TRENDING:

Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി

Last Updated:
വൺ പ്ലസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോണിനേക്കാൾ വിലകുറവാണ് ഷവോമിയുടെ Ninebot C30 സ്കൂട്ടറിന്.
advertisement
1/8
Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുമായി ഷവോമി
വില കുറഞ്ഞ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി വിപണി പിടിച്ചവരാണ് ചൈനീസ് കമ്പനിയായ ഷവോമി. ഇപ്പോഴിതാ, പുതിയൊരു പരീക്ഷണവുമായാണ് ഷവോമി എത്തുന്നത്. ഷവോമി നൈൻബോട്ട് സി30 എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് അവർ.
advertisement
2/8
400W മോട്ടോർ ഘടിപ്പിച്ച പുതിയ സ്കൂട്ടറിന് 40Nm ടോർക്ക് ഉണ്ട്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കാനാകും.
advertisement
3/8
മുന്തിയ ഒരു ഫോൺ വാങ്ങുന്നതിനേക്കാൾ വിലകുറവാണ് ഷവോമിയുടെ Ninebot C30 സ്കൂട്ടറിന്.
advertisement
4/8
Ninebot C30 ഇലക്ട്രിക് മോപ്പെഡ് സ്കൂട്ടർ ഷിയോമി പുറത്തിറക്കി. ചൈനയിൽ 3,599 യുവാൻ ആണ് ഇതിന്‍റെ വില. ഇന്ത്യയിൽ അതിന്റെ വില ഏകദേശം 38,000 രൂപ ആയിരിക്കും.
advertisement
5/8
ഒരുതവണ ചാർജ് ചെയ്താൽ ഷവോമിയുടെ ഇലക്ട്രിക് സ്കൂട്ടർ 35 കിലോമീറ്റർ മൈലേജ് ലഭ്യമാക്കും. സ്കൂട്ടറിൽ നിന്നുതന്നെ ബാറ്ററി ചാർജ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
advertisement
6/8
നിലവിൽ ഈ പുതിയ ഇലക്ട്രിക് സ്കൂട്ടർ ചൈനയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണി സമീപഭാവിയിൽ ഇവ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
7/8
59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ അടുത്തിടെ നിരോധിച്ചിരുന്നു. സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചാണ് ടിക്ടോക് ഉൾപ്പടെയുള്ള ജനപ്രിയ ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.
advertisement
8/8
ഗാൽവാൻ താഴ്‌വരയിലെ അതിർത്തി സംഘർഷത്തിന് തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷിയിലാണ് ഷവോമി.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories