TRENDING:

Gold price | വില കൂടുന്നു; ഭാവിയിൽ കൂടുതൽ ലാഭം കിട്ടാൻ സ്വർണാഭരണം എങ്ങനെ വാങ്ങണം?

Last Updated:
ഏതു തരം സ്വർണാഭരണം വാങ്ങിയാൽ ഭാവിയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടും?
advertisement
1/9
Gold price | വില കൂടുന്നു; ഭാവിയിൽ കൂടുതൽ ലാഭം കിട്ടാൻ സ്വർണാഭരണം എങ്ങനെ വാങ്ങണം?
സ്വർണം ഭാവിയിലേക്കുള്ള കരുതലാണ്. ഒരു തരി സ്വർണം വാങ്ങിയാലും ഭാവിയിൽ അതിന്മേൽ ലഭിക്കാൻ സാധ്യതയുള്ള സുരക്ഷിതത്വം ഏവർക്കും പ്രധാനമാണ്. വീണ്ടും വീണ്ടും സ്വർണ വില (Gold Price) കൂടുന്ന സാഹചര്യത്തിലൂടെയാണ് കേരളം ഓരോ ദിവസവും കടന്നു പോകുന്നത്. സ്വർണം എങ്ങനെ വാങ്ങിയാൽ കൂടുതൽ ലാഭം ഭാവിയിലേക്ക് കരുതാം എന്ന് ഓരോരുത്തരും അറിയേണ്ടതാണ്
advertisement
2/9
ഒരു പവൻ സ്വർണം എന്നാൽ അരലക്ഷം രൂപ എന്ന നിലയിലേക്ക് ലക്ഷ്യമിടുകയാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്ന വിലനിലവാരം. ഈ സാഹചര്യത്തിൽ ബുദ്ധിപരമായി വേണം ആഭരണം തിരഞ്ഞെടുക്കാൻ. അതിനായുള്ള രണ്ടു പ്രധാന മാർഗങ്ങൾ ഇവിടെ പരിചയപ്പെടാം (തുടർന്ന് വായിക്കുക)
advertisement
3/9
ഇൻവെസ്റ്റ്‌മെന്റ് ഗ്രേഡ് ആഭരണങ്ങൾ: ഏറ്റവും കൂടുതൽ സംശുദ്ധ സ്വർണം അടങ്ങിയിട്ടുള്ള ആഭരണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാരറ്റ് നോക്കിവേണം വാങ്ങാൻ. കാരറ്റ് കൂടുന്നതനുസരിച്ച് അതിൽ കൂടുതൽ സ്വർണം അടങ്ങിയിരിക്കും
advertisement
4/9
സ്വർണാഭരണത്തിൽ ലാഭം പ്രതീക്ഷിക്കുന്നെങ്കിൽ സംശുദ്ധ സ്വർണമായ 24 കാരറ്റ്, അതുമല്ലെങ്കിൽ 75% സ്വർണമുള്ള 18 കാരറ്റ് നോക്കിവേണം വാങ്ങാൻ. കമ്മലുകൾ, നെക്‌ലേസുകൾ എന്നിവ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചു വാങ്ങാവുന്നതാണ്. കൂടുതൽ സ്വർണം അടങ്ങിയാൽ, തട്ടിലോ മുട്ടിലോ സംഭവിക്കാവുന്ന നാശനഷ്‌ടങ്ങൾ കുറവായിരിക്കും
advertisement
5/9
ഡിസൈനർ ആഭരണങ്ങളാണ് മറ്റൊന്ന്. വിലയേറിയ ലോഹങ്ങളും ഡിസൈനറുടെ കരവിരുതും ചേരുമ്പോൾ ഇവയ്ക്ക് മൂല്യമേറുന്നു. ക്ലാസിക് ആയാലും മോഡേൺ ആയാലും ഇതൊരു മികച്ച നിക്ഷേപമാണ്
advertisement
6/9
ഇൻവെസ്റ്റ്‌മെന്റ് ഗ്രേഡ് ആഭരണങ്ങൾക്ക് വിപണിമൂല്യം എത്രയുണ്ട് എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം എന്നിവയ്ക്ക് അതീതമാണ് സ്വർണം. മേൽപ്പറഞ്ഞ പ്രകാരം 24 അല്ലെങ്കിൽ 18 കാരറ്റ് സ്വർണം തിരഞ്ഞെടുക്കേണ്ടതിൽ ശ്രദ്ധ വേണം
advertisement
7/9
ഇനി ഇവ വാങ്ങുമ്പോൾ, ഹോൾസെയിൽ വിലയ്ക്ക് ലഭ്യമായ നല്ല സ്വർണം എന്ന മാനദണ്ഡം മനസ്സിൽ സൂക്ഷിക്കാം. ഗുണമേന്മയുള്ള സ്വർണം നോക്കി വാങ്ങിയാൽ എക്കാലവും അതിന്റെ മേന്മയേറും. കൃത്യസമയം നോക്കി ഈ സ്വർണം വിൽക്കണം എന്നതും ലാഭം കൂടുതൽ ലഭിക്കാൻ അവസരം നൽകും
advertisement
8/9
നവംബർ മാസത്തിൽ ഓരോ ദിവസത്തെയും സ്വർണവില (പവന്). നവംബർ 1- 45120, നവംബർ 2- 45200, നവംബർ 3- 45,280 (മാസത്തെ ഏറ്റവും കൂടിയ നിരക്ക്), നവംബർ 4- 45200, നവംബർ 5- 45200, നവംബർ 6- 45080, നവംബർ 7- 45000, നവംബർ 8- 44880, നവംബർ 9- 44,560, നവംബർ 10- 44800, നവംബർ 11- 44440, നവംബർ 12- 44440, നവംബർ 13- 44,360 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), നവംബർ 14- 44440
advertisement
9/9
നവംബർ 15- 44760, നവംബർ 16- 44760, നവംബർ 17- 45240, നവംബർ 18- 45240, നവംബർ 19- 45240, നവംബർ 20- 45240, നവംബർ 21- 45,480, നവംബർ 22- 45,480, നവംബർ 23- 45480, നവംബർ 24- 45480, നവംബർ 25- 45680, നവംബർ 26- 45680, നവംബർ 27- 45,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), നവംബർ 28- 45,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മലയാളം വാർത്തകൾ/Photogallery/Money/
Gold price | വില കൂടുന്നു; ഭാവിയിൽ കൂടുതൽ ലാഭം കിട്ടാൻ സ്വർണാഭരണം എങ്ങനെ വാങ്ങണം?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories