എൺപതുകാരി കിണറ്റിൽ വീണു; രക്ഷിക്കാൻ ചാടിയത് വഴിയാത്രക്കാരനായ ജി.എസ്.ടി ഉദ്യോഗസ്ഥൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കിണറ്റിൽ വീണെങ്കിലും വയോധികയ്ക്ക് കാര്യമായ പരിക്കുകളില്ല.
advertisement
1/4

കൊല്ലം: കിണറ്റിൽ വീണ എൺപതുകാരിയെ രക്ഷിക്കാൻ ചാടിയത് ജി.എസ്.ടി ഉദ്യോഗസ്ഥൻ. നെടുമ്പായിക്കുളം കൊച്ചാലുമൂടിനു സമീപം നൗഷാദ് മനസിലിൽ നൗഷാദിന്റെ മാതാവ് ആയിഷാ ഉമ്മയാണ് കിണറ്റിൽ വീണത്. വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ 25 അടിയോളം തഴ്ച്ചയുള്ള കിണറ്റിൽ കാൽ തെന്നി വീഴുകയായിരുന്നു.
advertisement
2/4
കിണറ്റിൽ വീഴുന്ന ശബ്ദവും നിലവിളിയും കേട്ട് അയൽവാസി സ്ത്രീ നാട്ടുകാരെ വിവരമറിയിച്ചു. ആഴമുള്ള കിണറായതിനാൽ കിണറ്റിലിറങ്ങാൻ പലരും മടിച്ചു. ഈ സമയം ഇതുവഴി കടന്നുപോയ ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥനാണ് വയോധികയ്ക്ക് രക്ഷകനായത്.
advertisement
3/4
കൊട്ടാരക്കര ജി എസ് ടി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥനായ പുതുശ്ശേരികോണം ചരുവിള വീട്ടിൽ അൻസാർ കിണറ്റിലിറങ്ങി. മുങ്ങിപ്പോയ വയോധികയെ തൊടിയിൽ പിടിച്ചു നിർത്തി. നാട്ടുകാർ കയർ ഇട്ടുകൊടുത്തെങ്കിലും വയോധികയുമായി കയറി വരാൻ അൻസാറിന് കഴിഞ്ഞില്ല. ഇതിനിടെ കുണ്ടറയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഉപകരണങ്ങളുപയോഗിച്ച് രണ്ട് പേരെയും സുരക്ഷിതമായി കരയിലെത്തിച്ചു.
advertisement
4/4
കിണറ്റിൽ വീണെങ്കിലും വയോധികയ്ക്ക് കാര്യമായ പരിക്കുകളില്ല. ഫയർ സ്റ്റേഷൻ ഓഫീസർ എസ് ആർ ഗീരീഷ് കുമാറിന്റെ നേതൃതത്തിൽ റെസ്ക്യൂ ഓഫീസർമാരായ അരുൺ രാജ്, അനിൽകുമാർ , സോബേഴ്സ് ,വിനോദ് ടൈറ്റസ് , ശിവലാൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
എൺപതുകാരി കിണറ്റിൽ വീണു; രക്ഷിക്കാൻ ചാടിയത് വഴിയാത്രക്കാരനായ ജി.എസ്.ടി ഉദ്യോഗസ്ഥൻ