TRENDING:

Gold Price | ആഹാ കുറഞ്ഞല്ലോ എന്ന് പറഞ്ഞു തീരും മുൻപേ വീണ്ടും കയറ്റം; സ്വർണവില കൂടി

Last Updated:
നികുതികളും പണിക്കൂലിയും കൂടാതെ 22കാരറ്റ് പരിശുദ്ധിയിൽ ഒരു പവൻ സ്വർണം വാങ്ങാൻ കേരളത്തിൽ എത്രരൂപ നൽകണം?
advertisement
1/6
Gold Price | ആഹാ കുറഞ്ഞല്ലോ എന്ന് പറഞ്ഞു തീരും മുൻപേ വീണ്ടും കയറ്റം; സ്വർണവില കൂടി
സ്വർണവിലയിൽ (Gold Price) പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി. ഇത്രകണ്ട് വില കൂടിയെങ്കിലും, കഴിഞ്ഞ ദിവസം ആശ്വാസത്തിന് വകയുണ്ടായിരുന്നു. ഏപ്രിൽ 23 ന് ഒരു പവൻ സ്വർണത്തിന് 1,120 രൂപയുടെ കുറവ് രേഖപ്പെടുത്തി. പോയ ദിവസം കേരളത്തിൽ 22 കാരറ്റ് സ്വർണത്തിനു വില 52,920 രൂപയായി
advertisement
2/6
വരും ദിവസങ്ങളിലും വില കുറയാനുള്ള പ്രവണതയ്ക്ക് തുടക്കം കുറിച്ചു എന്ന് കരുതിയെങ്കിലും, തൊട്ടടുത്ത ദിവസം പൊന്ന് പഴയവഴിയേ മടക്കം ആരംഭിച്ചു. പുത്തൻ സാമ്പത്തിക വർഷം സ്വർണപ്രേമികൾക്കും ആവശ്യക്കാർക്കും അത്ര നല്ല സൂചനയല്ല നൽകുന്നത് (തുടർന്ന് വായിക്കുക)
advertisement
3/6
സ്വർണവിപണിയിൽ ഏറ്റവുമധികം ആവശ്യക്കാർ ഉള്ളത് 22 കാരറ്റ് സ്വർണത്തിനാണ്. ഇതിനേക്കാൾ ഉയർന്ന മൂല്യമുള്ള 24 കാരറ്റ് സ്വർണത്തിനു വിലയേറും. മാറ്റുകുറഞ്ഞ 18 കാരറ്റിൽ തീർത്ത സ്വർണാഭരണങ്ങളും വിപണിയിൽ ലഭ്യമാണ്. ഒരു പവന് 50,680 രൂപ രേഖപ്പെടുത്തിയ ഏപ്രിൽ രണ്ടാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വിപണിയിലെത്തിച്ച ദിവസം 
advertisement
4/6
2024 ഏപ്രിൽ 24ന് ഒരു പവൻ സ്വർണത്തിന് തൊട്ടുതലേദിവസത്തേക്കാൾ 360 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. നികുതികളും പണിക്കൂലിയും കൂടാതെ 22കാരറ്റ് ഒരു പവൻ സ്വർണം വാങ്ങാൻ 53,280 രൂപയാകും. ഒരു ഗ്രാം സ്വർണത്തിന് 6,660 രൂപയാണ് വില
advertisement
5/6
2024 ഏപ്രിൽ മാസത്തിലെ ഓരോ ദിവസത്തെയും സ്വർണവില (പവന്): ഏപ്രിൽ 1 - 50880, ഏപ്രിൽ 1 - 50880, ഏപ്രിൽ 2 - 50,680 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഏപ്രിൽ 3 - 51280, ഏപ്രിൽ 4 - 51680, ഏപ്രിൽ 6 - 52280, ഏപ്രിൽ 7 - 52280, ഏപ്രിൽ 8 - 52520, ഏപ്രിൽ 9 - 52600, 52800 ഏപ്രിൽ 10 - 52880, ഏപ്രിൽ 11 - 52960, ഏപ്രിൽ 12 - 53760
advertisement
6/6
ഏപ്രിൽ 13 - 53200, ഏപ്രിൽ 14 - 53200, ഏപ്രിൽ 15 - 53640, ഏപ്രിൽ 16 - 54360, ഏപ്രിൽ 17 - 54360, ഏപ്രിൽ 18 - 54120, ഏപ്രിൽ 19 - 54,520 (മാസത്തെ ഏറ്റവും ഉയർന്ന വില), ഏപ്രിൽ 20 - 54440, ഏപ്രിൽ 21 - 54440, ഏപ്രിൽ 22 - 54040, ഏപ്രിൽ 23 - 52,920, ഏപ്രിൽ 24 - 53,280
മലയാളം വാർത്തകൾ/Photogallery/Money/
Gold Price | ആഹാ കുറഞ്ഞല്ലോ എന്ന് പറഞ്ഞു തീരും മുൻപേ വീണ്ടും കയറ്റം; സ്വർണവില കൂടി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories