Gold Price Today: സ്വർണവിലയിൽ വൻവർധനവ്; കുതിപ്പ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യാന്തര വില ഔൺസിന് 2,605 ഡോളർ വരെ താഴ്ന്നെങ്കിലും ഇന്ന് 2,645 ഡോളറിലേക്ക് കയറിയിട്ടുണ്ട്
advertisement
1/5

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 560 രൂപ വർധിച്ച് 56,760 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു.
advertisement
2/5
ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 56,960 രൂപയിലാണ് വിൽപന തുടർന്നത്. ഈ മാസം തുടക്കം മുതൽ തന്നെ വില ഗ്രാമിന് ഏഴായിരത്തിന് മുകളിൽ തുടരുകയാണ്.
advertisement
3/5
സ്വർണവില ഗ്രാമിന് 7000 കടന്നതോടെ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ആഗോളവിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
advertisement
4/5
രാജ്യാന്തര സ്വർണവില, ഡോളറിന്റെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഇടാക്കുന്ന വില (ബാങ്ക് റേറ്റ്), മുംബൈ വിപണിയിലെ വില, വ്യാപാരികളുടെ ലാഭമാർജിൻ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് സ്വർണ വിലയിൽ വ്യത്യാസം വരുന്നത്.
advertisement
5/5
രാജ്യാന്തര വില ഔൺസിന് 2,605 ഡോളർ വരെ താഴ്ന്നെങ്കിലും ഇന്ന് 2,645 ഡോളറിലേക്ക് കയറിയിട്ടുണ്ട്. ഡോളറിനെതിരെ കനത്ത സമ്മർദ്ദമാണ് രൂപ നേരിടുന്നത്. എങ്കിലും റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് 84ലേക്ക് മൂല്യം ഇടിയാതെ പിടിച്ചുനിൽക്കാന്‍ സാധിച്ചു.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വർണവിലയിൽ വൻവർധനവ്; കുതിപ്പ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന്