരുന്നു.
advertisement
3/9
ഒഡീഷയിലെ ദിയോഗറിൽ കഴിഞ്ഞദിവസമാണ് ഈ അപകടം ഉണ്ടായത്. ടിയാഗോ ഉടമ ദേബി പ്രസാദ് എന്നയാള്‍ തന്‍റെ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ദേബി പ്രസാദിന്‍റെ സുഹൃത്തായിരുന്നു വണ്ടി ഓടിച്ചിരുന്നത്.
advertisement
4/9
100 കി.മീ വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തൊട്ടുമുന്നിലുള്ള വളവില്‍ എത്തിയപ്പോള്‍ ഡ്രൈവ്ര‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വാഹനം ഏഴ് തവണയെങ്കിലും കരണം മറിഞ്ഞ് 100 മീറ്ററോളം ദൂരേക്ക് തെറിച്ചു വീണു.
advertisement
5/9
അപകടത്തിന്‍റെ ഭീകരത സംഭവസ്ഥലത്തു നിന്നും പകര്‍ത്തിയ ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
6/9
വാഹനത്തിന്റെ പാസഞ്ചര്‍ സൈഡിലെഎ-പില്ലര്‍ പൂർണ്ണമായും തകർന്നിരിക്കുന്നു. വിൻഡ്‌ഷീൽഡും വിൻഡോകളുമെല്ലാം പൂർണ്ണമായും തകർന്ന നിലയിലാണ്. കാറിന്റെ മുകള്‍ഭാഗത്തും താഴയും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും യാത്രികര്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
7/9
തന്നെയും കൂട്ടുകാരെയും സുരക്ഷിതരായി രക്ഷിച്ചതിന് കാറിന്റെ നിർമ്മാണ ഗുണത്തിന് നന്ദി പറയുകയാണ് ഉടമ.
advertisement
8/9
ഗ്ലോബല്‍ എന്‍കാപ് സുരക്ഷാ പരിശോധനയില്‍ അടുത്തിടെയാണ് ടാറ്റ ടിയാഗോ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയത്.
advertisement
9/9
മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 പോയിന്റില്‍ 12.72 പോയന്റ് ടിയാഗോ സ്വന്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഏഴുതവണ കരണംമറിഞ്ഞ കാറിൽ പോറലുപോലും ഏൽക്കാതെ യാത്രക്കാർ; ടാറ്റ ടിയാഗോക്ക് അഭിനന്ദനപ്രവാഹം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories