TRENDING:

പ്രളയം എല്ലാം കവർന്നെടുത്തിട്ട് മാസം 10 കഴിഞ്ഞു; സർക്കാർ സഹായം ചുവപ്പ്നാടയിൽ; ആത്മഹത്യയുടെ വക്കിലെന്ന് നിലമ്പൂരിലെ കർഷകൻ

Last Updated:
ഒരു ജന്മത്തിന്റെ അധ്വാനമാണ് ചാലിയാർ കൊണ്ട് പോയത്. ഒപ്പം വീടും ജീപ്പും കൂടി ഒഴുകിപ്പോയി. ഇന്നിപ്പോൾ ബിനുവിന്റെ ആ സ്വപ്ന ഭൂമി മണൽ പരപ്പ്‌ ആണ്. ഒന്നും നട്ടാൽ മുളക്കാത്ത മണൽ പരപ്പ്‌.റിപ്പോർട്ട്/ചിത്രങ്ങൾ ; അനുമോദ് സി.വി
advertisement
1/6
പ്രളയം എല്ലാം കവർന്നെടുത്തിട്ട് മാസം 10 കഴിഞ്ഞു; സർക്കാർ സഹായം ചുവപ്പ്നാടയിൽ
കുത്തിയൊലിച്ചു വന്ന ചാലിയാറിന്റെ പ്രളയ ജലം നിലമ്പൂർ മുക്കം സ്വദേശി ബിനു ഫിലിപ്പിന്റെ ജീവിതം ഒഴുകി കൊണ്ടു പോയിട്ട് 10 മാസം തികയുക ആണ്. ചാലിയാറും കാരാടൻ പുഴയും അതിരിട്ട ഒരു തുരുത്തിൽ ആയിരുന്നു ബിനുവിന്റെ ആറ് ഏക്കർ വരുന്ന സ്വപ്നഭൂമി.
advertisement
2/6
ഓഗസ്റ്റിൽ ഗതി മാറി ഒഴുകിയ നദി കൂടെ കൊണ്ട് പോയത് ബിനുവിന്റെ സ്വപ്നഭൂമിയെ ആണ്. 340 തെങ്ങ്, 2400 കമുക്, 60 ജാതി, 200 കുരുമുളകു കൊടികൾ, 2600 നേന്ത്രവാഴ, 700 പൂവൻ വാഴ...ഇത്രമാത്രമായിരുന്നില്ല പത്തുമാസം മുൻപ് ഈ കൃഷിയിടത്തിൽ ഉണ്ടായിരുന്നത്.
advertisement
3/6
മാവും പ്ലാവും പുളിയും ഉണ്ടായിരുന്നു. 45 കോഴിയും രണ്ടു പശുവും മേഞ്ഞുനടന്നിരുന്നു. ഒരു ജന്മത്തിന്റെ അധ്വാനമാണ് ചാലിയാർ കൊണ്ട് പോയത്. ഒപ്പം വീടും ജീപ്പും കൂടി ഒഴുകിപ്പോയി. ഇന്നിപ്പോൾ ബിനുവിന്റെ ആ സ്വപ്ന ഭൂമി മണൽ പരപ്പ്‌ ആണ്. ഒന്നും നട്ടാൽ മുളക്കാത്ത മണൽ പരപ്പ്‌.
advertisement
4/6
"കോടികളുടെ നഷ്ടമാണ് . അധികൃതർ കണക്ക് എടുത്ത് കൊണ്ട് പോയി. പക്ഷേ ഈ സമയം വരെ ഒന്നും കിട്ടിയിട്ടില്ല." മണൽ പരപ്പായ നിലത്ത് നിന്ന് ബിനു പറയുന്നു. നഷ്ടം കോടികൾ ആണ്.
advertisement
5/6
" കൃഷി മന്ത്രിയെ നേരിൽ കണ്ട് എല്ലാം വിശദമാക്കി അപേക്ഷകൾ നൽകി.. ആ സമയത്ത് എല്ലാവരും എല്ലാ സഹായങ്ങളും വാഗ്ദാനം നൽകി. പക്ഷേ ഒന്നും ഇത് വരെ കിട്ടിയിട്ടില്ല. എങ്ങിനെ ജീവിക്കും? ഒരു ജന്മത്തെ അധ്വാനം ആണ് കണ്ണടച്ച് തുറക്കും മുൻപേ നഷ്ടമായത്. ഒന്നുകിൽ സര്ക്കാര് നഷ്ടപരിഹാരം തരണം അല്ലെങ്കിൽ ജീവിക്കാൻ ഒരു ജോലി നൽകണം. ഇത് രണ്ടും ഇല്ലെങ്കിൽ ആത്മഹത്യ മാത്രമാണ് മുൻപിൽ ഉള്ളത് " ബിനു പറഞ്ഞ് നിർത്തി.
advertisement
6/6
കണക്കെടുപ്പ് കഴിഞ്ഞ്, കണക്ക് കൂട്ടിയുള്ള സഹായം ബിനുവിന്റെ നഷ്ടത്തിന്റെ മൂല്യം വച്ച് നോക്കുമ്പോൾ നാമമാത്രമാകും. പക്ഷേ അതെങ്കിലും സമയത്ത് നൽകിയാൽ അതിജീവനത്തിന്റെ പടവുകളിലേക്ക് ആ മനുഷ്യന് നടന്ന് കയറാം.പക്ഷേ ചുവപ്പ് നാടയിൽ കുടുങ്ങിയ ഈ സഹായങ്ങൾ സാധാരണക്കാരന്റെ ശ്വാസം കൂടി എടുക്കുക ആണ്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പ്രളയം എല്ലാം കവർന്നെടുത്തിട്ട് മാസം 10 കഴിഞ്ഞു; സർക്കാർ സഹായം ചുവപ്പ്നാടയിൽ; ആത്മഹത്യയുടെ വക്കിലെന്ന് നിലമ്പൂരിലെ കർഷകൻ
Open in App
Home
Video
Impact Shorts
Web Stories