Kerala Gold Price | 58,000 കടന്ന് കുതിച്ചുപാഞ്ഞ് സ്വർണ്ണവില; പവന് കൂടിയത് 320 രൂപ
- Published by:Vishnupriya S
- news18-malayalam
Last Updated:
മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്ന സ്വർണ്ണ വിലയാണ് പകുതിയായപ്പോഴേക്കും 58,000 കടന്ന് കുതിച്ചുപൊങ്ങുന്നത്
advertisement
1/6

സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് 320 രൂപ വർധിച്ച് സ്വർണവില ചരിത്രത്തിൽ ആദ്യമായി 58000 കടന്നു.
advertisement
2/6
ഒരു പവൻ സ്വർണത്തിന് ഇന്ന് 58,240 രൂപയും ഒരു ഗ്രാമിന് 7,280 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്ന സ്വർണ്ണ വിലയാണ് ഓക്ടോബർ പകുതിയായപ്പോഴോക്കും 58,000 കടന്ന് കുതിച്ചു പൊങ്ങുന്നത്.
advertisement
3/6
ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നത്. ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും.
advertisement
4/6
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: ഒക്ടോബർ 1- 56,400, ഒക്ടോബർ 2- 56,800, ഒക്ടോബർ 3- 56,880, ഒക്ടോബർ 4- 56,960, ഒക്ടോബർ 5- 56,960, ഒക്ടോബർ 6- 56,960, ഒക്ടോബർ 7- 56,800, ഒക്ടോബർ 8- 56,800, ഒക്ടോബർ 9- 56,240, ഒക്ടോബർ 10- 56,200, ഒക്ടോബർ 11- 56,760, ഒക്ടോബർ 12- 56,960, ഒക്ടോബർ 13- 56,960, ഒക്ടോബർ 14- 56,960, ഒക്ടോബർ 15- 56,760, ഒക്ടോബർ 16- 57,120, ഒക്ടോബർ 17- 57,280, ഒക്ടോബർ 18- 57,920, ഒക്ടോബർ 19- 58,240.
advertisement
5/6
രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
advertisement
6/6
കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 8000 രൂപയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ .
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | 58,000 കടന്ന് കുതിച്ചുപാഞ്ഞ് സ്വർണ്ണവില; പവന് കൂടിയത് 320 രൂപ