Gold Price Today: ഓണത്തിന് സ്വർണം വാങ്ങാനാണോ പ്ലാൻ? ഇനി മടിക്കണ്ട; ഇന്നത്തെ വില അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ആഗോള വിപണിയില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് കേരള വിപണിയിലും കാണുന്നത്
advertisement
1/6

തിരുവനന്തപുരം: ഓണവും വിവാഹ സീസണും ആയതിനാൽ സെപ്റ്റംബർ മാസം സ്വര്‍ണവില വന്‍ തോതില്‍ ഉയരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം വിപണിയില്‍ പ്രകടമല്ല.
advertisement
2/6
ആഗോള വിപണിയില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് കേരള വിപണിയിലും കാണുന്നത്.
advertisement
3/6
കേരളത്തില്‍ ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.
advertisement
4/6
സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില 53360 രൂപയായിരുന്നു. പിന്നീട് 400 രൂപ വര്‍ധിച്ചെങ്കിലും തൊട്ടടുത്ത ദിവസം 320 രൂപ കുറഞ്ഞിട്ടാണ് 53440 രൂപയിലെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഈ വിലയില്‍ തുടരുന്നത്.
advertisement
5/6
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും.
advertisement
6/6
സ്വര്‍ണ വില, പണിക്കൂലി, നികുതി എന്നിവ ചേര്‍ത്തുള്ള സംഖ്യയാണ് ആഭരണം വാങ്ങുമ്പോള്‍ ജുവലറികളില്‍ ഉപഭോക്താവ് നല്‍കേണ്ട തുക. ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 58000 രൂപ വരെ പ്രതീക്ഷിക്കാം.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: ഓണത്തിന് സ്വർണം വാങ്ങാനാണോ പ്ലാൻ? ഇനി മടിക്കണ്ട; ഇന്നത്തെ വില അറിയാം