Petrol price | ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ പെട്രോൾ വില കൂടിയത് 7.54 രൂപ; രാജ്യം ഏറ്റവും വലിയ വിലവർദ്ധന നേരിട്ടപ്പോൾ
- Published by:user_57
- news18-malayalam
Last Updated:
എല്ലാ ദിവസവും രാവിലെ ആറു മണിക്ക് രാജ്യത്തെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ നിരക്ക് പ്രഖ്യാപിക്കാറുണ്ട്
advertisement
1/6

എല്ലാ ദിവസവും രാവിലെ ആറു മണിക്ക് രാജ്യത്തെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ നിരക്ക് (Petrol Diesel price) എത്രയെന്ന് പ്രഖ്യാപിക്കപ്പെടുന്ന രീതിയാണ് 2017 മുതൽ പുന്തുടർന്നു പോകുന്നത്. ഏറെ നാളുകളായി കേന്ദ്രസർക്കാർ വില പരിഷ്കരണം എത്തും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. എന്നാലും സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന നികുതിയും ചരക്കു കൂലിയും നിമിത്തം പെട്രോൾ വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്
advertisement
2/6
ലിറ്ററിന് 50 രൂപയിൽ നിന്നും 100 രൂപ എന്ന തലത്തിലെത്താൻ ഏകദേശം 15 വർഷം വേണ്ടി വന്നു. 2008 ജൂൺ മാസത്തിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 50 രൂപയിൽ എത്തിയത്. എന്നാൽ ചരിത്രം അതുവരെക്കണ്ട ഏറ്റവും വലിയ വിലവർധന ഉണ്ടായ ഒരു കാലമുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഒന്ന് നേരം പുലർന്നപ്പോൾ അന്ന് രാജ്യമെമ്പാടും പെട്രോളിന് കൂടിയത് അത്ര നിസാര തുകയൊന്നുമല്ല, ലിറ്ററിന് 7.54 രൂപയായിരുന്നു. നികുതി ഇനങ്ങൾ കൂടി ചേർത്ത് 8.49 രൂപയായിരുന്നു അന്ന് ബാംഗ്ലൂർ നഗരത്തിൽ മാത്രം ഉയർന്നത്
advertisement
4/6
അതുവരെ ലിറ്ററിന് അഞ്ചു രൂപ ഉയർത്തിയതായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധന. എന്നാൽ, 2012ൽ പാർലമെന്റ് ബജറ്റ് സെഷൻ അവസാനിപ്പിച്ചതും അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് ചില 'കഠിന തീരുമാനങ്ങൾ' വേണ്ടിവരും എന്ന് പ്രഖ്യാപനം നടത്തിയത്
advertisement
5/6
ഡൽഹിയിൽ 73.18 രൂപ, മുംബൈയിൽ 78.57 രൂപ, കൊൽക്കത്തയിൽ 77.88 രൂപ, ചെന്നൈയിൽ 77.53 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ വില നിലവാരം എന്ന് അക്കാലത്തെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു
advertisement
6/6
വെസ്റ്റ് ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ പെട്രോൾ വിലവർധിക്കുന്നു എന്ന് റിപോർട്ടുണ്ട്. എന്നാൽ വർദ്ധനവ് 50 പൈസയിൽ അധികമായിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Money/
Petrol price | ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ പെട്രോൾ വില കൂടിയത് 7.54 രൂപ; രാജ്യം ഏറ്റവും വലിയ വിലവർദ്ധന നേരിട്ടപ്പോൾ