കയർ ഭൂ വസ്ത്രമണിഞ്ഞ് സുന്ദരിയായി വേങ്ങര കുറ്റൂർതോട്; വൈറലായ തോട്ടിൻകരയിലെ കാഴ്ച്ചകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കയർ ഭൂ വസ്ത്രം കൊണ്ട് തോടുകളുടെ ഭിത്തി സംരക്ഷിക്കുന്നത് മലപ്പുറം ജില്ലയിൽ പുതിയ കാര്യമാണ്. ആ സ്ഥലങ്ങളുടെ കാഴ്ച അതിമനോഹരമായത് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ വൈറൽ ആകുകയും ചെയ്തു.
advertisement
1/10

കാഴ്ചകൾ കാണാൻ വേങ്ങര കുറ്റൂർ തോട്ടിൻകരയിലേക്ക് ഒഴുകുകയാണ് നാട്ടുകാർ. കുറ്റൂർ തോട് കടലുണ്ടിപ്പുഴയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് അനാദികാലമായെങ്കിലും തോട്ടിൻ കരയിലൂടെ ഇങ്ങനെ ആളൊഴുകുന്നത് ചരിത്രത്തിൽ ആദ്യം.
advertisement
2/10
എന്ത് കാണാൻ എന്ന് ചോദിച്ചാൽ , കയർ ഭൂ വസ്ത്രം അണിഞ്ഞ തോട്ടിൻകര കാണാൻ, കരയിലെ ഒറ്റമരം കാണാൻ. എന്നാകും മറുപടി.
advertisement
3/10
മരവും ഭൂ വസ്ത്രം അണിഞ്ഞ തോട്ടിൻകരയും ഒക്കെ പശ്ചാത്തലമാക്കി ടിക്ടോക് വിഡിയോ ചെയ്യാനും ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ പോസ്റ്റ് ചെയ്തു ലൈക്കുകൾ നേടാനുമാണ് ആളുകളുടെ ഒഴുക്ക്.
advertisement
4/10
വേങ്ങര പഞ്ചായത്തും ബ്ലോക് പഞ്ചായത്തും സംയുക്തമായി പ്രധാനമന്ത്രി കൃഷി സഞ്ചയി യോജന - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
advertisement
5/10
ചെലവ് കണക്കാക്കുന്നത് 40 ലക്ഷം രൂപ. ആകെ 25000 ചതുരശ്ര മീറ്ററിൽ ആണ് കയർ ഭൂ വസ്ത്രം വിരിക്കുന്നത്. വേങ്ങരയിൽ 4 തോടുകൾ ഇത്തരത്തിൽ സംരക്ഷിക്കപ്പെടും.
advertisement
6/10
കഴിഞ്ഞ വർഷം ധനമന്ത്രി ഡോ.തോമസ് ഐസക് കയർ ഭൂ വസ്ത്രം എന്ന നിർദേശം മുന്നോട്ട് വച്ചപ്പോൾ വേങ്ങര പഞ്ചായത്ത് അത് ഏറ്റെടുക്കുകയായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് വികെ കുഞ്ഞാലൻ കുട്ടി പറയുന്നു.
advertisement
7/10
"കയർ കൂട്ടമായി കൊണ്ട് വന്ന് ഇട്ടപ്പോൾ എല്ലാവർക്കും ആശങ്ക ഉണ്ടായി. ഇത് എങ്ങനെ ആകും എന്ന്? പക്ഷേ ഇപ്പൊൾ അതൊക്കെ മാറി. ഇനി കൂടുതൽ സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കണം"
advertisement
8/10
കയർ ഭൂ വസ്ത്രം കൊണ്ട് തോടുകളുടെ ഭിത്തി സംരക്ഷിക്കുന്നത് മലപ്പുറം ജില്ലയിൽ പുതിയ കാര്യമാണ്.
advertisement
9/10
ആ സ്ഥലങ്ങളുടെ കാഴ്ച അതി മനോഹരമായത് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ വൈറൽ ആകുകയും ചെയ്തു.
advertisement
10/10
ഇതാണ് പദ്ധതിയുടെ സ്വീകാര്യത വർധിപ്പിച്ചത്. മുമ്പ് പ്രകൃതി ദത്ത രീതിയിൽ തോട് സംരക്ഷണം നടപ്പാക്കുക, കൃഷി വ്യാപിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങൾ മാത്രം ആയിരുന്നു ഭൂവസ്ത്രം വിരിക്കൽ കൊണ്ടെങ്കിൽ ഇപ്പൊൾ അത് വിനോദസഞ്ചാരം എന്ന പുതു സാധ്യതയിലേക്ക് കൂടി വഴി തുറക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കയർ ഭൂ വസ്ത്രമണിഞ്ഞ് സുന്ദരിയായി വേങ്ങര കുറ്റൂർതോട്; വൈറലായ തോട്ടിൻകരയിലെ കാഴ്ച്ചകൾ