TRENDING:

Neena Gupta | 49-ാം വയസിൽ വിവാഹം; നീന ഗുപ്ത 66-ാം വയസിൽ ഗർഭിണിയോ?

Last Updated:
വിവാഹം ചെയ്യാതെ അമ്മയാവാനുള്ള ശക്തമായ തീരുമാനവുമായി മുന്നോട്ടു പോയ നടിയാണ് നീന ഗുപ്ത
advertisement
1/6
Neena Gupta | 49-ാം വയസിൽ വിവാഹം; നീന ഗുപ്ത 66-ാം വയസിൽ ഗർഭിണിയോ?
വാർപ്പുമാതൃകകളെയും ചട്ടക്കൂടുകളെയും ഇത്രകണ്ട് ഉടച്ചുവാർത്ത മറ്റൊരു നടി ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ നീന ഗുപ്തയ്ക്ക് (Neena Gupta) പകരക്കാരി ഉണ്ടാവില്ല. അഭിനയ മികവിന്റെ കാര്യത്തിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും നീന ഗുപ്തയ്ക്ക് തുല്യം നീന മാത്രം. മൂന്നര പതിറ്റാണ്ടു മുൻപ്, വിവാഹം ചെയ്യാതെ അമ്മയാവാനുള്ള ശക്തമായ തീരുമാനവുമായി മുന്നോട്ടു പോയ നടിയാണ് നീന ഗുപ്ത. കൂട്ടുകാരനായ ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചഡ്‌സിൽ നിന്നും ഗർഭം ധരിച്ച നീന, മസാബ ഗുപ്ത എന്ന മകൾക്ക് ജന്മം നൽകുകയും അവളെ മിടുക്കിയാക്കി വളർത്തുകയും ചെയ്തു
advertisement
2/6
മറ്റൊരു വിവാഹം പോലും ചെയ്യാതെ, മസാബാ ഗുപ്ത എന്ന ഇന്ത്യയിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ വളർന്നു വരുന്നത് വരെ നീന മകൾക്ക് പിന്നിലെ നെടുംതൂണായി നിലകൊണ്ടു. അച്ഛൻ ഒപ്പമില്ലാത്ത കുഞ്ഞായി വളർന്ന മസാബയും നിരവധി വെല്ലുവിളികളിലൂടെ കടന്നു പോയി. ഒടുവിൽ, വിമാനത്തിൽ വച്ച് കണ്ട പരിചയം പ്രണയത്തിലെത്തി, 49-ാം വയസിൽ വിവേക് മെഹ്‌റ എന്ന ചാർട്ടേഡ് അക്കൗണ്ടന്റുമായി നീന ഗുപ്ത വിവാഹിതയായി. വിവാഹം, നീനയ്ക്ക് സ്വയം കണ്ടെത്താനുള്ള അവസരങ്ങൾ ഒരുക്കി നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
ഇന്ന് നീനയ്ക്ക് പ്രായം 66 വയസ്, മകൾ മസാബ ഗുപ്തയ്ക്ക് 36 വയസും. മസാബയും ആദ്യ വിവാഹം വേർപിരിഞ്ഞതിനെ തുടർന്ന് രണ്ടാമത് വിവാഹം ചെയ്തു. ഇന്ന് നീന ഒരു മകളുടെ അമ്മയും കൊച്ചുമകളുടെ അമ്മൂമ്മയുമാണ്. മസാബ അവരുടെ മേക്കപ്പ് ബ്രാൻഡായ 'ലവ് ചൈൽഡ്' വിജയകരമായി നടത്തിപ്പോരുന്നു. വിവാഹജീവിതത്തിനു പുറത്തുണ്ടാവുന്ന കുഞ്ഞുങ്ങളെ സൂചിപ്പിക്കുന്ന ആ പേര് മസാബ, അവരുടെ ബ്രാൻഡിന് വേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. ഈ പ്രായത്തിൽ നീന ഗുപ്ത രണ്ടാമതും അമ്മയാവുന്നുവോ എന്ന ചോദ്യം ചൂടുപിടിച്ചു കഴിഞ്ഞു
advertisement
4/6
2018ൽ നീന ഗുപ്ത നായികയായ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. 25 വയസുള്ള മകന്റെ അമ്മ, വീണ്ടും ഗർഭണിയായതിനെ ചുറ്റിപ്പറ്റിയായിരുന്നു ഈ ചിത്രം. സിനിമ ജീവിതമായോ എന്നാണ് ഇപ്പോൾ കേൾക്കുന്ന ചോദ്യം. നടൻ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മി മന്ദാനയുടെയും വിവാഹ സൽക്കാര ചടങ്ങിൽ നീനയും ഭർത്താവും പങ്കെടുത്തിരുന്നു. മിനിമൽ ഡിസൈൻ ഉള്ള തൂവെള്ള സാരിയായിരുന്നു നീന ഗുപ്തയുടെ വേഷം. പാപ്പരാസി ക്യാമറകളിൽ നീനയുടെ രൂപം പതിഞ്ഞതും മറ്റൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചു
advertisement
5/6
നിറവയർ എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന വിധമാണ് നീന സാരി കൊണ്ട് മറച്ച വയറിനു മുകളിൽ കൈവച്ചത്. തൊട്ടരികെ ഭർത്താവ് വിവേക് മെഹ്‌റയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയുടെ സ്ഥിരം ഹ്യൂമർ സെൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് നീന ഇതിനുള്ള മറുപടി കൊടുത്തത്‌. "ഇതാണ് എനിക്ക് വേണ്ടത്, ജീവിത യാഥാർഥ്യമാകുന്ന ബഡായ് ഹോ" എന്ന് പറഞ്ഞു കൊണ്ട് നീന ഈ രൂപത്തിന് പിന്നിലെ കാരണം വ്യക്തമാക്കി
advertisement
6/6
"ഇത് ബഡായ് ഹോ അല്ല. ഞാൻ ഗർഭിണിയല്ല. വാസ്തവമെന്തെന്നാൽ, ഈ സാരി മെറ്റീരിയൽ നല്ല കനമുള്ളതാണ്. ഇത് ധരിച്ചാൽ, എന്റെ രൂപവും അതനുസരിച്ച് കനമുള്ളതായി തോന്നും," നീന വിശദമാക്കി. മറ്റൊരു കാര്യം കൂടി പറഞ്ഞുകൊണ്ടാണ് നീന അവരുടെ വാക്കുകൾ അവസാനിപ്പിച്ചത്. "ഈ പ്രായത്തിലെ എന്റെ ഗർഭധാരണത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ എനിക്കിഷ്‌ടമായി. ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മൾ പുരോഗമിക്കുന്നു എന്നതിന് തെളിവാണിത്," നീന ഗുപ്ത പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Neena Gupta | 49-ാം വയസിൽ വിവാഹം; നീന ഗുപ്ത 66-ാം വയസിൽ ഗർഭിണിയോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories