TRENDING:

ഇന്ത്യയിൽ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കിയ നസീർഖാൻ ആരാണ്?

Last Updated:
2 റോൾസ് റോയ്‌സ്, 3 ലംബോർഗിനി, 3 ഫെരാരി, 1 മസ്താങ്, 2 മെഴ്‌സിഡസ് ബെൻസ് തുടങ്ങി നിരവധി കാറുകൾ നസീർ ഖാന്‍റെ ശേഖരത്തിലുണ്ട്
advertisement
1/7
ഇന്ത്യയിൽ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കിയ നസീർഖാൻ ആരാണ്?
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാർ ഹൈദരാബാദിൽനിന്നുള്ള യുവ വ്യവസായി നസീർഖാൻ സ്വന്തമാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 12 കോടി രൂപ വിലവരുന്ന മക്ലാരൻ 765 LT സ്പൈഡർ എന്ന കാറാണ് നസീർഖാൻ സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്നതിൽ ഏറ്റവും വിലകൂടിയ കാറാണ് മക്ലാരൻ 765 LT സ്പൈഡർ.
advertisement
2/7
മക്ലാരൻ 765 LT സ്പൈഡർ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയെന്ന നേട്ടമാണ് നസീർഖാനെ തേടിയെത്തിയത്. മക്ലാരൻ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറാണിത്. ഈ സൂപ്പർകാറിന്റെ റൂഫ് വെറും 11 സെക്കൻഡിനുള്ളിൽ തുറക്കാനാകും. കാറിന്റെ എഞ്ചിൻ 765 Ps ഉം 800 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 330 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറാണിത്.
advertisement
3/7
ആരാണ് നസീർ ഖാൻ? നസീർ ഖാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്യവസായിയും കാർ പ്രേമിയുമാണ്. ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം. നസീർഖാന് ഇൻസ്റ്റാഗ്രാമിൽ 3.5 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ ശേഖരമുള്ള ഒരാളാണ് അദ്ദേഹം. ഇപ്പോൾത്തന്നെ 20-ലധികം ആഡംബര കാറുകൾ നസീർ ഖാന്‍റെ ഗ്യാരേജിലുണ്ട്.
advertisement
4/7
നസീർ ഖാനും അദ്ദേഹത്തിന്‍റെ കാറുകളും ഇൻസ്റ്റാഗ്രാമിൽ ഏറെ വൈറലാണ്. തന്റെ ഏറ്റവും വില കൂടിയ കാറുകൾക്കൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം പലപ്പോഴും ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ കാർ ശേഖരത്തിൽ സൂപ്പർകാറുകളും എസ്‌യുവികളും ഉൾപ്പെടുന്നു.
advertisement
5/7
മുഹമ്മദ് നസീർദുദ്ദീൻ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവൻ പേര്. കിംഗ്സ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമയായ ഷാനവാസിന്‍റെ മകനാണ് നസീർഖാൻ. ഹൈദരാബാദിലും തെലങ്കാനയുടെ മറ്റ് ഭാഗങ്ങളിലും സജീവമായുള്ള ഒരു പ്രോപ്പർട്ടി വികസന കമ്പനിയാണ് കിംഗ്സ് ഗ്രൂപ്പ്. നസീർഖാന് അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. 60 കോടി രൂപ മൂല്യമുള്ള കാറുകൾ നസീർഖാന്‍റെ ശേഖരത്തിലുണ്ട്.
advertisement
6/7
2 റോൾസ് റോയ്‌സ്, 3 ലംബോർഗിനി, 3 ഫെരാരി, 1 മസ്താങ്, 2 മെഴ്‌സിഡസ് ബെൻസ് തുടങ്ങി നിരവധി കാറുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. മോട്ടോർ സൈക്കിൾ പ്രേമി കൂടിയായ അദ്ദേഹത്തിന് ഡുക്കാത്തിയുടെ ഉയർന്ന മോഡലും സ്വന്തമായുണ്ട്. കാർ കളക്ടർ, സംരംഭകൻ, സഞ്ചാരി എന്നിങ്ങനെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ സ്വയം വിശേഷിപ്പിക്കുന്നത്.
advertisement
7/7
നസീർ ഖാൻ തന്‍റെ ലംബോർഗിനി കാറിനൊപ്പം
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഇന്ത്യയിൽ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കിയ നസീർഖാൻ ആരാണ്?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories