TRENDING:

16 ഐഫോണുകളും 2 മാക് ബുക്കും റിട്ടേൺ ചെയ്ത് ആമസോണിൽനിന്ന് 20 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

Last Updated:
Amazon iPhone scam | ആമസോണിലെ മുൻ ജീവനക്കാരനായ ഒരു സുഹൃത്തിന്റെ സഹായത്തോടെ പ്രതി 16 ഐഫോണുകളുടെയും 2 മാക്ബുക്കുകളുടെയും വ്യാജ റിട്ടേണുകൾ നൽകിയത്
advertisement
1/7
16 ഐഫോണുകളും 2 മാക് ബുക്കും റിട്ടേൺ ചെയ്ത് ആമസോണിൽനിന്ന് 20 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
Amazon iPhone scam | റീഫണ്ട് തട്ടിപ്പിലൂടെ ആമസോണിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത 22കാരനായ എഞ്ചിനിയറിങ് വിദ്യാർഥി ബംഗളൂരുവിൽ അറസ്റ്റിലായി. നോർത്ത് ബെംഗളൂരുവിൽ താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി ചിരാഗ് ഗുപ്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐഫോൺ, മാക് ബുക്ക് തുടങ്ങിയ ഗാഡ്ജറ്റുകൾ വാങ്ങിയ ശേഷം റിട്ടേൺ നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. എന്നാൽ ഉൽപന്നങ്ങൾ റിട്ടേൺ നൽകാതെ അവ മറിച്ചുവിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
advertisement
2/7
ആമസോണിലെ മുൻ ജീവനക്കാരനായ ഒരു സുഹൃത്തിന്റെ സഹായത്തോടെ ചിരാഗ് ഗുപ്ത 16 ഐഫോണുകളുടെയും 2 മാക്ബുക്കുകളുടെയും വ്യാജ റിട്ടേണുകൾ നൽകി. ഉൽപന്നം തിരികെ ലഭിച്ചുവെന്ന് കാണിക്കാൻ ആമസോണിന്‍റെ ബാക്കെൻഡ് സിസ്റ്റത്തിൽ കൃത്രിമം കാണിക്കുകയാണ് ചെയ്തതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സിസ്റ്റം അപ്‌ഡേറ്റ് ചെയ്‌തതിനാൽ, വാങ്ങുന്നയാൾക്ക് (ചിരാഗ് ഗുപ്ത) സംശയത്തിന് ഇട നൽകാതെ എല്ലാ ഉൽപന്നങ്ങൾക്കും ആവശ്യമായ റീഫണ്ട് ലഭിക്കും.
advertisement
3/7
ചിരാഗ് ഓർഡർ ചെയ്ത ഉൽപന്നങ്ങളിൽ മെയ് 15 ന് വാങ്ങിയ 1.27 ലക്ഷം രൂപ വിലമതിക്കുന്ന iPhone 14 Pro Max, മെയ് 16 ന് വാങ്ങിയ 84,999 രൂപയുടെ iPhone 14, മെയ് 17 ന് വാങ്ങിയ 90,999, 84,999 രൂപ വിലയുള്ള രണ്ട് iPhone 14 മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. ഈ ഐഫോണുകളുടെ പണമടയ്ക്കൽ ക്രെഡിറ്റ് ഉപയോഗിച്ചാണ് നടത്തിയത്.
advertisement
4/7
തുടർച്ചയായി ഉൽപന്നങ്ങൾ വാങ്ങുകയും റിട്ടേൺ നൽകുകയും ചെയ്യുന്ന ഗുപ്തയുടെ രീതിയിൽ ആമസോണിന് സംശയം തോന്നി. അപ്പോഴാണ് ഈ സാധനങ്ങൾ യഥാർത്ഥത്തിൽ തിരികെ ലഭിച്ചില്ലെന്ന് അവർ കണ്ടെത്തിയത്. ആമസോൺ സിസ്റ്റം പരിശോധിച്ചപ്പോൾ ഈ ഉൽപന്നങ്ങൾ ഒരേ വിലാസത്തിൽ നിന്ന് വാങ്ങുകയും "റിട്ടേൺ ചെയ്തു" എന്ന് അടയാളപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ ഇവ ഒരിക്കലും ഇൻവെന്ററിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
advertisement
5/7
ഇതേത്തുടർന്ന് ഒരു ജീവനക്കാരനെ ഗുപ്തയെ സന്ദർശിച്ച് അദ്ദേഹം ആ ഉപകരണങ്ങളെല്ലാം തിരികെ നൽകിയത് എന്തുകൊണ്ടെന്ന് അന്വേഷിക്കാൻ വേണ്ടി നിയോഗിച്ചു. ഗുപ്തയുമായി സൌഹൃദം സ്ഥാപിച്ചശേഷം ആമസോൺ ജീവനക്കാരൻ തന്ത്രപൂർവം കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. താൻ വാങ്ങിയ ഉപകരണങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഗുപ്ത ഇയാളോട് സമ്മതിച്ചു. എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള ഒരു സുഹൃത്ത് പറഞ്ഞതുപോലെ, ഉൽപന്നം തിരികെ നൽകാതെ തന്നെ റീഫണ്ട് ലഭിക്കുന്ന തട്ടിപ്പാണ് കുറച്ചുകാലമായി നടത്തിവരുന്നതെന്നും ഇയാൾ മദ്യലഹരിയിൽ പറഞ്ഞു.
advertisement
6/7
ഗുപ്തയിൽ നിന്ന് 20.34 ലക്ഷം രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകൾ പോലീസ് പിടിച്ചെടുത്തതായും പ്രതിയുമായി ബന്ധപ്പെട്ട ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലായി 30 ലക്ഷം രൂപ മരവിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
advertisement
7/7
ഈ അഴിമതിയിലെ മുഖ്യപ്രതി സിസ്റ്റത്തിന്റെ പിൻബലത്തിൽ കൃത്രിമം കാണിച്ച മുൻ ആമസോൺ ജീവനക്കാരനാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ ഇടപാടുകൾ വഴിയാണ് ഗുപ്തയും സുഹൃത്തും ഈ സാധനങ്ങൾ വിൽക്കുന്നതെന്നാണ് വിവരം. ഓരോ ഇനത്തിലും കിട്ടുന്ന ലാഭത്തിൽ നിന്ന് ഗുപ്തയ്ക്ക് കമ്മീഷൻ ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Money/Tech/
16 ഐഫോണുകളും 2 മാക് ബുക്കും റിട്ടേൺ ചെയ്ത് ആമസോണിൽനിന്ന് 20 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories