TRENDING:

Gold price | ഒരു ലക്ഷം രൂപ കൊടുത്താൽ എത്ര സ്വർണം കിട്ടും? ആഭരണം വാങ്ങാൻ പോകുന്നവർ അറിയേണ്ടത്

Last Updated:
ആഭരണമായി അണിഞ്ഞു നടക്കാൻ മാത്രമല്ല, വളരെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗം കൂടിയാണ് സ്വർണം
advertisement
1/9
Gold price | ഒരു ലക്ഷം രൂപ കൊടുത്താൽ എത്ര സ്വർണം കിട്ടും? ആഭരണം വാങ്ങാൻ പോകുന്നവർ അറിയേണ്ടത്
സ്വർണം വാങ്ങാൻ ഇഷ്‌ടപ്പെടുന്നവരാണ് പലരും. ഒരുപാട് എന്ന ചിന്തയില്ലെങ്കിലും, ആവശ്യത്തിന് സ്വർണം കിട്ടിയാൽ സന്തോഷമാണ് പലർക്കും. എന്നാൽ സ്വർണ്ണവില (Gold Price) ഈ സ്വപ്നത്തെ അനുദിനം വിദൂരമാക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ആഭരണമായി അണിഞ്ഞു നടക്കാൻ മാത്രമല്ല, വളരെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗം കൂടിയാണ് എന്നത് സ്വർണത്തിന്റെ മൂല്യം എത്ര വില കൂടിയാലും ഉയരത്തിൽ നിലനിർത്തും
advertisement
2/9
രണ്ടക്കം വിലയ്ക്ക് ഏതാണ്ട് ഒരു പതിറ്റാണ്ടു മുൻപ് ലഭിച്ചിരുന്ന സ്വർണാഭരണങ്ങൾ അഞ്ചക്കത്തിലേക്ക് കടന്നിട്ടു വർഷങ്ങളായി. ഒരു ലക്ഷം രൂപ എന്ന തുക അത്ര നിസാരമല്ലെങ്കിലും, അത്രയും കൊടുത്താൽ തന്നെ ലഭിക്കുന്ന സ്വർണം എത്രത്തോളമുണ്ടാകും എന്ന് ആർക്കും ഒരു തിട്ടവുമുണ്ടാകില്ല. എങ്കിൽ അതെങ്ങനെ എന്ന് ഇവിടെ പരിശോധിക്കാം (തുടർന്ന് വായിക്കുക)
advertisement
3/9
കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു പിടിയും തരാത്ത നിലയ്ക്ക് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഈ ദിവസങ്ങളിൽ സ്വർണം വിൽക്കുന്നത്. ഇനി കൂടുമോ കുറയുമോ എന്നതാണ് അടുത്ത ചിന്ത
advertisement
4/9
സ്വർണത്തിന്റെ അന്തിമ വില എന്ന് പറയുന്നത് ദിവസവും പുറത്തുവരുന്ന വിപണിവില മാത്രമല്ല. ഇത് ജൂവലറികളിലെത്തുമ്പോൾ പണിക്കൂലി, ജി.എസ്.ടി. എന്നിവ കൂടി ചേർന്ന ശേഷമാകും ഉപഭോക്താവിന്റെ കൈകളിലെത്തുക. പണിക്കൂലി കുറച്ച് പലരും വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ട്
advertisement
5/9
ഇന്നത്തെ വിപണിവില പ്രകാരം ഒരു പവൻ സ്വർണം അഥവാ എട്ടു ഗ്രാം വാങ്ങാൻ 45,480 രൂപ നൽകേണ്ടി വരും. ഇതിനു മേക്കിങ് ചാർജ് പത്തു ശതമാനം എന്ന നിലയിൽ കൂട്ടിയാൽ തന്നെ 4,548 രൂപ അധികമാകും. ടാക്സ് പരിധിയിൽ വരിക 50,028 രൂപ. ഇതിലേക്ക് മൂന്നു ശതമാനം ജി.എസ്.ടിയും വന്നാൽ 1,500.84 വീണ്ടും കൂടും
advertisement
6/9
അതിനാൽ 51,528.84 രൂപയ്ക്കാകും ഒരു പവൻ സ്വർണം വാങ്ങാൻ സാധിക്കുക. അപ്പോൾ ഒരു ലക്ഷം രൂപയും കൊണ്ടുപോയാൽ 1.94 പവൻ (1 പവൻ, 7.53 ഗ്രാം) സ്വർണം വാങ്ങാം. എന്നാൽ ഇതിലും വ്യത്യാസം വരാൻ സാധ്യതയുണ്ട്
advertisement
7/9
ഡിസൈൻ, കരവിരുത്, ഫിനിഷ് എന്നിവ ചേർന്നാൽ, വിപണിവിലയേക്കാൾ എട്ടു മുതൽ 35 ശതമാനം വരെ സ്വർണവിലയിൽ വ്യതിയാനം വരും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹോൾസെയിൽ വിലയ്ക്ക് സ്വർണം വിൽക്കുന്നവർ, മറ്റു ലോഹങ്ങളും ഉൾപ്പെടുത്തി ആഭരണം ചെയ്യുന്നവർ എന്നിവർ അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിലക്കുറവിൽ സ്വർണം വിൽക്കാറുണ്ട്
advertisement
8/9
ഒരു പവൻ സ്വർണത്തിന്റെ ഈ മാസത്തെ വില. നവംബർ 1- 45120, നവംബർ 2- 45200, നവംബർ 3- 45,280 (മാസത്തെ ഏറ്റവും കൂടിയ നിരക്ക്), നവംബർ 4- 45200, നവംബർ 5- 45200, നവംബർ 6- 45080, നവംബർ 7- 45000, നവംബർ 8- 44880, നവംബർ 9- 44,560, നവംബർ 10- 44800, നവംബർ 11- 44440, നവംബർ 12- 44440
advertisement
9/9
നവംബർ 13- 44,360 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), നവംബർ 14- 44440, നവംബർ 15- 44760, നവംബർ 16- 44760, നവംബർ 17- 45240, നവംബർ 18- 45240, നവംബർ 19- 45240, നവംബർ 20- 45240, നവംബർ 21- 45,480 (മാസത്തെ ഏറ്റവും വലിയ നിരക്ക്), നവംബർ 22- 45,480 (മാസത്തെ ഏറ്റവും വലിയ നിരക്ക്), നവംബർ 23- 45,480 (മാസത്തെ ഏറ്റവും വലിയ നിരക്ക്), നവംബർ 24- 45,480 (മാസത്തെ ഏറ്റവും വലിയ നിരക്ക്)
മലയാളം വാർത്തകൾ/Photogallery/Money/
Gold price | ഒരു ലക്ഷം രൂപ കൊടുത്താൽ എത്ര സ്വർണം കിട്ടും? ആഭരണം വാങ്ങാൻ പോകുന്നവർ അറിയേണ്ടത്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories