TRENDING:

SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും

Last Updated:
മികച്ച ഉപയോക്തൃ സേവനം ലഭ്യമാക്കുന്നതാണ് എസ്ബിഐയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. വീട്ടിലിരുന്ന് തന്നെ പണമിടപാട് നടത്താനും ഓൺലൈൻ ഷോപ്പിങ്, മൊബൈൽ റീച്ചാർജിങ്, മറ്റ് ബിൽ പേയ്മെന്‍റ് എന്നിവ അനായാസം കൈകാര്യം ചെയ്യാനുമാകും
advertisement
1/4
SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും
ന്യൂഡൽഹി; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എസ്ബിഐയുടെ ഇന്‍റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നീ സേവനങ്ങൾക്ക് ഇന്ന് തടസം നേരിട്ടേക്കാമെന്നാണ് അറിയിപ്പ്.
advertisement
2/4
നിലവിലുള്ള ഓൺലൈൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതിക ജോലികൾ നടക്കുന്നതിനാലാണ് സേവനങ്ങൾ ഈ ദിവസം തടസപ്പെടുന്നത്. അപ്ഗ്രേഡ് ജോലികൾക്ക് ഉപയോക്താക്കളുടെ പിന്തുണ ആവശ്യപ്പെടുന്ന എസ്ബിഐ, അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ട്വീറ്റിൽ വ്യക്തമാക്കുന്നു.
advertisement
3/4
മികച്ച ഉപയോക്തൃ സേവനം ലഭ്യമാക്കുന്നതാണ് എസ്ബിഐയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. വീട്ടിലിരുന്ന് തന്നെ പണമിടപാട് നടത്താനും ഓൺലൈൻ ഷോപ്പിങ്, മൊബൈൽ റീച്ചാർജിങ്, മറ്റ് ബിൽ പേയ്മെന്‍റ് എന്നിവ അനായാസം കൈകാര്യം ചെയ്യാനുമാകും. ഇന്‍റർനെറ്റ് ബാങ്കിങ് കൂടാതെ യോനോ വഴിയും ഈ സേവനങ്ങളെല്ലാം ഉപയോക്താവിന് നടത്താനാകും. കൂടാതെ അക്കൌണ്ട് വിശദാംശങ്ങൾ ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ ഉപയോക്താവിന് മനസിലാക്കാനാകും.
advertisement
4/4
കാർ വായ്പ, ഭവന വായ്പ, സ്വർണപ്പണയ വായ്പ, വ്യക്തിഗത വായ്പ എന്നിവയും വീട്ടിലിരുന്ന് അപേക്ഷിക്കാനാകും. യോനോ വഴി വായ്പകൾക്ക് അപേക്ഷിക്കുന്നവർക്ക് പലിശ നിരക്കിൽ ഇളവും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. യോനോ വഴി വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നേടിയെടുക്കാനാകും. ഇത്തരത്തിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ ഡോക്യുമെന്‍റ് ഒപ്പിടാൻ വേണ്ടി മാത്രം ബാങ്കിൽ പോയാൽ മതി.
മലയാളം വാർത്തകൾ/Photogallery/Money/
SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories