TRENDING:

പൊൻകുന്നത്ത് വാഹനാപകടം; വയോധിക മരിച്ചു; അപകടമുണ്ടാക്കിയത് കാറിന്റെ അമിത വേഗവും അശ്രദ്ധയും

Last Updated:
പൊന്‍കുന്നം ഭാഗത്ത് നിന്നുമെത്തിയ കാര്‍ എതിരെ വന്ന ഓട്ടോയിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവയിലും ഇടിക്കുകയായിരുന്നു.
advertisement
1/9
പൊൻകുന്നത്ത് വാഹനാപകടം;  വയോധിക മരിച്ചു
പൊന്‍കുന്നം പി.പി റോഡിലുണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന സുഹ്റ(58) ആണ് മരിച്ചത്.
advertisement
2/9
മരിച്ച സുഹ്‌റയുടെ ഭര്‍ത്താവ് ഹസനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
advertisement
3/9
കാര്‍ യാത്രികരായ പൊന്‍കുന്നം തച്ചോലിക്കല്‍ കണ്ണന്‍(35) ഭാര്യ മീനു (23)എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
advertisement
4/9
തിങ്കളാഴ്ച വൈകിട്ട് KSRTC ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം.
advertisement
5/9
അമിത വേഗത്തിലെത്തിയ ടാറ്റ ഇൻഡിഗോ കാറാണ് അപകടമുണ്ടാക്കിയത്. തേഞ്ഞുതീരാറായ ടായറുകളുള്ള കാർ അമിതവേഗത്തിലെത്തിയതും അശ്രദ്ധമായുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
advertisement
6/9
പൊന്‍കുന്നം ഭാഗത്ത് നിന്നുമെത്തിയ കാര്‍ എതിരെ വന്ന ഓട്ടോയിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവയിലും ഇടിക്കുകയായിരുന്നു.
advertisement
7/9
അമിത വേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
advertisement
8/9
ഗുരുതര പരിക്കേറ്റവരെ പൊന്‍കുന്നത്തെ സ്വാകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
advertisement
9/9
പി.പി റോഡിലെ ഈ വളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പൊൻകുന്നത്ത് വാഹനാപകടം; വയോധിക മരിച്ചു; അപകടമുണ്ടാക്കിയത് കാറിന്റെ അമിത വേഗവും അശ്രദ്ധയും
Open in App
Home
Video
Impact Shorts
Web Stories