ജി എസ് ടി 2.0: കാറുകളുടെ വില കുറയ്ക്കാന് കമ്പനികള്; ഉപയോക്താക്കള്ക്ക് ലക്ഷത്തിലേറെ തുക ലാഭിക്കാനായേക്കുമെന്ന് സൂചന
- Published by:ASHLI
- news18-malayalam
Last Updated:
ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യയും ടാറ്റാ മോട്ടോഴ്സും റെനോൾട്ട് ഇന്ത്യയും തങ്ങളുടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ വില കുറച്ചതായി ഞായറാഴ്ച അറിയിച്ചു
advertisement
1/5

ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി രാജ്യത്ത് വിൽപ്പന നടത്തുന്ന വാഹനങ്ങളുടെ വിലയില്‍ വലിയതോതിലുള്ള കുറവ് ഉണ്ടായേക്കും. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കള്‍ കാറുകളുടെ വിലയില്‍ ഇളവ് വരുത്തി ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തി തുടങ്ങിയിട്ടുണ്ട്. ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യയും ടാറ്റാ മോട്ടോഴ്സും റെനോൾട്ട് ഇന്ത്യയും തങ്ങളുടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ വില കുറച്ചതായി ഞായറാഴ്ച അറിയിച്ചു. ഹ്യൂണ്ടായി തങ്ങളുടെ മോഡലുകളുടെ വില 2.4 ലക്ഷം രൂപ വരെ കുറച്ചു. അതേസമയം, ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില 4.65 ലക്ഷം രൂപവരെയും കുറച്ചതായി അറിയിച്ചു. ഹ്യൂണ്ടായിയുടെ വെര്‍ണയ്ക്ക് 60,640 രൂപയാണ് കുറച്ചത്. അതേസമയം, പ്രീമിയം എസ് യുവി ടക്സണിന്റെ വില 2.4 ലക്ഷം രൂപയോളവും കുറച്ചു. സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഇളവ് ലഭിച്ചു തുടങ്ങും. ഉത്സവസീണസില്‍ കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 73,808 രൂപ മുതല്‍ 2.4 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുമെന്ന് അവര്‍ അറിയിച്ചു.
advertisement
2/5

ഈ പരിഷ്കരണം വാഹനവ്യവസായത്തിന് ഗുണകരമാകുമെന്ന് മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനയാത്ര കൂടുതല്‍ ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഉന്‍സൂ കിം പറഞ്ഞു. യാത്രാ വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാന്‍ പുരോഗമനപരമായ തീരുമാനമെടുത്ത ഇന്ത്യാ ഗവണ്‍മെന്റിനെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു, അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സും തങ്ങളുടെ വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന് അറിയിച്ചു. ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 30000 രൂപ മുതല്‍ 4.65 ലക്ഷം രൂപയുടെ വരെ ഇളവാണ് ലഭിക്കുക. യാത്രാ വാഹനങ്ങളുടെ വില കമ്പനി നേരത്തെ കുറച്ചിരുന്നു.മറ്റൊരു പ്രമുഖ വാഹനനിര്‍മാതാക്കളായ ടോയോട്ടയും തങ്ങളുടെ വാഹനങ്ങളുടെ വില കുറച്ചതായി അറിയിച്ചു. ഇത്തരമൊരു ചരിത്രപരമായ തീരുമാനമെടുത്തതിന് കമ്പനി വൈസ് പ്രസിഡന്റ്(സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ് ആന്‍ഡ് പ്രോഫിറ്റ് എന്‍ഹാന്‍സ്മെന്റ്) വരീന്ദര്‍ വാധ്വ കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ചു.
advertisement
3/5
ഗ്ലാന്‍സ-85,300 രൂപ വരെ. ടെയ്സര്‍-1,11,100 രൂപ വരെ. റൂമയോണ്‍-48,700 രൂപ വരെ. ഹൈറൈഡര്‍-65400 രൂപ വരെ. ക്രിസ്റ്റ-1,80,600 രൂപ വരെ. ഹൈക്രോസ്-1,15,800 രൂപ വരെ. ഫോര്‍ച്യൂണര്‍ 3,49,000 രൂപ വരെ. ലെജന്‍ഡര്‍- 3,34,000 രൂപ വരെ. ഹിലക്സ്- 2,52,700 രൂപ വരെ. കാമ്രി- 1,01,800 രൂപ വരെ. വെല്‍ഫയര്‍- 2,78,000 രൂപ വരെ. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കിയും വൈകാതെ തന്നെ തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകള്‍ക്ക് കാര്യമായ വിലക്കുറവ് ഉണ്ടാകുമെന്ന് മാരുതി സുസുക്കി ആര്‍സി ഭാര്‍ഗവ ഇതിനോടകം തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഇതില്‍ ചില ചെറിയ കാറുകളും ഉള്‍പ്പെടാനാണ് സാധ്യത. വിലക്കുറവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും വിവിധ മോഡലുകള്‍ക്ക് 35,000 രൂപ മുതല്‍ 2.25 ലക്ഷം രൂപയുടെ വരെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
advertisement
4/5
മാരുതിയുടെ ആള്‍ട്ടോ കെ10 മുതല്‍ പ്രീമിയം മോഡലായ ഇന്‍വിക്ടോയില്‍ വരെ കാര്യമായ വിലക്കുറവ് ഉണ്ടാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്‍വിക്ടോയ്ക്ക് 2.25 ലക്ഷം രൂപയുടെ വരെ വിലക്കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കെ 10, എസ്പ്രസ്സോ, സെലേരിയോ, വാഗണര്‍ തുടങ്ങിയ വന്‍ ജനപ്രീതിയുള്ള മോഡലുകള്‍ക്കും കാര്യമായ വിലക്കുറവ് ഉണ്ടായേക്കും. സ്വിഫ്റ്റ്, ഡിസൈര്‍, ബലേനോ, ഫ്രോണ്‍ക്സ് എന്നീ മോഡലുകള്‍ക്ക് യഥാക്രമം 58,000 രൂപ, 61,000 രൂപ, 68,000 രൂപ എന്നിങ്ങനെ വില കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂട്ടിലിറ്റി വെഹിക്കില്‍ വിഭാഗത്തില്‍ ബ്രെസ്സ, എര്‍ട്ടിക എന്നീ ജനപ്രിയ മോഡലുകള്‍ക്ക് യഥാക്രമം 78,000 രൂപ 41,000 രൂപ എന്നിങ്ങനെ കുറയാന്‍ സാധ്യതയുണ്ട്. ജിമ്നിക്ക് 1.14 ലക്ഷം രൂപയും മാരുതി സുസുക്കി എക്സല്‍6ന് 35,000 രൂപയും കുറയുമെന്ന് കരുതുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.തങ്ങളുടെ യാത്രാ വാഹന വിഭാഗത്തില്‍ വിലയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1.56 ലക്ഷം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇന്റേണല്‍ കംബസ്ഷന്‍ എന്‍ജിന്‍ മോഡലുകളുടെയും പുതുക്കിയ വിലകള്‍ സെപ്റ്റംബര്‍ ആറ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അവര്‍ പറഞ്ഞു.
advertisement
5/5
എല്ലാ ഡീലര്‍ഷിപ്പുകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഇത് പുതുക്കിയതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. ''എല്ലാവരും സെപ്റ്റംബര്‍ 22 മുതലെന്നാണ് പറയുന്നത്. എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ മുതൽ എന്നാണ് പറയുന്നത്. സെപ്റ്റംബര്‍ ആറ് മുതല്‍ ജിഎസ്ടി ആനുകൂല്യങ്ങള്‍ നേടാം. 1.56 ലക്ഷം രൂപയുടെ വരെ ഇളവ് നേടൂ, അദ്ദേഹം പറഞ്ഞു. ബൊലേനോ, നിയോ ശ്രേണിയില്‍ 1.27 ലക്ഷം രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. എക്സ് യുവി3എക്ഒ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ യഥാക്രമം 1.4 ലക്ഷം രൂപയുംട 1.56 ലക്ഷം രൂപയും കുറഞ്ഞു. ഥാര്‍ 2WD(ഡീസല്‍), ഥാര്‍ 4WD(ഡീസല്‍) എന്നിവയ്ക്ക് യഥാക്രമം 1.35 ലക്ഷം രൂപയും 1.01 ലക്ഷം രൂപയും കുറച്ചു. സ്കോര്‍പിയോ ക്ലാസിക്കിന് 1.01 ലക്ഷം രൂപയും സ്കോര്‍പിയോ എന്നിന് 1.45 ലക്ഷം രൂപയും ഥാര്‍ റോക്സിന് 1.33 ലക്ഷം രൂപയും കുറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Money/
ജി എസ് ടി 2.0: കാറുകളുടെ വില കുറയ്ക്കാന് കമ്പനികള്; ഉപയോക്താക്കള്ക്ക് ലക്ഷത്തിലേറെ തുക ലാഭിക്കാനായേക്കുമെന്ന് സൂചന