TRENDING:

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഇത്തവണ പിടികൂടിയത് അഞ്ചര കിലോ സ്വർണം

Last Updated:
മൂന്നു യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 5.236 കിലോ സ്വർണ്ണം. വിപണിയിൽ 2.19 കോടി രൂപ വില വരും. (റിപ്പോർട്ട്: സിവി അനുമോദ്)
advertisement
1/4
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഇത്തവണ പിടികൂടിയത് അഞ്ചര കിലോ സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നായി 5.236 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഇതിന് 2.19 കോടി രൂപ വില മതിക്കും.
advertisement
2/4
അബുദാബിയിൽ നിന്നെത്തിയ അരിമ്പ്ര സ്വദേശി അനൂപിൽനിന്നും 1.12 കിലോ സ്വർണം ആണ് കണ്ടെടുത്തത്. ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.
advertisement
3/4
താമരശ്ശേരി സ്വദേശി ഷൈജ് പുളിക്കലകത്തിൽ നിന്നും 2.36 കിലോ സ്വർണവും  അടിവാരം സ്വദേശി ആഷിഖ് പെട്ടയിൽ നിന്നും 1.756 കിലോ സ്വർണവും ആണ് കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ്  ഇരുവരും കടത്താൻ ശ്രമിച്ചത്.
advertisement
4/4
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. രാജി, അസിസ്റ്റന്റ്‌ കമ്മിഷണർ എ കെ സുരേന്ദ്രനാഥൻ,  കസ്റ്റംസ് സൂപ്രണ്ടുമാരായ ആയ ജ്യോതിർമയി, വി രാധ,  ഇൻസ്പെക്ടർമാരായ ടി എ അഭിലാഷ്, രവിന്ദ്രകുമാർ, പ്രമോദ്, സുധീന്ദ്ര കുമാർ രാജൻ  റായ് തുടങ്ങിവർ ആണ്  കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഇത്തവണ പിടികൂടിയത് അഞ്ചര കിലോ സ്വർണം
Open in App
Home
Video
Impact Shorts
Web Stories