TRENDING:

Koo App | ട്വിറ്ററിന് പകരം പുതിയ സ്വദേശി ആപ്പ്; 'കൂ'വിന് പിന്നിൽ ആര്?

Last Updated:
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ട്വിറ്റര്‍ പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ട്വിറ്റർ ഒരു ഇടനിലക്കാരനാണെന്നും 'സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും' അമേരിക്കൻ സ്ഥാപനമായ ട്വിറ്ററിന് നൽകിയ കർശന സന്ദേശത്തിൽ കേന്ദ്ര ഐടി മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു.
advertisement
1/7
Koo App  | ട്വിറ്ററിന് പകരം പുതിയ സ്വദേശി ആപ്പ്; 'കൂ'വിന് പിന്നിൽ ആര്?
ന്യൂഡൽഹി: കര്‍ഷക സമരത്തെ തുടർന്ന് ചില അക്കൗണ്ടുകൾ തടയുന്നതിനെ ചൊല്ലി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററുമായി കേന്ദ്രം ചില വിവാദങ്ങളിൽ ഉൾപ്പെട്ടതിന് തൊട്ടു പിന്നാലെ ട്വിറ്ററിന് ഇന്ത്യൻ ബദൽ എത്തിയതായി റിപ്പോർട്ടുകൾ. കൂ എന്ന പേരിലുള്ള പുതിയ ആപ്പിൽ വിവിധ വകുപ്പുകളിലെ കേന്ദ്രമന്ത്രിമാരടക്കം അക്കൗണ്ട് തുറന്നതായാണ് വിവരം.
advertisement
2/7
കൂ ആപ്പിന് പിന്നിൽ ആര്? - സംരംഭകരായ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്‌വത്കയും ചേർന്നാണ് കൂ എന്ന മൈക്രോബ്ലോഗിംഗ് സൈറ്റ് സ്ഥാപിച്ചത്. ഓൺ‌ലൈൻ ക്യാബ് ബുക്കിംഗ് സേവനമായ ടാക്‌സി ഫോർ ഷുവർ സ്ഥാപിച്ച വ്യക്തിയാണ് രാധാകൃഷ്ണൻ. അത് പിന്നീട് ഒല ക്യാബിന് വിറ്റു. കൂവിന് മുമ്പ്, മാതൃ കമ്പനിയായ ബോംബിനേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് - ക്വോറയുടെ ഇന്ത്യൻ പതിപ്പായ വോക്കൽ ആരംഭിച്ചിരുന്നു.
advertisement
3/7
കൂ ആപ്പിന്റെ പ്രാധാന്യം കൂടിയത് എപ്പോൾ? - 2020ന്റെ തുടക്കത്തിലാണ് ആപ്ലിക്കേഷൻ ആരംഭിച്ചത്. സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിലെ വിജയത്തെ തുടർന്ന് കൂ ആപ്പും ശ്രദ്ധ പിടിച്ചു പറ്റി. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതോടെ സ്വദേശി ആപ്പുകൾക്ക് ജനങ്ങൾക്കിടയിൽ പ്രിയമേറി. ടിക് ടോക്കിന്റെ പ്രാദേശിക പതിപ്പായ സോഹോ, ചിംഗാരി പോലുള്ള ആപ്ലിക്കേഷനുകളും ഈ സമയം വിജയം കണ്ടിരുന്നു. ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മാൻ കി ബാത്ത് പ്രസംഗത്തിലും കൂ ആപ്പിനെക്കുറിച്ച് പരാമർശിച്ചിരുന്നു.
advertisement
4/7
കൂ ആപ്പിൽ അക്കൗണ്ടുള്ള പ്രമുഖർ - വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നിയമ - ഐടി മന്ത്രി രവിശങ്കർ പ്രസാദ്, പാർലമെന്റ് അംഗങ്ങളായ തേജസ്വി സൂര്യ, ശോഭ കരന്ദ്‌ലാജെ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഇഷാ ഫൌണ്ടേഷന്റെ ജഗ്ഗി വാസുദേവ്, മുൻ ക്രിക്കറ്റ് താരങ്ങളായ ജവഗൽ ശ്രീനാഥ്, അനിൽ കുംബ്ലെ എന്നിവരാണ് ആപ്ലിക്കേഷനിൽ അക്കൗണ്ടുള്ള പ്രമുഖ വ്യക്തികൾ. കൂടാതെ, കേന്ദ്ര ഐടി മന്ത്രാലയം, ഇന്ത്യ പോസ്റ്റ്, നിതി ആയോഗ് എന്നിവ ആപ്ലിക്കേഷനിൽ അക്കൗണ്ടുള്ള സർക്കാർ വകുപ്പുകളിൽ ഉൾപ്പെടുന്നു.
advertisement
5/7
ഉന്നത രാഷ്ട്രീയ നേതാക്കൾ കൂ ആപ്പിൽ ചേർന്നത് എന്തിന്? നിരവധി മന്ത്രിമാരും രാഷ്ട്രീയക്കാരും നിലവിൽ ഇന്ത്യൻ മൈക്രോബ്ലോഗിംഗ് സൈറ്റിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ട്വിറ്ററുമായി വലിയ പ്രശ്നത്തിലാണ് നിലവിൽ ഇന്ത്യൻ ഭരണകൂടം. കര്‍ഷക സമരത്തിനെതിരെ പ്രകോപനപരമായ ഹാഷ് ടാഗ് ക്യാമ്പയിന്‍ നടത്തിയതിനെ തുടര്‍ന്ന് 250 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതില്‍ കേന്ദ്രം ട്വിറ്ററിന് നോട്ടീസയച്ചിരുന്നു.
advertisement
6/7
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ട്വിറ്റര്‍ പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ട്വിറ്റർ ഒരു ഇടനിലക്കാരനാണെന്നും 'സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും' അമേരിക്കൻ സ്ഥാപനമായ ട്വിറ്ററിന് നൽകിയ കർശന സന്ദേശത്തിൽ കേന്ദ്ര ഐടി മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു.
advertisement
7/7
ഇത് നിരസിക്കുന്നത് ശിക്ഷാനടപടികളെ ക്ഷണിച്ചു വരുത്തുമെന്നും സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന് പകരക്കാരനായി സ്വദേശി ആപ്പായ കൂ വിൽ രാഷ്ട്രീയ നേതാക്കളടക്കം അക്കൗണ്ട് തുറന്നിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
Koo App | ട്വിറ്ററിന് പകരം പുതിയ സ്വദേശി ആപ്പ്; 'കൂ'വിന് പിന്നിൽ ആര്?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories